തൃശൂർ: ജില്ലയിലെ താലൂക്ക്/ ജില്ലാ/ ജനറല്‍ ആശുപത്രികളില്‍ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 21- 35. പരിശീലന കാലാവധി രണ്ടു വർഷം.
അപ്രന്റിസ് നഴ്‌സ് യോഗ്യത ബി.എസ്.സി നഴ്‌സിംഗ്/ജനറല്‍ നഴ്‌സിംഗ് കോഴ്‌സ് (ജി.എൻ.എം). ഹോണറേറിയം യഥാക്രമം 18000/ 15000 രൂപ. ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ളവരെ പൂർണമായി പരിഗണിച്ച ശേഷമേ ജനറല്‍ നഴ്‌സിംഗ് (ജി എൻ എം) വിഭാഗക്കാരെ പരിഗണിക്കൂ.
പാരാ മെഡിക്കല്‍ അപ്രന്റീസ് യോഗ്യത ഡയറക്ടറേറ്റ് ഒഫ് മെഡിക്കല്‍ എഡ്യുക്കേഷൻ അംഗീകരിച്ച മെഡിക്കല്‍ കോഴ്‌സുകള്‍ പാസായിരിക്കണം. ഹോണറേറിയം: 12000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍ സഹിതം ജില്ലാ വികസന ഓഫീസർ, സിവില്‍ സ്റ്റേഷൻ, അയ്യന്തോള്‍ 670003 എന്ന വിലാസത്തില്‍ മാർച്ച് അഞ്ചിന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം.