KeralaNEWS

എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം; വീണയുടെ കമ്പനി കര്‍ണാടക ഹൈക്കോടതിയില്‍

ബംഗലൂരു: മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി എക്സാലോജിക് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കര്‍ണാടക ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ ഇന്നു രാവിലെയാണ് എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് എതിര്‍കക്ഷികള്‍. എക്സാലോജിക് കമ്പനി ബംഗലൂരു കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നതിനാലാണ് എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.

Signature-ad

മാസപ്പടി കേസുമായി ബന്ധപ്പെട്ട് എക്സാലോജികിന് പണം നല്‍കിയ കരിമണല്‍ കര്‍ത്തയുടെ സിഎംആര്‍എല്ലിലും, കേസില്‍ ഉള്‍പ്പെട്ട പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയിലും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പരിശോധന നടത്തിയിരുന്നു. എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന കെഎസ്ഐഡിസിയുടെ ആവശ്യം കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

 

Back to top button
error: