KeralaNEWS

കാപ്പ കേസ് പ്രതിയായ  കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റില്‍ 

പത്തനംതിട്ട: ഇളമണ്ണൂരില്‍ കാപ്പ കേസ് പ്രതിയായ ജെറില്‍ പി. ജോർജ്ജിനെ മൃഗീയമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റില്‍.

ഏഴംകുളം സ്വദേശി വിഷ്ണു വിജയൻ, അങ്ങാടിക്കല്‍ വടക്ക് സ്വദേശി കാർത്തിക്, വയല സ്വദേശി ശ്യാം എന്നിവരാണ് അറസ്റ്റിലായത്. സാമ്ബത്തിക തർക്കത്തിന്‍റെ പേരിലായിരുന്നു സംഭവം.

ജനുവരി 18 നാണ് കണ്ണൂർ സ്വദേശിയായ ജെറിലിന് ക്രൂരമർദ്ദനമേറ്റത്. കേസില്‍ അറസ്റ്റിലായ വിഷ്ണുവും ശ്യാമും കാപ്പകേസ് പ്രതികളാണ്. വിഷ്ണു വിജയന് ജെറില്‍ നല്‍കിയ പണം തിരികെ ചോദിച്ചതിലെ വൈരാഗ്യത്തില്‍ പത്തനംതിട്ട ഇളമണ്ണൂരിലുള്ള വീട്ടിലെത്തിച്ചായിരുന്നു മർദ്ദനം. ജെറിലിന്‍റെ പുറത്തും നെഞ്ചിലും ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയും എയർ ഗണ്‍ ഉപയോഗിച്ച്‌ ചെവിയില്‍ അടിക്കുകയും ചെയ്തു. തീക്കനല്‍ വാരിയിട്ട് രഹസ്യഭാഗത്തും തുടയിലും പൊള്ളലേല്‍പ്പിച്ചുവെന്ന് ജെറില്‍ പറയുന്നു.

Signature-ad

പരിക്കേറ്റ ജെറിലിനെ ആശുപത്രിയില്‍ കൊണ്ടുപോകാൻ തയ്യാറാകാതെ അഞ്ച് ദിവസം മുറിയില്‍ പൂട്ടിയിട്ടു. തുടർന്ന് വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് ജെറില്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കാപ്പ കേസ് പ്രതികളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവരുടെ വീട്ടില്‍ വെച്ചാണ് കുറ്റകൃത്യം നടന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടിലെ തർക്കമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Back to top button
error: