Month: February 2024
-
Kerala
വേനല്‍ എത്തുന്നതിനു മുൻപേ വിയർത്തൊലിച്ച് പാലക്കാട്; മഴ കനിഞ്ഞില്ലെങ്കില്‍ പണി പാളും
പാലക്കാട്: വേനല്‍ എത്തുന്നതിനു മുൻപേ വിയർത്തൊലിച്ച് പാലക്കാട്. വേനല്‍ക്കാലം ആരംഭിക്കാൻ ഇനിയും ഒരു മാസം ബാക്കി നില്‍ക്കെയാണ് പാലക്കാട് ജില്ലയില്‍ താപനില ഉയരുന്നത്. കഴിഞ്ഞ 10 ദിവസത്തിലേറെയായി 38 ഡിഗ്രി സെല്‍ഷ്യസിനടുത്താണ് പാലക്കാട് ജില്ലയിലെ താപനില. മുണ്ടൂർ, പട്ടാമ്ബി, മലമ്ബുഴ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. രാവിലെ 10 മണിയാകുമ്ബോള്‍ തന്നെ വെയിലിന്റെ കാഠിന്യം കൂടുതലാണ്. ഫെബ്രുവരിയില്‍ ഇടക്കാല മഴ ലഭിച്ചില്ലെങ്കില്‍ അടുത്ത മാസത്തോടെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍. പശ്ചിമഘട്ട മലനിരകളോട് ചേർന്ന് കിടക്കുന്നതിനാല്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് പാലക്കാട് ഉയർന്ന ചൂടാണ് അനുഭവപ്പെടാറുള്ളത്.
Read More » -
India
ഡല്‍ഹിയിൽ നടന്ന പ്രതിഷേധം കേവലമായ പ്രഹസനം: കേന്ദ്രമന്ത്രി വി. മുരളീധരന്‍
ന്യൂഡൽഹി: കേരളസര്‍ക്കാരിന്റെ നേതൃത്ത്വത്തില്‍ ഡല്‍ഹിയിൽ നടന്ന പ്രതിഷേധം കേവലമായ പ്രഹസനമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പിണറായി വിജയന്റെ നേതൃത്ത്വത്തിലുള്ള സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും മറച്ചുവയ്‌ക്കാനാണ് ആവര്‍ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാന്‍ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി പിണറായി വിജയന്റെ നേതൃത്ത്വത്തിലുള്ള സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലുള്ളത്. 2016-2021 തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അവര്‍ വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്, എന്നാല്‍ ഇപ്പോള്‍ അവരുടെ നേട്ടങ്ങളെക്കുറിച്ച് ഒന്നും തന്നെ പറയാനില്ലെന്ന് അവര്‍ക്ക് മനസ്സിലായി. അതുകൊണ്ട് ഈ കുറ്റങ്ങളും കുറവുകളും ആരുടെയെങ്ങിലും മേലെ ചുമത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായുള്ള പ്രഹസനമാണ് രാജ്യ തലസ്ഥാനത്ത് അരങ്ങേറിയതെന്നും മന്ത്രി പറഞ്ഞു.
Read More » -
India
ഇന്ത്യയിൽ മുസ്ലിങ്ങളുടെ വീടുകളും കടകളും ഇടിച്ചുനിരത്തുന്നു: ആംനസ്റ്റി
ഭോപ്പാൽ: ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലീങ്ങളുടെ വീടുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവ പൊളിച്ചു മാറ്റികൊണ്ടിരിക്കുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റർനാഷണല്‍. . ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ പൊളിച്ചുമാറ്റലുകള്‍ നടക്കുന്നത്. മുഖ്യ മന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തത്തിലാണ് മധ്യപ്രദേശില്‍ ബുള്‍ഡോസർ ആക്ടഷൻ നടന്നു കൊണ്ടിരിക്കുന്നത്.ഉത്തർ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. ഇതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ രംഗത്തു വന്നിട്ടുണ്ട്. ഇന്ത്യയിലെ മുസ്ലീങ്ങളുടെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ നിയമ വിരുദ്ധമായി പൊളിക്കുന്നതു നിർത്തലാക്കണമെന്നു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റർനാഷണല്‍ ആവശ്യപ്പെട്ടു. 5 സംസ്ഥാനങ്ങളിലെ മുസ്ലിം സമുദായത്തില്‍പ്പെട്ടവരുടെ സ്വത്തു വകകള്‍, ആരാധനാലയങ്ങള്‍ എന്നിവ പൊളിച്ചെടുത്തിട്ടുണ്ട്. കൃത്യമായ കാരണങ്ങള്‍ ഒന്ന് കൂടാതെയാണ് ന്യൂനപക്ഷ സമുദായത്തോട് ഇത്തരത്തില്‍ അക്രമോത്സുഹമായി പെരുമാറുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഏകദേശം 128 പൊളിച്ചു മറ്റാളുകള്‍ നടത്തിയിട്ടുണ്ട്. ഇതിനായി 33 ജെ സി ബികളാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ ബുള്‍ഡോസർ ആക്ഷൻ 617 മുസ്‌ലിം കുടുബങ്ങളെ ബാധിച്ചു. ഏകദേശം…
Read More » -
Kerala
ട്രെയിനില്‍ ഓടിക്കയറവെ വീണ് പരിക്കേറ്റ റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു
കണ്ണൂർ: പയ്യന്നൂര്‍ സ്റ്റേഷനില്‍ നിന്നും യാത്ര പുറപ്പെട്ട പാസഞ്ചർ ട്രെയിനില്‍ ഓടിക്കയറവെ വീണ് പരിക്കേറ്റ ഛത്തീസ്ഗഡ് പാര്‍സഭാര്‍ സ്വദേശിയായ റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ ക്ലര്‍ക്ക് കുര്യാക്കോസ് എക്ക (48)യാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണമടഞ്ഞത്.ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. ജോലി കഴിഞ്ഞ് താമസസ്ഥലമായ മംഗലൂരുവിലേക്ക് പോകാന്‍ പാസ്സഞ്ചര്‍ ട്രെയിനില്‍ കയറുന്നതിനിടെയാണ് വീണത്. ഓടി തുടങ്ങിയ വണ്ടി നിര്‍ത്തിയാണ് വണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ കുര്യാക്കോസിനെ കണ്ണൂര്‍ ഗവ.റെയില്‍വെ പോലീസിലെ സീനിയര്‍ സിപി.ഒ ബിജുവും മറ്റ് റെയില്‍വെ ജീവനക്കാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കൈ അറ്റ നിലയിലായിരുന്നു, തലക്കും ശരീരത്തിന്റെ ഭാഗങ്ങളിലും പരിക്കുകളുണ്ടായിരുന്നു. ബുധനാഴ്ച്ചപുലര്‍ച്ചെ 12.30നായിരുന്നു അന്ത്യം.
Read More » -
India
വനിതാ പൊലീസിനെ ആക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ചു; വനിതാ ബസ് ഡ്രൈവർക്കെതിരെ കേസ്
കോയമ്ബത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവര്‍ എം ശര്‍മിള (24)ക്കെതിരെ പൊലീസ് കേസെടുത്തു. വനിതാ പൊലീസിനെ ആക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ചെന്നാരോപിച്ച് സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. ഫെബ്രുവരി 2 ന് വൈകിട്ട് 5.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ടിഎന്‍ 38 ഡിഎഫ് 4030 എന്ന രജിസ്‌ട്രേഷനിലുള്ള കാറുമായി പോകവെ സത്യമംഗലം റോഡ് ജംഗ്ഷനില്‍ ശര്‍മിള ഗതാഗതതടസ്സം സൃഷ്ടിച്ചെന്നാണ് പൊലീസ് ആരോപണം. ഇത് ചോദ്യം ചെയ്യുന്നതിനിടെ അനുമതിയില്ലാതെ ഷര്‍മിള പൊലീസിന്റെ വീഡിയോ എടുത്തെന്നും ഭീഷണിപ്പെടുത്തി സംഭവസ്ഥലത്ത് നിന്നും പോയെന്നുമാണ് പൊലീസ് ആരോപിക്കുന്നത്. തൊട്ടടുത്ത നിമിഷം ട്രാഫിക് പൊലീസ് അനാവശ്യമായി പണം പിരിക്കുന്നുവെന്ന തരത്തില്‍ ഷര്‍മിള ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചെന്നും പൊലീസ് പറയുന്നു. പണം പിരിക്കുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും വീഡിയോയില്‍ ഉണ്ടായിരുന്നില്ല. പിന്നാലെയാണ് സംഭവത്തെക്കുറിച്ച് തെറ്റായ പ്രചരണം നടത്തിയെന്നാരോപിച്ച് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. നടന്‍ കമല്‍ഹാസനാണ് ശര്‍മിളയ്ക്ക് കാര്‍ സമ്മാനമായി നല്‍കിയത്.
Read More » -
Kerala
ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു ;മാനന്തവാടി മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിദഗ്ധന് സസ്‌പെന്‍ഷന്‍
വയനാട്: ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മാനന്തവാടി മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിദഗ്ധന് സസ്‌പെന്‍ഷന്‍. ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നു. വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ്.
Read More » -
Kerala
പീഢനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പീഢനക്കേസില്‍ അറസ്റ്റില്‍
ആലപ്പുഴ: പീഢനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പീഢനക്കേസില്‍ അറസ്റ്റില്‍. വള്ളികുന്നം എണ്ണമ്ബിശ്ശേരില്‍ സലിം (32) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇയാളെ വള്ളികുന്നം പോലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തിരുന്നു. ജയിലിലായിരുന്ന ഇയാള്‍ രണ്ടാഴ്ച മുന്‍പ് ജാമ്യത്തിലിറങ്ങി ഇതേ പെണ്‍കുട്ടിയെ തന്നെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു.ഇയാള്‍ ഒട്ടധികം ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. പ്രതിയെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
Read More » -
India
പോക്സോ കേസില്‍ ഭര്‍ത്താവിനെ കുടുക്കിയ ഭാര്യക്ക് അഞ്ച് വര്‍ഷം തടവും 60,000 രൂപയും ശിക്ഷ വിധിച്ച് കോടതി
ചെന്നൈ: പോക്സോ കേസില്‍ ഭർത്താവിനെ കുടുക്കിയ ഭാര്യക്ക് എട്ടിന്റെ പണി. മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കള്ളക്കേസില്‍ ആറ് വർഷത്തിന് ശേഷം ഭാര്യക്ക് അഞ്ച് വർഷം തടവും 60,000 രൂപയും കോടതി ശിക്ഷ വിധിച്ചു. ചെന്നൈയിലാണ് സംഭവം.വ്യാജ വൈദ്യ പരിശോധന റിപ്പോർട്ടും സ്കാൻ റിപ്പോർട്ടും കോടതിയില്‍ സമർപ്പിച്ചായിരുന്നു യുവതി ഭർത്താവിനെ കുടുക്കിയത്. യുവതി നേരത്തെ ജോലി ചെയ്തിരുന്ന ലാബിലാണ് വ്യാജ രേഖകള്‍ തയ്യാറാക്കിയത്.ഇത് കോടതി കണ്ടെത്തിയിരുന്നു. ലാബ് സെന്ററിലെ ജീവനക്കാരൻ മൊഴി മാറ്റിയതായും പോക്സോ കോടതി കണ്ടെത്തി. പെണ്‍കുട്ടിയുടെ മൊഴിയും കേസില്‍ നിർണായകമായി. മകളെ കരുവാക്കി ഭർത്താവില്‍ നിന്നും വിവാഹമോചനം ലഭിക്കാനായാണ് ഇത്തരത്തില്‍ കള്ളക്കേസില്‍ കുടുക്കിയതെന്നും കോടതി കണ്ടെത്തി. ചെന്നൈ പോക്സോ കോടതി ജഡ്ജി എം. രാജലക്ഷ്മിയാണ് വിധി പ്രസ്താവിച്ചത്.
Read More » -
NEWS
ഭാരത് അരി: സംസ്ഥാനത്ത് 200 ഔട്ട്‌ലെറ്റുകള്‍ തുറന്നു
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വിതരണത്തിനായി സംസ്ഥാനത്ത് 200 ഔട്ട്‌ലെറ്റുകള്‍ തുറന്നു.ഭാരത് അരി വാങ്ങാൻ റേഷൻ കാർഡ് വേണ്ട. പത്തു കിലോ വരെ ഒറ്റത്തവണ വാങ്ങാൻ കഴിയും.നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫെഡ്), നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ (എൻ.സി.സി.എഫ്), കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴിയാണ് വില്പന. അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിലാകും ലഭിക്കുക. ഇതിനായി സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകള്‍ എൻ.സി.സി.എഫ് തുറന്നിട്ടുണ്ട്. രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികള്‍,സ്വകാര്യ സംരംഭകർ മുഖേനയും വില്പന നടത്തും. ഓണ്‍ലൈൻ വ്യാപാര സൗകര്യവും ഒരുക്കും. എഫ്.സി.ഐയില്‍ നിന്നാണ് അരി ശേഖരിക്കുന്നത്. ആദ്യഘട്ടത്തില്‍ ചില്ലറവിപണി വില്പനയ്ക്കായി 5 ലക്ഷം ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നേരിട്ട് റീട്ടെയിലായി അരി വാങ്ങാം. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ‘ഭാരത് അരി’ വാങ്ങിക്കാം.
Read More » -
Kerala
ക്രൈസ്തവ ഗാന രചയിതാവ് മുട്ടം ഗീവർഗ്ഗീസ് അപ്പച്ചൻ അന്തരിച്ചു
തൊടുപുഴ:ക്രൈസ്തവ ഗാന രചയിതാവ് പാസ്റ്റർ ജോൺ വർഗ്ഗീസ് (മുട്ടം ഗീവർഗ്ഗീസ് അപ്പച്ചൻ – 100) അന്തരിച്ചു. അഴലേറും ജീവിത മരുവിൽ നീ തളരുകയോ സഹജേ, ഭാഗ്യനാട്ടിൽ പോകും ഞാൻ ,ആശ്ചര്യമേയിതു ആരാൽ വർണിച്ചിടാം,അല്പകാലം മാത്രം ഈ ഭുവിലേ വാസം,ലോകം നിന്നിലുള്ള വെള്ളി പൊന്നിവ എടുത്തിടും, സ്തോത്രഗീതം പാടുക നീ മനമേ,പ്രത്യാശയോടിതാഭക്തരങ്ങുണരുന്നേ,എന്നുള്ളമേ നീ സ്‌തുതിക്ക നീ ,നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം തുടങ്ങി ആലാപന സൗന്ദര്യത്തിൽ പുർണ്ണതയാകുന്ന നൂറിൽപരം ഹൃദയസ്‌പർശിയായ ഗാനങ്ങളുടെ രചയിതാവാണ് മുട്ടം ഗീവർഗ്ഗീസ് അപ്പച്ചൻ. സംസ്കാരം പിന്നീട് മുട്ടം ഐപിസി സെമിത്തേരിയിൽ നടക്കും
Read More »