KeralaNEWS

കഞ്ചിക്കോട് ഫാക്ടറിയില്‍ നിന്ന് വിഷപ്പുക; 20 തൊഴിലാളികള്‍ ആശുപത്രിയില്‍

പാലക്കാട്: കഞ്ചിക്കോട് ഫാക്ടറിയിലെ വിഷപ്പുക ശ്വസിച്ച് തൊഴിലാളികള്‍ ആശുപത്രിയില്‍. മൂന്ന് ദിവസങ്ങളിലായി ഇരുപതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ടെക്സറ്റൈല്‍സ് ഗാര്‍മെന്റ്സ് എന്ന കമ്പനിയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. അന്നേദിവസം പത്തുപേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയും ഇന്നുമായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പത്തുപേരെക്കൂടി ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Signature-ad

രണ്ട് യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇതെന്നും ഡയിങ് യൂണിറ്റില്‍ നിന്നും വന്ന പുകയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: