ഹൈദരാബാദ് എഫ്സിയിലെ സാമ്ബത്തിക പ്രതിസന്ധി കാരണമാണ് ഗുർമീത് സിംഗ് മറ്റൊരു ക്ലബിലേക്ക് മാറാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. വേതനം മുടങ്ങിയത് അടക്കം ചൂണ്ടിക്കാട്ടി ഗുർമീത് നല്‍കിയ അപേക്ഷയില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സമിതി ഈ വാരം തീരുമാനം എടുക്കും.
മലയാളി താരം മിർഷാദ് ഒന്നാം ഗോളി ആയിട്ടുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡും ലീഗിലെ നവാഗതരായ പഞ്ചാബ് എഫ്സിയും ഗുർമീതുമായി ദീർഘകാല കരാറിനൊരുക്കമാണ്. 2018 മുതല്‍ 2021 വരെ നോർത്ത് ഈസ്റ്റ് ടീമിലംഗവുമായിരുന്നു ഗുർമീത്. കേരള ബ്ലാസറ്റേഴ്സും ജംഷെഡ്പൂർ എഫ്സിയും നിലവിലെ സീസണ്‍ അവസാനിക്കും വരെയുള്ള ഹൃസ്വ കരാറാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.
പരിക്കേറ്റ മലയാളി ഗോള്‍കീപ്പർ സച്ചിൻ സുരേഷിന് സീസണിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമാകുമെന്ന് വ്യക്തമായതോടെയാണ് ബ്ലാസ്റ്റേഴ്സ് പുതിയ ഗോളിയെ അന്വേഷിക്കുന്നത്. സച്ചിനുമായി 2026 വരെ ബ്ലാസ്റ്റേഴ്സ് കരാർ നീട്ടിയതിനാല്‍ ഈ സീസണിലേക്ക് മാത്രം ഗുർമീതിന്‍റെ സേവനം മതിയെന്നാണ് നിലപാട്. ഇൻറകോണ്ടിനനെനർറല്‍ കപ്പിലും സാഫ് ചാമ്ബ്യൻഷിപ്പിലും മൂന്നാം ഗോളിയി ഇന്ത്യൻ ടീമിലുണ്ടായിരുന്ന ഗുര്‍മീത് ഹരിയാനയിലെ നഡവാന സ്വദേശിയാണ്.