KeralaNEWS

ഗവര്‍ണര്‍ക്ക് വീണ്ടും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. കേരള സര്‍വകലാശാല സെനറ്റിലേയ്ക്ക് എ ബി വി പി ക്കാരെ നാമനിര്‍ദേശം ചെയ്ത ചാന്‍സലറുടെ നടപടിയ്ക്കുള്ള സ്റ്റേ ഹൈക്കോടതി വീണ്ടും നീട്ടി.

കേരള സര്‍വ്വകലാശാല സെനറ്റിലേക്ക് എ ബി വി പിക്കാരെ നാമനിര്‍ദേശം ചെയ്തതുമായി ബന്ധപ്പെട്ട് നാലാം തവണയാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിടേണ്ടിവരുന്നത്.സെനറ്റിലേക്ക് വിസി നല്‍കിയ പട്ടിക തള്ളിക്കൊണ്ട് ചാന്‍സലര്‍ സ്വന്തം നിലയില്‍ ശുപാര്‍ശ ചെയ്തവരില്‍ നാലുപേരുടെ നിയമനം കോടതി കഴിഞ്ഞ ഡിസംബര്‍ 12 ന് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കണമെന്ന ചാന്‍സലറുടെ ആവശ്യം കോടതി നിരസിക്കുകയും ചെയ്തിരുന്നു.

ഈ മാസം 13 വരെയാണ് സ്റ്റേ നീട്ടിയത്. ഹര്‍ജി വീണ്ടും 13 ന് പരിഗണിക്കും.സെനറ്റിലേയ്ക്ക് ആരെ നാമനിര്‍ദേശം ചെയ്യണമെന്നത് തന്റെ വിവേചനാധികാരമാണെന്നായിരുന്നു ചാന്‍സലറുടെ വാദം.

Back to top button
error: