Month: February 2024

  • Kerala

    കേരളത്തിന്റെ ഡല്‍ഹി സമരം തട്ടിപ്പെന്ന് ചെന്നിത്തല; വി. മുരളീധരന്‍ രാത്രിയില്‍ പിണറായിയുമായി ചര്‍ച്ച നടത്തുന്നുവെന്ന് സതീശന്‍

    തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രതിഷേധത്തില്‍നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് വിട്ടുനിന്നതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തിലെ ധനപ്രതിസന്ധിക്ക് കേന്ദ്രം മാത്രമല്ല ഉത്തരവാദി. പല കാര്യങ്ങളില്‍ ഒന്നുമാത്രമാണ് കേന്ദ്ര അവഗണന. സംസ്ഥാന സര്‍ക്കാരാണ് പ്രതിസന്ധിയിലേക്കു തള്ളിയിട്ടത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് കാരണമെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. കര്‍ണാടക സര്‍ക്കാര്‍ നടത്തിയത് കേന്ദ്ര വിരുദ്ധ സമരമാണ്. അതുകൊണ്ടാണ് ആ സമരത്തെ കേരളത്തിലെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ എസ്എഫ്‌ഐഒ അന്വേഷണം പ്രതിപക്ഷം നിരീക്ഷിക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണം. അന്വേഷിക്കാന്‍ എട്ടുമാസം എന്തിനാണെന്നും വി.ഡി. സതീശന്‍ ചോദിച്ചു. എല്ലാം അഡ്ജസ്റ്റ്മെന്റാണെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. വി. മുരളീധരന്‍ ഇടനിലക്കാരനാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് അദ്ദേഹം രാത്രിയില്‍ പിണറായിയുമായി ചര്‍ച്ച നടത്തുന്നതായും ആരോപിച്ചു. ഇതിനു പകരമായി കെ. സുരേന്ദ്രന്റെ കേസ് ഒത്തുതീര്‍പ്പാക്കിയതെന്നും സതീശന്‍ പറഞ്ഞു. അതേസമയം, ഡല്‍ഹി സമരം തട്ടിപ്പാണെന്നും ജനങ്ങളുടെ കണ്ണില്‍…

    Read More »
  • Crime

    കുടിക്കാന്‍ വെള്ളംചോദിച്ചെത്തി, റിട്ട. എസ്.ഐയുടെ വീട്ടില്‍നിന്ന് മാല പൊട്ടിച്ചോടി; യുവതി പിടിയില്‍

    തിരുവനന്തപുരം: റിട്ട. എസ്.ഐ.യുടെ ഭാര്യയുടെ കഴുത്തില്‍ക്കിടന്ന നാലുപവന്റെ മാല കവര്‍ന്ന കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം വലയിലാക്കി നേമം പോലീസ്. വട്ടിയൂര്‍ക്കാവ് കരുംകുളം ഓമനവിലാസത്തില്‍ ജയലക്ഷ്മി(32)യെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇവരുടെ കൈയില്‍നിന്ന് കവര്‍ന്ന മാല കണ്ടെടുത്തു. വെള്ളായണി തെന്നൂര്‍ അങ്കലംപാട്ട് വീട്ടില്‍ റിട്ട. എസ്.ഐ. ഗംഗാധരന്‍ നായരുടെ ഭാര്യ ശാന്തകുമാരി(74)യുടെ കഴുത്തില്‍ക്കിടന്ന മാലയാണ് കവര്‍ന്നത്. ബുധനാഴ്ച ഉച്ചയോടെ, ഒരാളെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേനയെത്തിയ ജയലക്ഷ്മി, വയോധികരായ ദമ്പതികളോടു സൗഹൃദം കാണിക്കുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയ ശാന്തകുമാരിയുടെ പിന്നാലെ അകത്തുകയറിയ ജയലക്ഷ്മി വീട്ടില്‍ ആരുമില്ലെന്നു മനസ്സിലാക്കിയശേഷം ശാന്തകുമാരിയുടെ കഴുത്തില്‍ക്കിടക്കുന്ന മാലയുടെ കൊളുത്ത് ഇളകിക്കിടക്കുന്നതായി പറഞ്ഞു. ശാന്തകുമാരി മാല ഊരി കൈയിലെടുത്ത് പരിശോധിക്കുന്നതിനിടെ മാല തട്ടിയെടുത്ത് ഓടിയ യുവതി റോഡില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന മറ്റൊരു സ്ത്രീയുടെകൂടെ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇടപ്പഴിഞ്ഞി ഭാഗത്തുവെച്ച് വൈകിട്ട് പിടികൂടിയത്. കേസില്‍ പ്രതിയെ രക്ഷപ്പെടാന്‍…

    Read More »
  • Kerala

    ഗോഡ്‌സെ അനുകൂല കമന്റ്; ഷൈജ ആണ്ടവനെ ചോദ്യം ചെയ്യും, അവധിയിലെന്ന് എന്‍ഐടി

    കോഴിക്കോട്: ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് കുറിപ്പിട്ട കോഴിക്കോട് എന്‍ഐടിയിലെ അധ്യാപിക ഷൈജ ആണ്ടവനെ ചോദ്യം ചെയ്യലിന് ഹാജകാരാന്‍ കുന്ദമംഗലം പൊലീസ് ഇന്ന് നോട്ടീസ് അയച്ചേക്കും. ഷൈജ ആണ്ടവന്റെ വിലാസം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഇന്നലെ എന്‍ഐടി രജിസ്ട്രാര്‍ കുന്നമംഗലം പൊലീസിന് കൈമാറിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ ആധികാരികത, ഇത്തരമൊരു കമന്റ് ഇടാനുള്ള സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയാനാണ് അധ്യാപികയ വിളിച്ച് വരുത്തുക. ഇവര്‍ക്കൊപ്പം കമന്റുകള്‍ ഇട്ട മറ്റ് ആളുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഷൈജയുടെ ഉള്‍പ്പെടെ ഐപി അഡ്രസ് കണ്ടെത്താന്‍ സൈബര്‍ പൊലീസും അന്വേഷണം തുടങ്ങി. ഇത് കിട്ടിയ ശേഷമാകും അധ്യാപകരെ നേരിട്ട് വിളിച്ചു വരുത്തുക. അതേസമയം, ഷൈജ ആണ്ടവന്‍ അവധിയില്‍ ആണെന്നാണ് എന്‍ഐടി അധികൃതര്‍ നല്‍കുന്ന വിശദീകരണം.  

    Read More »
  • NEWS

    പാകിസ്താനില്‍ വോട്ടെടുപ്പ് തുടങ്ങി; ഒപ്പം വെടിവയ്പും അക്രമവും…

    ഇസ്‌ലാമാബാദ്: പാകിസ്താനില്‍ തെരഞ്ഞെടുപ്പിനിടയിലുണ്ടായ വെടിവെപ്പില്‍ പോളിംഗ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്തത്. വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂന്‍ഖ്വ മേഖലയിലെ പോളിംഗ് സ്റ്റേഷനില്‍ വ്യാഴാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായത്. പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ആളുകള്‍ പോളിങ്ങ് ബൂത്തിലേക്ക് എത്തുന്നതിടിയിലാണ് വെടിവെപ്പുണ്ടായത്. ബുധനാഴ്ച വൈകുന്നേരം തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ രണ്ട് രാഷ്ട്രീയ ഓഫീസുകള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. പതിനായിരക്കണക്കിന് പോലീസുകാരെയും അര്‍ദ്ധസൈനികരെയും പോളിംഗ് സ്റ്റേഷനുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ നടപടിയുടെ ഭാഗമായി എന്ന് മൊബൈല്‍ ഫോണ്‍ സേവനവും രാജ്യത്തുടനീളം താല്‍ക്കാലികമായി റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ലമെന്റിലേക്കും നാല് പ്രവിശ്യ നിയമനിര്‍മാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 13 കോടി വോട്ടര്‍മാരാണ് 16ാമത് പാര്‍ലമെന്റിലേക്കുള്ള 266 എം.പിമാരെ തിരഞ്ഞെടുക്കുന്നത്. പഞ്ചാബ്, സിന്ധ്, ബലൂചിസ്താന്‍, ഖൈബര്‍ പഖ്തൂന്‍ഖ്വ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന പ്രവ്യശ്യകള്‍.  

    Read More »
  • Kerala

    ഇടതിനെ വിടാതെ ലീഗ്; ഡല്‍ഹി സമരത്തിനു മുന്നോടിയായി മുഖ്യനെ കണ്ട് എംപി

    ന്യൂഡല്‍ഹി: കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് എംപി. സമരം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പാണ്, മുസ്‌ലിം ലീഗിന്റെ രാജ്യസഭാ എംപി പി.വി. അബ്ദുല്‍ വഹാബ് കേരള ഹൗസില്‍ എത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ഇടതുമുന്നണി നടത്തുന്ന സമരത്തിനു പിന്തുണയില്ലെന്ന് മുസ്‌ലിം ലീഗ് ഉള്‍പ്പെടുന്ന പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ലീഗ് എംപി മുഖ്യമന്ത്രിയെ കാണാനെത്തിയത്. അതേസമയം, മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് കേവല മര്യാദയുടെ ഭാഗം മാത്രമാണെന്ന് അബ്ദുല്‍ വഹാബ് പിന്നീട് വിശദീകരിച്ചു. ഡല്‍ഹിയിലെ സമരത്തെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    Read More »
  • Crime

    ഹണി ട്രാപ്പ് കേസിലെ പ്രതി; ഷീല സണ്ണിയെ വ്യാജകേസില്‍ കുരുക്കിയ നാരായണദാസ് സ്ഥിരം കുറ്റവാളി?

    കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസ് സ്ഥിരം കുറ്റവാളിയെന്നു സൂചന. വിവിധ സേനാവിഭാഗങ്ങളുടെ യൂണിഫോമുകളിലെത്തി ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഹണി ട്രാപ്പ് കേസിലെ മുഖ്യപ്രതിയാണു നാരായണദാസ് എന്നു പൊലീസ് പറയുന്നു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിഭാഗത്തിനു വേണ്ടി ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം നടത്തിയെന്ന ആരോപണം നേരിടുന്ന പ്രതി സായ്ശങ്കറും ഇയാളുടെ കൂട്ടാളിയാണ്. ഹണിട്രാപ്പ് കേസിലും ഇവര്‍ കൂട്ടുപ്രതികളാണ്. വ്യാജ ലഹരിക്കേസില്‍ പ്രതിയായ ഷീല സണ്ണിയുടെ അടുത്ത ബന്ധുവിന്റെ സഹോദരിയുടെ സുഹൃത്താണു നാരായണ ദാസ്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണു പ്രതിയുടെ പശ്ചാത്തലം പുറത്തുവന്നത്. നാരായണദാസിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്താല്‍ നോട്ടീസ് നല്‍കിയേ വിളിപ്പിക്കാവു എന്നു കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സ്‌കൂട്ടറിന്റെ ഡിക്കിയില്‍നിന്ന് എക്‌സൈസ് സംഘം 12 എല്‍എസ്ഡി സ്റ്റാംപുകള്‍ പിടിച്ചെടുത്ത കേസില്‍ ഷീലാ…

    Read More »
  • Kerala

    ഡല്‍ഹിയില്‍ സമരമുഖം തുറന്ന് കേരളം; ഇടത് ജനപ്രതിനിധികള്‍ പ്രകടനമായി ജന്തര്‍മന്തറില്‍

    ന്യൂഡല്‍ഹി: കേന്ദ്ര അവഗണനയ്ക്കെതിരെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ സമരം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരളത്തില്‍നിന്നുള്ള ഇടത് ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് ജന്തര്‍മന്തറിലേക്കെത്തി. തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍ പ്രകടനത്തില്‍പങ്കെടുത്തു. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം മാര്‍ച്ചില്‍ പങ്കെടുത്തു. ഡി. രാജയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്റെ പോരാട്ടം എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്. ഉച്ചയ്ക്ക് ഒരുമണിവരെ സമരം നീണ്ടുനില്‍ക്കും. ജന്തര്‍മന്തറില്‍നിന്ന് സമരം രാം ലീല മൈതാനിയിലേക്ക് മാറ്റാന്‍ നേരത്തെ ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ജന്തര്‍മന്തറില്‍തന്നെ അനുമതി നല്‍കുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ചാണ് പഴനിവേല്‍ ത്യാഗരാജന്‍ സമരത്തിന് എത്തിയത്. ആര്‍ജെഡി, നാഷണല്‍ കോണ്‍ഫറന്‍സ്, ആം ആദ്മി പാര്‍ട്ടി, ജെഎംഎം, എന്‍സിപി പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുക്കും.

    Read More »
  • Crime

    ബ്രീഫ്‌കേസാണെന്ന് തെറ്റിദ്ധരിച്ച് ‘ഇ.വി.എം’ മോഷ്ടിച്ചു; സംഭവിച്ചത് ഗുരുതര സുരക്ഷാവീഴ്ച

    മുംബൈ: പുനെയിലെ സ്‌ട്രോങ് റൂമില്‍നിന്ന് ഡെമോ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ മോഷണം പോയി. സുരക്ഷാവീഴ്ചയെത്തുടര്‍ന്ന് മൂന്ന് സബ് ജില്ലാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍, മഹാരാഷ്ട്ര ചീഫ് സെക്രട്ടറി നിതിന്‍ കരീറിന് കത്തെഴുതി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് ഇവിഎം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശിവാജി ബന്ദ്ഗര്‍, അജിങ്ക്യാ സാലുങ്കെ എന്നീ യുവാക്കള്‍ അറസ്റ്റിലായി. ഇവര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ക്കുകൂടി പങ്കുള്ളതായി സംശയിക്കുന്നു. അയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി. ഫെബ്രുവരി 12 വരെ കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. മോഷ്ടിക്കപ്പെട്ട വോട്ടിങ് മെഷീന്‍ പരിശീലനത്തിനും ബോധവല്‍ക്കരണ പരിപാടികള്‍ക്കും വേണ്ടി മാത്രം ഉപയോഗിക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ശ്രീകാന്ത് ദേശ്പാണ്ഡെ പറഞ്ഞു. മോഷ്ടിക്കപ്പെട്ടത് ഡെമോ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ആണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വോട്ടിങ് മെഷീനുകളുടെ സുരക്ഷ സംബന്ധിച്ച…

    Read More »
  • Kerala

    ജയില്‍ ഭക്ഷണത്തിന് വിലകൂട്ടി; വര്‍ധന മൂന്ന് മുതല്‍ 30 രൂപവരെ

    തിരുവനന്തപുരം: ജയിലുകളില്‍ തയ്യാറാക്കി പുറത്തുവില്‍ക്കുന്ന 21 ഇനം ഭക്ഷണങ്ങള്‍ക്ക് വിലകൂട്ടി. മൂന്ന് രൂപമുതല്‍ 30 രൂപവരെയാണ് കൂട്ടിയത്. ചപ്പാത്തിയുടെ വില വര്‍ധിപ്പിച്ചിട്ടില്ല. സാധനങ്ങളുടെ വിലവര്‍ധനയെ തുടര്‍ന്ന് ഭക്ഷണനിര്‍മാണ യൂണിറ്റുകളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രണ്ടുവര്‍ഷംമുമ്പ് ജയില്‍ അധികൃതര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. പുതിയ വില (ബ്രാക്കറ്റില്‍ പഴയ വില) ചിക്കന്‍ കറി- 30 (25), ചിക്കന്‍ ഫ്രൈ- 45 (35), ചില്ലി ചിക്കന്‍- 65 (60), മുട്ടക്കറി- 20 (15), വെജിറ്റബിള്‍ കറി- 20 (15), ചിക്കന്‍ ബിരിയാണി- 70 (65), വെജിറ്റബിള്‍ ഫ്രൈഡ്റൈസ്- 40 (35), മുട്ട ബിരിയാണി- 55 (50), അഞ്ച് ഇഡ്ഡലി, സാമ്പാര്‍, ചമ്മന്തിപ്പൊടി- 35 (30), ഇടിയപ്പം അഞ്ചെണ്ണം- 30 (25), പൊറോട്ട (നാലെണ്ണം)- 28 (25), കിണ്ണത്തപ്പം- 25 (20), ബണ്‍- 25 (20), കോക്കനട്ട് ബണ്‍- 30 (25), കപ്പ് കേക്ക്- 25 (20), ബ്രഡ്- 30 (25),…

    Read More »
  • Movie

    12 വെള്ളമുണ്ടുകളുടെ ചെലവല്ല; ഇതാണ് ഭ്രമയുഗത്തിന്റെ ബജറ്റ്

    പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ഭ്രമയുഗം’ . ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കുന്ന ഹൊറര്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും ട്രയിലറുമെല്ലാം വലിയ സ്വീകാര്യത നേടിയിരുന്നു. അതിനിടയില്‍ ചിത്രത്തിന്റെ ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ പൊടിപൊടിക്കുന്നുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായതുകൊണ്ട് വലിയ ബജറ്റൊന്നും വരില്ലെന്നായിരുന്നു സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. അഭിനേതാക്കള്‍ക്ക് വില കൂടിയ കോസ്റ്റ്യൂമുകള്‍ പോലും ആവശ്യമില്ലെന്നും 12 വെള്ള മുണ്ടുകളുടെ ചെലവ് മാത്രമല്ലേയുള്ളുവെന്നായിരുന്നു പരിഹാസം. അതേസമയം, മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളില്‍ ഏറ്റവും ബജറ്റ് കൂടിയ ചിത്രമാണിത്. 35 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കളില്‍ ഒരാളായ ചക്രവര്‍ത്തി രാമചന്ദ്ര തന്നെ യഥാര്‍ഥ ബജറ്റ് വെളിപ്പെടുത്തിയിരിക്കുകയാണ്. 27.73 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് നിര്‍മാതാവ് അറിയിക്കുന്നത്. ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്ന്…

    Read More »
Back to top button
error: