രാജഭരണ കാലത്തിലേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുപോകുകയാണ് ബിജെപി ചെയ്യുന്നത്. ‘മിത്രോം’ എന്നു വിളിച്ച് പ്രധാനമന്ത്രി എത്തിയാല്‍ അത് വലിയ ദുരന്തത്തിന്റെ തുടക്കമാണ്. നോട്ട് നിരോധന സമയത്ത് നടന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ – ബ്രിട്ടാസ് പരിഹസിച്ചു.
അതേസമയം മികച്ച പാർലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്കാരം ജോൺ ബ്രിട്ടാസ് എം.പി.ക്ക് ലഭിച്ചു. പാർലമെന്റ് ചർച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ഇടപെടൽ തുടങ്ങി സഭാനടപടികളിൽ പ്രകടിപ്പിച്ച പ്രാഗത്ഭ്യം മുൻ നിർത്തിയാണ് പുരസ്കാരം നൽകുന്നത്.
സീതാറാം യെച്ചൂരിക്ക് ശേഷം ഒരു സി.പി.എം. പാർലമെന്റേറിയനു കിട്ടുന്ന രണ്ടാമത്തെ പുരസ്കാരമാണിത്. എൻ.കെ. പ്രേമചന്ദ്രനു ശേഷം രണ്ടാമത്തെ മലയാളിക്കും.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ശരദ് പവാർ, മുലായം സിങ് യാദവ്, ശരദ് യാദവ്, ജയ ബച്ചൻ, സുപ്രിയ സുലെ, എൻഷികാന്ത് ദുബെ, ഹേമ മാലിനി, ഭാരതി പവാർ തുടങ്ങിയവർക്കാണ് മുമ്പ് ലോക്മത് പുരസ്കാരം ലഭിച്ചിട്ടുള്ളത്.
ലോക്സഭാ മുൻ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി. കശ്യപ്, മുൻ കേന്ദ്ര മന്ത്രി പ്രഫുൽ പട്ടേൽ തുടങ്ങിയവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പുരസ്കാരം സമ്മാനിച്ചു.
മികച്ച പാർലമെന്റെറിയനുള്ള പുരസ്‌കാരം ഇത് രണ്ടാം തവണയാണ് ജോൺ ബ്രിട്ടാസിന് ലഭിക്കുന്നത്.നേരത്തെ സൻസദ് പുരസ്കാരം ജോൺ ബ്രിട്ടാസിന് ലഭിച്ചിരുന്നു.