പത്തനംതിട്ട പുതമണ്‍, വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ ഒഴിവുള്ള സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രായം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഫെബ്രുവരി ഒന്‍പതിന് രാവിലെ 11 ന് വൃദ്ധമന്ദിരത്തില്‍ ഹാജരാക്കണം.
യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബിരുദം/ ബിരുദാനന്തര ബിരുദം, സര്‍ട്ടിഫൈഡ് കൗണ്‍സലിംഗ് കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണന.
പ്രവര്‍ത്തി പരിചയം : സര്‍ക്കാര്‍/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. സാമൂഹ്യനീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളില്‍ ജോലി ചെയ്തു പരിചയമുള്ള ജീവനക്കാര്‍ക്ക് മുന്‍ഗണന.
പ്രായം: 18-45 ( 2024 ജനുവരി ഒന്നിന് ).
ഒഴിവ്: ഒന്ന്. പ്രതിമാസ വേതനം:- 25000.
ഫോണ്‍:9074782396.