KeralaNEWS

വെന്തുരുകി കേരളം: കൊടും ചൂടിന് രാത്രിയിലും ശമനമില്ല, രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട്  ഈ ജില്ലയിൽ

     സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. നാളെ (വ്യാഴം) വരെ കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്.

തുടർച്ചയായി രണ്ടാം ദിവസവും ഔദ്യോഗികമായി രാജ്യത്തെ ഏറ്റവും ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിൽ ശരാശരി ഉയർന്ന താപനിലയാണുള്ളത്. ഈ ജില്ലകളിൽ രാത്രിയും ചൂട് ഉയർന്ന തോതിലാണ്.

Signature-ad

സാധാരണായേക്കാൾ ഉയർന്ന ചൂടാണ് കോട്ടയം ( 38.5 ഡിഗ്രി സെൽഷ്യസ് സാധാരണയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ). ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. സീസണിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില റിപ്പോർട്ടാണിത്. ഫെബ്രുവരി പതിനാറിന് കണ്ണൂർ എയർപോർട്ടിൽ ഇതേ താപനില രേഖപ്പെടുത്തിയിരുന്നു.

ഈ ദിവസങ്ങളിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്ത മറ്റൊരു ജില്ലയായ ആലപ്പുഴയിൽ ചൂടിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല.
ആലപ്പുഴയിൽ ( 37.6 ഡിഗ്രി സെൽഷ്യസ്, 4.4ഡിഗ്രി സെൽഷ്യസ് കൂടുതൽ) തുടർച്ചയായ ഏഴാമത്തെ ദിവസവും സാധാരണയിലും മൂന്ന് ഡിഗ്രി സെൽഷ്യസിൽ കൂടുതൽ രേഖപ്പെടുത്തി.

സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. നാളെ വരെ (ഫെബ്രുവരി 29) കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 29 വരെ ഉയർന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

Back to top button
error: