KeralaNEWS

ആലപ്പുഴയില്‍ പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

ആലപ്പുഴ: പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. എടത്വ ഇരുപതില്‍ ചിറ സാനി ബേബിയാണ്(29) മരിച്ചത്.

ആലപ്പുഴ തകഴി പച്ചയില്‍  വച്ചാണ് അപകടം ഉണ്ടായത്.പെട്രോള്‍ പമ്ബിലെത്തി ഇന്ധനം നിറച്ച്‌ മടങ്ങുകയായിരുന്ന ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ജീപ്പ് സാനി ബേബി സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി ഇടിക്കുകയായിരുന്നു.

Signature-ad

 ജീപ്പിന് അടിയില്‍പ്പെട്ട യുവാവ് അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. ചീരകര്‍ഷകനും റിങ് ജോലിക്കാരനുമാണ് സാനി ബേബി. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Back to top button
error: