കോഴിക്കോട്: പൂച്ചയെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ചോമ്ബാല കല്ലാമല കുഞ്ഞിമ്മാണിക്കോത്ത് സുരേന്ദ്രന്‍ (60) ആണു മരിച്ചത്.
വണ്ടിയിലുണ്ടായിരുന്ന യാത്രക്കാരിക്ക് പരിക്കേറ്റു. വടകര കേളു ബസാറില്‍ വച്ച് വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. റോഡിന് കുറുകെ പോയ പൂച്ചയെ ഓട്ടോ ഇടിക്കുകയായിരുന്നു.
വാഹനത്തിന്റെ അടിയില്‍ പൂച്ച കുടുങ്ങിയതിനെ തുടര്‍ന്ന് ഓട്ടോ മറിയുകയായിരുന്നു എന്നാണ് വിവരം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.