KeralaNEWS

തൃശൂര്‍ മാത്രമല്ല കേരളവും ഇത്തവണ ബിജെപിയെടുക്കും: സുരേഷ് ഗോപി

തൃശൂർ: തൃശൂര്‍ മാത്രമല്ല കേരളവും ഇത്തവണ ബിജെപിയെടുക്കുമെന്ന് സുരേഷ് ഗോപി.വീര സവർക്കർ വന്നാലും കേരളത്തിൽ ബിജെപി ജയിക്കില്ലെന്ന ടി എൻ പ്രതാപൻ എം പി യുടെ പ്രസ്താവനയ്‌ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സാക്ഷാൽ നരേന്ദ്രമോദി വന്നാലും കേരളത്തിൽ ജയിക്കുമെന്ന് കോണ്‍ഗ്രസുകാർ ഒരിക്കലും പറയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.തൃശൂർ മാത്രമല്ല കേരളത്തിലെ പല മണ്ഡലങ്ങളും ഇത്തവണ ബിജെപിക്കൊപ്പം വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

Signature-ad

തൃശൂരില്‍ രണ്ട് വർഷമായി ശക്തമായ പ്രവർത്തനം നടക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്‌ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മമാണെന്നും അതിന്റെ ഫലം തിരഞ്ഞെടുപ്പിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബിജെപിയുടെ ബൂത്ത്തല യോഗങ്ങള്‍ക്ക് തൃശൂരിലില്‍ ഇന്നലെ തുടക്കമായി. തെരെഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുമ്ബ് സംഘടനയുടെ അടിത്തട്ട് ശക്തമാക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് ബൂത്ത്തല യോഗം നടക്കുക.

നാട്ടിക, പുതുക്കാട്, ഒല്ലൂർ, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിൽ ഇതിന്റെ ഭാഗമായി സുരേഷ് ഗോപി സന്ദർശനം നടത്തി.

Back to top button
error: