Month: February 2024

  • Crime

    ബസില്‍ തര്‍ക്കം; വിദ്യാര്‍ഥിയുടെ നെഞ്ചില്‍ കടിച്ച് കണ്ടക്ടര്‍

    കൊച്ചി: സ്വകാര്യ ബസ്സില്‍ യാത്ര ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ കടിച്ചതായി പരാതി. നെഞ്ചിലാണ് കുട്ടിക്ക് കടിയേറ്റത്. ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കങ്ങരപ്പടി സ്വദേശി വിഎ കൃഷ്ണജിത്തിനാണ് പരിക്കേറ്റത്. കുട്ടി തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകിട്ട് കങ്ങരപ്പടി റൂട്ടില്‍ ഓടുന്ന മദീന ബസ്സിലെ കണ്ടക്ടറില്‍ നിന്നാണ് ആക്രമണമുണ്ടായത്. ഇടപ്പള്ളിയില്‍ നിന്ന് ബസ്സില്‍ കയറിയതുമുതല്‍ തന്നോട് മോശമായാണ് കണ്ടക്ടര്‍ പെരുമാറിയത് എന്നാണ് കുട്ടി പറയുന്നത്. ബസ്സിനകത്ത് പലതവണ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി നിര്‍ത്തി. ഇവിടെ നിന്നാല്‍ പോരെ എന്ന് ചോദിച്ചതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കണ്ടക്ടര്‍ കുട്ടിയോട് തര്‍ക്കിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. കടിക്കുക മാത്രമല്ല വിദ്യാര്‍ത്ഥിയുടെ മുഖത്തും ഇയാള്‍ അടിച്ചു. വിദ്യാര്‍ത്ഥിയുടെ നെഞ്ചില്‍ പല്ലുകൊണ്ടേറ്റ മുറിവിന്റെ പാടുണ്ട്. സംഭവത്തില്‍ പൊലീസിനും ബാലാവകാശ കമ്മിഷനും മോട്ടര്‍ വാഹന വകുപ്പിനും വിദ്യാര്‍ത്ഥി പരാതി നല്‍കി.

    Read More »
  • Kerala

    ആലപ്പുഴയില്‍ പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

    ആലപ്പുഴ: പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. എടത്വ ഇരുപതില്‍ ചിറ സാനി ബേബിയാണ്(29) മരിച്ചത്. ആലപ്പുഴ തകഴി പച്ചയില്‍  വച്ചാണ് അപകടം ഉണ്ടായത്.പെട്രോള്‍ പമ്ബിലെത്തി ഇന്ധനം നിറച്ച്‌ മടങ്ങുകയായിരുന്ന ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ജീപ്പ് സാനി ബേബി സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി ഇടിക്കുകയായിരുന്നു.  ജീപ്പിന് അടിയില്‍പ്പെട്ട യുവാവ് അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. ചീരകര്‍ഷകനും റിങ് ജോലിക്കാരനുമാണ് സാനി ബേബി. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

    Read More »
  • Kerala

    പൂച്ചയെ ഇടിച്ച്‌ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

    കോഴിക്കോട്:  പൂച്ചയെ ഇടിച്ച്‌ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ചോമ്ബാല കല്ലാമല കുഞ്ഞിമ്മാണിക്കോത്ത് സുരേന്ദ്രന്‍ (60) ആണു മരിച്ചത്. വണ്ടിയിലുണ്ടായിരുന്ന യാത്രക്കാരിക്ക് പരിക്കേറ്റു. വടകര കേളു ബസാറില്‍ വച്ച്‌ വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. റോഡിന് കുറുകെ പോയ പൂച്ചയെ ഓട്ടോ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ അടിയില്‍ പൂച്ച കുടുങ്ങിയതിനെ തുടര്‍ന്ന് ഓട്ടോ മറിയുകയായിരുന്നു എന്നാണ് വിവരം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

    Read More »
  • Kerala

    കൊടകരയില്‍ കെഎസ്‌ആര്‍ടിസി ബസിന് പിന്നില്‍ ലോറിയിടിച്ച്‌ നിരവധിപ്പേര്‍ക്ക് പരിക്ക്

    തൃശൂര്‍: കൊടകരയില്‍ കെഎസ്‌ആര്‍ടിസി ബസിന് പിന്നില്‍ ലോറിയിടിച്ച്‌ നിരവധിപ്പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. വേളാങ്കണ്ണിയില്‍ നിന്ന്  ചങ്ങനാശേരിയിലേക്ക് സര്‍വീസ് നടത്തുന്ന സൂപ്പര്‍ എക്‌സ്പ്രസ് ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ കൊടകര ജംഗ്ഷനിലേക്ക്  തിരിയുന്നതിനിടെ മുന്നില്‍ പോയ ലോറിയ്ക്ക് പിന്നില്‍ ബസ് ആദ്യം ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബസിന് പിന്നില്‍ വന്നിരുന്ന മറ്റൊരു ലോറി നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ചുകയറുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Read More »
  • Social Media

    തണ്ണിമത്തൻ കൃഷി അറിയേണ്ടതെല്ലാം

    തണ്ണിമത്തന്‍ കൃഷി എന്ന് കേള്‍ക്കുമ്പോള്‍ എന്തോ വലിയ കാര്യം ചെയുന്നത് പോലെയാണ് തോന്നുക.എന്നാല്‍ നമുക്ക് ഏറ്റവും എളുപ്പം ചെയ്യാന്‍ കഴിയുന്നതും ധാരാളം ഫലം ലഭിക്കുന്നതുമായ ഒരു കൃഷിയാണ് തണ്ണിമത്തന്‍.നമ്മുടെ കാലാവസ്ഥക്ക് വളരെ അനുയോജ്യവുമാണിത്.കേരളത്തില്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് തണ്ണിമത്തന്‍ കൃഷി ചെയ്യാവുന്നതാണ്. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാന്‍.ഈര്‍പ്പവും മഴയും കുറഞ്ഞ വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം.രണ്ടാം വിള കഴിഞ്ഞ നെല്‍പ്പാടങ്ങളിലും പറമ്പുകളിലും പുഴയോരങ്ങളിലും ഒക്കെ തണ്ണിമത്തന്‍ നന്നായി വളരും.നന്നായി വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നെടുത്ത വിത്ത് നടാന്‍ ഉപയോഗിക്കാം. ചെടിക്ക്‌ മൂന്നോ നാലോ ഇല വരുമ്പോൾ ഓരോ തടത്തിലും 100 ഗ്രാം കടലപ്പിണ്ണാക്ക്‌, 2 കിലോ മണ്ണിരവളം എന്നിവ ചേർത്തുകൊടുക്കണം. വിത്തിട്ട് 35 മുതൽ 45 ദിവസങ്ങള്‍ക്കുളളില്‍ പെണ്‍പൂക്കള്‍ വിരിഞ്ഞു തുടങ്ങും.ആൺപൂക്കളാണ്‌ ആദ്യം വിരിയുക.അവ പെട്ടെന്നുതന്നെ കൊഴിഞ്ഞുവീഴും.ഒരാഴ്‌ചയ്‌ക്കകം പെൺപൂക്കൾ വിരിയും. ചെടി പടർന്നുവളരാൻ തുടങ്ങിയാൽ അടിയിൽ തെങ്ങോലകളോ ചുള്ളികളോ ഇട്ടുകൊടുക്കണം. മണ്ണിലെ…

    Read More »
  • Social Media

    ചൂടുകാലത്ത് മാത്രമല്ല, എല്ലായ്പ്പോഴും പ്രിയപ്പെട്ടതാണ് ഇളനീർ; ഇളനീരിന്റെ ആരോഗ്യ ഗുണങ്ങൾ

    പ്രകൃതി കനിഞ്ഞു തരുന്ന ശുദ്ധമായ പാനീയമാണ് ഇളനീര്.ക്ഷീണമകറ്റി,ഉന്‍മേഷം നല്‍കുക മാത്രമല്ല, പ്രതിരോധ ശക്തി വര്‍ദ്ധിക്കാനും ഉത്തമമാണ് ഇളനീര്‍. മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ്.എന്നാല്‍ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ക്ലോറൈഡ് എന്നിവ ധാരാളമുണ്ട്താനും.  ഇതിലെ ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും സാന്നിധ്യം ഉന്‍മേഷം പ്രാധാനം ചെയ്യുകയും രോഗങ്ങളോട് പൊരുതി നില്‍ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ ഇളനീര്‍ കുടിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ഗുണം ചെയ്യും. മാത്രമല്ല അമ്മയുടെ ആരോഗ്യത്തിനും നല്ലതാണ്. ഇളനീര്‍ എന്നും കുടിക്കുന്നത് ആരോഗ്യകരമായ മൂത്ര സംബന്ധമായ രോഗങ്ങളെ തടയും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും രക്തത്തിന്റെ ഒഴുക്കിനെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇളനീരില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, പ്രോട്ടീന്‍, മഗ്നീഷ്യം എന്നിവയും ശരീരത്തിന് നല്ലതാണ്. ഗര്‍ഭിണികളായ സ്ത്രീകളില്‍ ഉണ്ടാകുന്ന അമിത ടെന്‍ഷനും സ്ട്രോക്കിനും ഇളനീര്‍ കുടിക്കുന്നത് ഗുണം ചെയ്യും. വയറിളക്കം നിമിത്തം ശരീരത്തിലെ ജലത്തിന്റെ അനുപാതം നഷ്ടമായ രോഗികള്‍ക്ക് ഇളനീര്‍ നല്ലൊരു സിദ്ധൗഷധമാണ്. മാംസ്യഹേതുക്കളായ അമിനോ ആസിഡും രാസത്വരകങ്ങളും ദഹനസഹായിയായ…

    Read More »
  • Kerala

    സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ;പ്രതിമാസ വേതനം-25000

    പത്തനംതിട്ട പുതമണ്‍, വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ ഒഴിവുള്ള സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക്  ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍  യോഗ്യത, പ്രായം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഫെബ്രുവരി ഒന്‍പതിന് രാവിലെ 11 ന് വൃദ്ധമന്ദിരത്തില്‍ ഹാജരാക്കണം. യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബിരുദം/ ബിരുദാനന്തര ബിരുദം, സര്‍ട്ടിഫൈഡ് കൗണ്‍സലിംഗ് കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണന. പ്രവര്‍ത്തി പരിചയം : സര്‍ക്കാര്‍/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. സാമൂഹ്യനീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളില്‍ ജോലി ചെയ്തു പരിചയമുള്ള ജീവനക്കാര്‍ക്ക് മുന്‍ഗണന. പ്രായം: 18-45 ( 2024 ജനുവരി ഒന്നിന് ). ഒഴിവ്: ഒന്ന്. പ്രതിമാസ വേതനം:- 25000. ഫോണ്‍:9074782396.

    Read More »
  • Kerala

    കൊച്ചി മെട്രോ; കാക്കനാട്ടേക്കുള്ള പാതയുടെ  നിർമാണ പ്രവർത്തനങ്ങള്‍ മാർച്ചിൽ ആരംഭിക്കും

    കൊച്ചി മെട്രോ രണ്ടാം ഘട്ടമായ കാക്കനാട്ടേക്കുള്ള പാതയുടെ പ്രധാന നിർമാണ പ്രവർത്തനങ്ങള്‍ മാർച്ചോടെ ആരംഭിക്കുമെന്ന് കെഎംആർഎൽ. പാലാരിവട്ടം മുതല്‍ കാക്കനാട് വരെ റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജെഎല്‍എൻ സ്റ്റേഡിയം മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗത്ത് സ്ഥലമേറ്റെടുക്കലിന് കാലതാമസം നേരിട്ടിരുന്നു. എന്നാല്‍ തടസങ്ങള്‍ നീങ്ങിയതോടെ സ്ഥലമേറ്റെടുക്കല്‍ നടപടിയും ആരംഭിച്ചിട്ടുണ്ട്. കൊച്ചിൻ സെസ് മെട്രോ സ്റ്റേഷനില്‍ പ്രവേശന കവാടത്തിന്‍റെയും പുറത്തേക്കിറങ്ങുന്ന ഭാഗത്തിന്‍റെയും പൈലിങ് ജോലികള്‍ പൂർത്തീകരിച്ചിട്ടുണ്ട്. കിൻഫ്ര സ്റ്റേഷനിലും സ്റ്റേഷൻ പൈലിങ് ജോലികള്‍ അടുത്തയാഴ്ച തുടങ്ങും. ഇൻഫോപാർക്ക് സ്റ്റേഷനിലും എൻട്രി – എക്‌സിറ്റ് ഭാഗത്തിന്‍റെ ജോലികള്‍ ഉടൻ തുടങ്ങും. ജെഎല്‍എൻ സ്റ്റേഡിയം മുതല്‍ കാക്കാനാട് വരെയുള്ള റൂട്ടിലെ മെട്രോ ലൈൻ നിർമാണം വരുന്ന 24 മാസത്തിനുള്ളില്‍ പൂർത്തിയാക്കുകയാണ് കെഎംആർഎല്‍ ലക്ഷ്യമിടുന്നത്. കേരള ബജറ്റില്‍ രണ്ടാം ഘട്ടം മെട്രോ ലൈൻ നിർമാണത്തിനായി 239 കോടി രൂപ വകയിരുത്തിയിരുന്നു.യാത്രക്കാര്‍ക്ക് മെട്രോ സ്റ്റേഷനിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള മോട്ടര്‍ ഇതര ഗതാഗത പദ്ധതി വിദേശ വായ്പാ സഹായത്തോടെ നടപ്പാക്കാനും…

    Read More »
  • Kerala

    കാപ്പ കേസ് പ്രതിയായ  കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റില്‍ 

    പത്തനംതിട്ട: ഇളമണ്ണൂരില്‍ കാപ്പ കേസ് പ്രതിയായ ജെറില്‍ പി. ജോർജ്ജിനെ മൃഗീയമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റില്‍. ഏഴംകുളം സ്വദേശി വിഷ്ണു വിജയൻ, അങ്ങാടിക്കല്‍ വടക്ക് സ്വദേശി കാർത്തിക്, വയല സ്വദേശി ശ്യാം എന്നിവരാണ് അറസ്റ്റിലായത്. സാമ്ബത്തിക തർക്കത്തിന്‍റെ പേരിലായിരുന്നു സംഭവം. ജനുവരി 18 നാണ് കണ്ണൂർ സ്വദേശിയായ ജെറിലിന് ക്രൂരമർദ്ദനമേറ്റത്. കേസില്‍ അറസ്റ്റിലായ വിഷ്ണുവും ശ്യാമും കാപ്പകേസ് പ്രതികളാണ്. വിഷ്ണു വിജയന് ജെറില്‍ നല്‍കിയ പണം തിരികെ ചോദിച്ചതിലെ വൈരാഗ്യത്തില്‍ പത്തനംതിട്ട ഇളമണ്ണൂരിലുള്ള വീട്ടിലെത്തിച്ചായിരുന്നു മർദ്ദനം. ജെറിലിന്‍റെ പുറത്തും നെഞ്ചിലും ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയും എയർ ഗണ്‍ ഉപയോഗിച്ച്‌ ചെവിയില്‍ അടിക്കുകയും ചെയ്തു. തീക്കനല്‍ വാരിയിട്ട് രഹസ്യഭാഗത്തും തുടയിലും പൊള്ളലേല്‍പ്പിച്ചുവെന്ന് ജെറില്‍ പറയുന്നു. പരിക്കേറ്റ ജെറിലിനെ ആശുപത്രിയില്‍ കൊണ്ടുപോകാൻ തയ്യാറാകാതെ അഞ്ച് ദിവസം മുറിയില്‍ പൂട്ടിയിട്ടു. തുടർന്ന് വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് ജെറില്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കാപ്പ കേസ് പ്രതികളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവരുടെ വീട്ടില്‍…

    Read More »
  • India

    യുവതിയെ ഒരാഴ്ചയോളം പൂട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി 

    ന്യൂഡൽഹി:യുവതിയെ ഒരാഴ്ചയോളം പൂട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ഡല്‍ഹിയിലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.യുവതിയുടെ സുഹൃത്ത് കൂടിയായ പരസ് (28) എന്നയാളെ അറസ്റ്റ് ചെയ്തു. തെക്കൻ ഡല്‍ഹിയിലെ നെബ് സരായിലായിരുന്നു സംഭവം.പ്രതിക്കെതിരെ ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. യുവതിയുടെ ദേഹത്തേക്ക് ചൂടുള്ള പരിപ്പ് കറിയൊഴിച്ച്‌ പൊള്ളിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ പരസ് ഡല്‍ഹിയിലെ ഒരു ഭക്ഷണശാലയില്‍ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

    Read More »
Back to top button
error: