Month: February 2024
-
Kerala
മുണ്ടക്കയം ടൗണില്‍ മണിമലയാറിനു കുറുകെ പുതിയ പാലം
മുണ്ടക്കയം: മുണ്ടക്കയം കോസ്‌വേയ്ക്ക് സമാന്തരമായി മണിമലയാറിനു കുറുകെ പുതിയ പാലം നിർമ്മിക്കാൻ ഉത്തരവായി. പ്രളയത്തിനു ശേഷം മുണ്ടക്കയം കോസ്വേ പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞിരുന്നു. സംരക്ഷണഭിത്തിയുടെ ചുവട് ഭാഗത്തോട് ചേർന്ന കോൺക്രീറ്റ് പാളികളിലെ കല്ലുകൾ അടർന്നുമാറിയ നിലയിലാണുള്ളത്. ടൗണിൽനിന്ന് ഇറക്കം ഇറങ്ങിവരുന്ന റോഡിന്‍റെ സംരക്ഷണത്തിനായി നിർമിച്ച കെട്ടിന്‍റെ അടിഭാഗം ഇളകിമാറുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.നിലവിൽ പാലത്തിന് ബലക്ഷയം ഇല്ലെങ്കിലും അപ്രോച്ച് റോഡിന്‍റെ ഭാഗംകൂടി ഇടിയുന്നതിന് സാധ്യതയേറെയാണ്. കാലവർഷം ആരംഭിക്കും മുമ്പേ ഇടിഞ്ഞ ഭാഗത്തിന്‍റെ പുനർനിർമാണം നടത്തിയില്ലെങ്കിൽ കൂടുതൽ ഭാഗം ഇടിയുന്നതിന് വഴിവെക്കും. ഇതിന് പരിഹാരം എന്നവണ്ണമാണ് പുതിയ പാലം.
Read More » -
India
വിജയിക്കുമോ ഇളയ ദളപതിയിയുടെ ഈ രാഷ്ട്രീയവേഷം…? രജനീകാന്തും കമൽ ഹാസനും തോറ്റു പോയ അടർക്കളത്തിൽ വിജയ് ഉയർന്നു വരുമോ
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തുക എന്ന ലക്ഷ്യത്തോടെ തമിഴ് നാട്ടിൽ തന്റെ സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ വിജയ്. ‘തമിഴ് വെട്രി കഴക’ എന്നാണ് പാർട്ടിയുടെ പേര്. ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും 2026 ലെ തമിഴ് നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തുകയാണ് തൻ്റെ ലക്ഷ്യമെന്നും നടൻ വ്യക്തമാക്കുന്നു. ഇളയ ദളപതി വിജയ് യുടെ പുതിയ പാർട്ടി തമിഴ്‌നാട്ടിൽ ക്ലെച്ച് പിടിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. തമിഴിലെ എക്കാലത്തെയും സൂപ്പർ സ്റ്റാറുകളായിരുന്ന കമൽഹാസനും രജനികാന്തും വിജയകാന്തും മറ്റും പുതിയ പാർട്ടി രൂപികരിച്ച് പരാജയപ്പെട്ടിടത്താണ് വിജയ് യുടെ പരീക്ഷണം എന്നോർക്കണം. രജനികാന്തും കമൽഹാസനും കഴിഞ്ഞാൽ തമിഴിൽ ഏറ്റവും കൂടുതൽആരാധകർ ഉള്ളത് ഇളയദളപതി വിജയ്ക്ക് തന്നെ പക്ഷേ. ഈ ആരാധകർ മുഴുവൻ വിജയ് യുടെ പാർട്ടിയുടെ വോട്ടായി മാറുമോ എന്നതാണ് നോക്കേണ്ടത്. അതുപോലെ തന്നെ തമിഴ് നാടും അവിടുത്തെ ജനങ്ങളും ഒരുപാട് മാറിയിട്ടുണ്ട്. പണ്ട് സിനിമ…
Read More » -
Kerala
തൃശൂർ സാമ്പത്തിക തട്ടിപ്പുകാരുടെ തലസ്ഥാനം: പ്രതാപൻ- ശ്രീന ദമ്പതിമാരുടെ ‘ഹൈറിച്ച്’, അനില്‍- സുനില്‍ സഹോദരന്മാരുടെ ‘പൂരം ഫിന്‍സെര്‍വ്,’ പ്രവീൺ റാണയുടെ ‘സേഫ് ആൻഡ് സ്ട്രോങ്…’ ലിസ്റ്റ് അവസാനിക്കുന്നില്ല
ഇന്നലെ കേട്ട വാർത്ത തൃശൂരിലെ ധനകാര്യ സ്ഥാപനമായ ‘ഹിവാന്‍സി’ലെ നിക്ഷേപകര്‍ സ്ഥാപനത്തിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി എന്നാണ്. കോണ്‍ഗ്രസ് നേതാവ് സി.എസ് ശ്രീനിവാസൻ മാനേജിങ് ഡയറക്ടറായ ‘ഹിവാന്‍സ്’ കമ്പനിയിൽ നിക്ഷേപിച്ച പണം തിരികെ തരുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം. തൃശൂർ സാമ്പത്തിക തട്ടിപ്പുകാരുടെ തലസ്ഥാനമായി മാറിയിരിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ് നിക്ഷേപകരുടെ കോടികളുമായി മുങ്ങിയിരിക്കുന്നത്. 2300 കോടിയിലേറെ രൂപ തട്ടിയ ‘ഹൈറിച്ച്’ കമ്പനി ഉടമകൾ, തങ്ങൾക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചു. ഒളിവിൽ കഴിയുന്ന കമ്പനി മാനേജിങ് ഡയറക്ടർ കെ.ഡി പ്രതാപനും, ഭാര്യയും സി.ഇ.ഒയുമായ ശ്രീന എന്നിവർ പറയുന്നത് സാങ്കല്പികമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത് എന്നാണ്. പ്രതികൾ ആദ്യം അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകുകയാണ് വേണ്ടതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ കീഴടങ്ങിയാൽ അറസ്റ്റ് ചെയ്യില്ലെന്ന് ഇപ്പോൾ ഉറപ്പ്…
Read More » -
Crime
ജയലളിത നടയ്ക്കിരുത്തിയ ആനയ്ക്ക് ക്രൂരമര്‍ദനം; ഗുരുവായൂരില്‍ പാപ്പാന്‍മാര്‍ക്ക് സസ്പെന്‍ഷന്‍
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനകള്‍ക്ക് പാപ്പാന്റെ ക്രൂരമര്‍ദനം. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണയെന്ന ആനയ്ക്കും കേശവന്‍കുട്ടി എന്ന ആനയ്ക്കുമാണ് പാപ്പാന്റെ ക്രൂരമര്‍ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആനക്കോട്ടയില്‍ കുളിക്കാന്‍ കൂട്ടാക്കാത്തതിനായിരുന്നു മര്‍ദനം. കേശവന്‍ കുട്ടി എന്ന ആനയെ തല്ലി എഴുന്നേല്‍പ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു മാസം മുമ്പുള്ള ദൃശ്യങ്ങളെന്നാണ് ആനക്കോട്ടയുടെ വിശദീകരണം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ റിപ്പോര്‍ട്ട് തേടി. ആനക്കോട്ടയുടെ ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററോടാണ് റിപ്പോര്‍ട്ട് തേടിയത്. ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചാവും തുടര്‍ നടപടി സ്വീകരിക്കുക. സംഭവത്തിന് പിന്നാലെ രണ്ട് പാപ്പാന്‍മാരെ സസ്പെന്‍ഡ് ചെയ്തു.
Read More » -
Kerala
കഞ്ചിക്കോട് ഫാക്ടറിയില്‍ നിന്ന് വിഷപ്പുക; 20 തൊഴിലാളികള്‍ ആശുപത്രിയില്‍
പാലക്കാട്: കഞ്ചിക്കോട് ഫാക്ടറിയിലെ വിഷപ്പുക ശ്വസിച്ച് തൊഴിലാളികള്‍ ആശുപത്രിയില്‍. മൂന്ന് ദിവസങ്ങളിലായി ഇരുപതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ടെക്സറ്റൈല്‍സ് ഗാര്‍മെന്റ്സ് എന്ന കമ്പനിയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. അന്നേദിവസം പത്തുപേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയും ഇന്നുമായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പത്തുപേരെക്കൂടി ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇതെന്നും ഡയിങ് യൂണിറ്റില്‍ നിന്നും വന്ന പുകയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം
Read More » -
Kerala
സ്വവര്‍ഗാനുരാഗിയായ യുവാവിന്റെ മൃതദേഹം വീട്ടുകാര്‍ ഏറ്റെടുത്തു; അന്തിമോപചാരം അര്‍പ്പിക്കാന്‍ പങ്കാളിക്ക് അനുമതി
കൊച്ചി: ഫ്‌ളാറ്റില്‍ നിന്നും വീണുമരിച്ച സ്വവര്‍ഗാനുരാഗിയായ യുവാവിന്റെ മൃതദേഹം വീട്ടുകാര്‍ ഏറ്റെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹം യുവാവിന്റെ നാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും. കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തി അന്തിമോപചാരം അര്‍പ്പിക്കാന്‍ പങ്കാളിക്ക് ഹൈക്കോടതി അനുമതി നല്‍കി. മൃതദേഹം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് മൃതദേഹം ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് വീട്ടുകാര്‍ അറിയിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കണ്ണൂര്‍ പയ്യാവൂരിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്. മൃതദേഹത്തെ കണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ അനുഗമിക്കാനും, വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിക്കാനും അനുവദിക്കണണെന്ന് മരിച്ച യുവാവിന്റെ പങ്കാളി കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം യുവാവിന്റെ ബന്ധുക്കളുടെ അനുവാദത്തോടെ മാത്രമേ സാധിക്കൂ എന്നും, ഇക്കാര്യം മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാനും കോടതി നിര്‍ദേശിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പുറത്തിറക്കുമ്പോള്‍ ഹര്‍ജിക്കാരന് അന്തിമോപചാരം അര്‍പ്പിക്കാനാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ബന്ധുക്കളുമായി സംസാരിച്ചപ്പോള്‍ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടുകാരും സമ്മതം നല്‍കിയിട്ടുണ്ട്. ഫ്‌ളാറ്റില്‍നിന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ച ജീവിതപങ്കാളിയുടെ മൃതദേഹം ആശുപത്രിയില്‍…
Read More » -
Kerala
എതിരേ വന്ന വാഹനം ഇടിച്ചു; ലോറിയില്‍ കൊണ്ടുപോയ ആനയുടെ കൊമ്പ് തെറിച്ചുപോയി
എറണാകുളം: ലോറിയില്‍ കയറ്റി കൊണ്ടുപോയ ആനയുടെ കൊമ്പില്‍ എതിരെ വന്ന ലോറി ഇടിച്ച് ഒരു കൊമ്പ് പൂര്‍ണ്ണമായി തെറിച്ചുവീണു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് മൂത്തകുന്നം – പറവൂര്‍ ദേശീയപാതയില്‍ അണ്ടിപ്പിള്ളിക്കാവിലായിരുന്നു അപകടം. കൊളക്കാടന്‍ കുട്ടികൃഷ്ണന്‍ (20) എന്ന കൊമ്പനാനയാണ് അപകടത്തില്‍ പെട്ടത്. കൊമ്പ് ഊരിപ്പോയ ഭാഗത്തെ രക്തസ്രാവം മൂലം ക്ഷീണിതനായ ആനയെ തൃശൂര്‍ ചാവക്കാട് മണത്തലയില്‍ എത്തിച്ചു അടിയന്തര ചികിത്സ നല്‍കി വരികയാണ്. അപകടം ഉണ്ടാക്കിയ ഗ്യാസ് കയറ്റി വന്ന ലോറി നിര്‍ത്താതെ ഓടിച്ചു പോയി. ഈ വാഹനം അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആനയെ കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും മൂവാറ്റുപുഴയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.
Read More » -
Kerala
എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം; വീണയുടെ കമ്പനി കര്‍ണാടക ഹൈക്കോടതിയില്‍
ബംഗലൂരു: മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി എക്സാലോജിക് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കര്‍ണാടക ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ ഇന്നു രാവിലെയാണ് എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് എതിര്‍കക്ഷികള്‍. എക്സാലോജിക് കമ്പനി ബംഗലൂരു കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നതിനാലാണ് എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് എക്സാലോജികിന് പണം നല്‍കിയ കരിമണല്‍ കര്‍ത്തയുടെ സിഎംആര്‍എല്ലിലും, കേസില്‍ ഉള്‍പ്പെട്ട പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയിലും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പരിശോധന നടത്തിയിരുന്നു. എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന കെഎസ്ഐഡിസിയുടെ ആവശ്യം കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
Read More » -
India
പിണറായിക്കൊപ്പം കെജ്രിവാളും മാനും; പ്രതിഷേധ മുന്നണിയില്‍ മൂന്ന് മുഖ്യമന്ത്രിമാര്‍
ന്യൂഡല്‍ഹി: സംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ സമീപനങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ കേരളമൊരുക്കിയ സമരമുഖത്ത് അണിനിരന്ന് മൂന്ന് മുഖ്യമന്ത്രിമാര്‍. പിണറായിക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും വേദിപങ്കിട്ടു. തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സിപിഐ നേതാവ് ഡി. രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും പങ്കെടുത്ത പ്രതിഷേധ സമരം മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ സുപ്രധാന ചുവടുവെപ്പായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള ഇടത് ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് പ്രതിഷേധ മാര്‍ച്ചായാണ് ജന്തര്‍മന്തറിലേക്കെത്തിയത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ സിപിഎം നേതാവ് എളമരം കരീം സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. സി.പി.ഐക്ക് പുറമേ എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളായ ജോസ് കെ. മാണി, കെ.ബി. ഗണേഷ് കുമാര്‍, കെ.പി. മോഹനന്‍ അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ മേഖലകളില്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന നിയമനിര്‍മാണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…
Read More »
