IndiaNEWS

കഴിഞ്ഞതവണ അമേഠിയില്‍ നിന്നും ഓടിപ്പോയി ; ഇപ്പോള്‍ വയനാട്ടില്‍ നിന്നും ഓടുന്നു ! രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച്‌ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

ലഖ്‌നൗ : രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ തവണ അമേഠിയില്‍ നിന്നും ഓടിപ്പോയ രാഹുല്‍ ഗാന്ധി ഇപ്പോള്‍ വയനാട്ടില്‍ നിന്നും ഓടുകയാണ്.ഈ ഓട്ടത്തിനാണോ ഭാരത് ജോഡോ യാത്രയെന്ന് പറയുന്നതെന്നും അവർ ചോദിച്ചു.

റോഡുകളിലും തെരുവുകളിലും നടത്തിയ പോരാട്ടങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും വളർന്നുവന്ന താൻ അടക്കമുള്ള ബിജെപിയിലെ രാഷ്ട്രീയക്കാരെ പോലെയല്ല, ഒരിക്കലും തെരുവിലേക്ക് ഇറങ്ങേണ്ടി വന്നിട്ടില്ലാത്ത രാഹുല്‍ ഗാന്ധിയെന്നും സ്മൃതി ഇറാനി തുറന്നടിച്ചു.

കുടുംബ പാരമ്ബര്യം കാണിച്ച്‌ ജയിക്കുക എന്നുള്ളത് മാത്രമാണ് പലരുടെയും ലക്ഷ്യം. ജനങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടാനോ തെരഞ്ഞെടുപ്പിന്റെ പേരില്‍ ബുദ്ധിമുട്ടാണോ അവർ ഒരുക്കമല്ല. 2014 ല്‍ താൻ അമേഠിയില്‍ വരുമ്ബോള്‍ ചുറ്റും വാളുകളും ഭീഷണികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അമേഠിയില്‍ അതുവരെ ബിജെപിക്ക് ഉണ്ടായിരുന്നത് 30,000 വോട്ടുകള്‍ മാത്രമായിരുന്നു. ആ വർഷം തനിക്ക് ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും 30,000 വോട്ടുകള്‍ ഉണ്ടായിരുന്നത് 3 ലക്ഷമാക്കി ഉയർത്താൻ കഴിഞ്ഞുവെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

Signature-ad

2019-ൽ 40000ത്തില്‍ പരം വോട്ടുകള്‍ക്കായിരുന്നു രാഹുലിന്റെ തോല്‍വി.2004 മുതല്‍ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി ജയിച്ചിരുന്ന മണ്ഡലമാണ് യു.പിയിലെ അമേഠി.കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ 1998ല്‍ മാത്രമാണ് ഇതിന് മുൻപ് അമേത്തി കോണ്‍ഗ്രസിനെ കൈവിട്ടത്.

Back to top button
error: