Month: February 2024
-
Kerala
പ്രശസ്ത നര്‍ത്തകി ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു; വിടചൊല്ലിയത് ഡാന്‍സര്‍ ചെല്ലപ്പന്റെ വാമഭാഗം
കോട്ടയം: നൃത്ത അധ്യാപികയും പ്രശസ്ത നര്‍ത്തകിയുമായ ഭവാനി ചെല്ലപ്പന്‍ (98) അന്തരിച്ചു. കുമാരനല്ലൂരിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. ഭര്‍ത്താവ് പ്രശസ്ത നര്‍ത്തകന്‍ പരേതനായ ഡാന്‍സര്‍ ചെല്ലപ്പന്‍. ഗുരു ഗോപിനാഥിന്റെ ശിഷ്യയും കോട്ടയത്തെ ഭാരതീയ നൃത്തകലാലയം എന്ന നൃത്ത വിദ്യാലയത്തിന്റെ ഡയറക്ടറുമായിരുന്ന അവര്‍ നൃത്ത ലോകത്തെ വിസ്മയങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. 1952-ല്‍ ആരംഭിച്ച വിദ്യാലയത്തില്‍ സിനിമാ-സീരിയല്‍ താരങ്ങളടക്കം നിരവധി പേരാണ് നൃത്തം അഭ്യസിച്ച് പഠിച്ചിറങ്ങിയത്. ഗുരു ഗോപിനാഥിന്റെ നിര്‍ദേശപ്രകാരമാണ് കോട്ടയത്ത് നൃത്ത വിദ്യാലയം ആരംഭിച്ചത്. 13-ാം വയസിലാണ് ആദ്യമായി ഭവാനി ചിലങ്കയണിയുന്നത്. ഏഴ് പതിറ്റാണ്ടുകള്‍ നീണ്ടതായിരുന്നു അവരുടെ നൃത്തസപര്യ. നൃത്തവേദിയില്‍ നിന്നാണ് അവര്‍ ജീവിതപങ്കാളി ചെല്ലപ്പനെ കണ്ടെത്തിയത്. പിന്നീട് അവര്‍ ഒരുമിച്ച് നിരവധി വേദികള്‍ പങ്കിട്ടു. അക്കാലത്ത് ഏറെ സജീവമായിരുന്ന ബാലെ എന്ന കലാരൂപത്തിന് കേരളത്തില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ ഈ ദമ്പതികള്‍ നിര്‍ണായക പങ്ക് വഹിച്ചു. കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇവരെ തേടിയെത്തിയിട്ടുണ്ട്.
Read More » -
NEWS
പാകിസ്താനില്‍ ഫലം വൈകുന്നു; അട്ടിമറി ആരോപിച്ച് ഇമ്രാന്റെ പാര്‍ട്ടി
ഇസ്ലാമാബാദ്: പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥികളും നവാസ് ഷെരീഫിന്റെ പാര്‍ട്ടിയും ഒപ്പത്തിനൊപ്പമെന്ന് സൂചന. ഫലം വൈകുന്നതിനിടെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണവുമായി ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക് ഈ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ.) രംഗത്തെത്തി. 13 മണിക്കൂര്‍ നീണ്ടുനിന്ന വോട്ടെണ്ണല്‍ ആറ് മണിക്ക് അവസാനിപ്പിച്ചപ്പോള്‍ 12 ദേശീയ അസംബ്ലി ഫലങ്ങളാണ് പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടത്. ഇതില്‍ അഞ്ച് സീറ്റില്‍ പി.ടി.ഐയുടെ സ്വതന്ത്രസ്ഥാനാര്‍ഥികള്‍ വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നാലിടത്ത് നവാസ് ഷെരീഫിന്റെ പാര്‍ട്ടി വിജയിച്ചു. മൂന്ന് സീറ്റുകള്‍ ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേടി. ഫലം വൈകാന്‍ കാരണം ഇന്റര്‍നെറ്റ് തകരാറാണെന്ന് നേരത്തെ കമ്മിഷന്‍ അറിയിച്ചിരുന്നു. സൈന്യത്തിന്റെ പിന്തുണയുണ്ടെന്നുകരുതുന്ന പി.എം.എല്‍- എന്നും (പാകിസ്താന്‍ മുസ്ലിംലീഗ്- നവാസ്) നവാസ് ഷെരീഫിന്റെ മുഖ്യശത്രുവും മുന്‍പ്രധാനമന്ത്രിയുമായ ഇമ്രാന്‍ഖാന്റെ പി.ടി.ഐയും തമ്മിലാണ് പ്രധാനമത്സരം. ഇമ്രാന്‍ഖാന്‍ നിലവില്‍ ജയിലിലാണ്. ഇമ്രാന്റെ പാര്‍ട്ടിയായ പി.ടി.ഐക്ക് പതിവുചിഹ്നമായ ‘ബാറ്റ്’ നിഷേധിച്ചതിനാല്‍ സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായാണ് മത്സരിക്കുന്നത്. ബിലാവല്‍ ഭൂട്ടോ…
Read More » -
Kerala
പാല് വാങ്ങാൻ വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 32 വർഷം കഠിനതടവ്
തിരുവനന്തപുരം: പാല് വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീടിനകത്ത് കൊണ്ടുപോയി പലതവണകളായി ക്രൂരമായ പീഡനത്തിനിരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും. കാട്ടാക്കട താലൂക്കില്‍ മാറനല്ലൂർ പുത്തൻവിള ആർസി ചർച്ചിന് സമീപം പള്ളിത്തറ പുത്തൻവീട്ടില്‍ ബാലകൃഷ്ണൻ (68) എന്നു വിളിക്കുന്ന ജോയിയെ ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരം വിവിധ വകുപ്പുകളിലായി 32 വർഷം കഠിനതടവിനും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ 15 മാസം അധിക തടവു കൂടി അനുഭവിക്കണമെന്നും ശിക്ഷാവിധിയില്‍ വ്യക്തമാക്കി.
Read More » -
Crime
വീഡിയോ കോളില്‍ വിദ്യാര്‍ഥിനിയോട് അശ്ലീലം; ഞെരമ്പന്‍ എഎസ്‌ഐയ്ക്കു സ്ഥലംമാറ്റം
തിരുവനന്തപുരം: സയന്‍സ് ഫെസ്റ്റിവലിലെ വൊളന്റിയറായ വിദ്യാര്‍ഥിനിയെ വീഡിയോ കോള്‍ ചെയ്ത് അശ്ലീലം പറഞ്ഞ സംഭവത്തില്‍ എഎസ്‌ഐയ്ക്ക് സ്ഥലം മാറ്റം. കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ: എ.കെ. നസീമിനെയാണ് സ്ഥലം മാറ്റിയത്. കാഞ്ഞിരംകുളം സ്റ്റേഷനിലേക്കാണു മാറ്റം. ഡിവൈഎസ്പി തിരുവനന്തപുരം റൂറല്‍ എസ്പിക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ വിളിക്കണമെന്ന് പറഞ്ഞാണ് ഇയാള്‍ വൊളന്റിയര്‍മാരായ പെണ്‍കുട്ടികള്‍ക്ക് നമ്പര്‍ നല്‍കിയിരുന്നത്. എന്നാല്‍, രാത്രിയില്‍ വീഡിയോ കോള്‍ വിളിച്ച് ശല്യം ചെയ്യുകയായിരുന്നു. വിളി പതിവായതോടെ ഇക്കാര്യം ചോദിക്കാന്‍ പെണ്‍കുട്ടി സഹവിദ്യാര്‍ഥിനികള്‍ക്കൊപ്പം എത്തി. വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയ ഇയാള്‍, രംഗം വഷളാകുമെന്നു മനസ്സിലായതോടെ ഓടി രക്ഷപ്പെട്ടിരുന്നു. അതേസമയം, വിദ്യാര്‍ഥിനിയോ ഫെസ്റ്റിവല്‍ അധികൃതരോ ഇയാള്‍ക്കെതിരെ ഇതുവരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ നസീമിനെതിരായ നടപടി വകുപ്പു തലത്തില്‍ത്തന്നെ ഒതുങ്ങുമെന്നാണു വിവരം. ആരോപണമുയര്‍ന്ന കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ എഎസ്‌ഐ ജോലിക്കു ഹാജരായിട്ടില്ല. ഇതിനു മുന്‍പ് ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിലും ഈ എഎസ്‌ഐയ്‌ക്കെതിരെ സമാന പരാതികള്‍ ഉയര്‍ന്നിരുന്നതായി ആരോപണമുണ്ട്.
Read More » -
Kerala
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്ബുകടിയേറ്റു; രണ്ട് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: രണ്ടു വയസുകാരൻ പാമ്ബു കടിയേറ്റ് മരിച്ചു. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ – ജംഷിയ ദമ്ബതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. കൊണ്ടോട്ടി പുളിക്കലിലെ വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്ബിന്റെ കടിയേല്‍ക്കുന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ട് പരിശോധിച്ചപ്പോഴാണ് കാലില്‍ പാമ്ബ് കടിച്ച പാട് ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാത്രിയോടെ കുട്ടി മരിച്ചു.
Read More » -
Kerala
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധവുമായി ദമ്പതികള്‍; ദയാവധത്തിന് തയ്യാറെന്ന് ബോര്‍ഡ് സ്ഥാപിച്ചു
ഇടുക്കി: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധവുമായി ജില്ലയിലെ വയോധികര്‍ വീണ്ടും. ദയാവധത്തിന് തയ്യാറെന്ന് ബോര്‍ഡ് സ്ഥാപിച്ചാണ് വയോധിക ദമ്പതികളുടെ പ്രതിഷേധം. അംഗപരിമിതയായ ഓമനയും (63) ഭര്‍ത്താവ് ശിവദാസനുമാണ് (72) പ്രതിഷേധിച്ചത്. അടിമാലി അമ്പലപ്പടിയിലെ പെട്ടിക്കടയ്ക്ക് മുന്നിലാണ് ദയാവധത്തിന് തയാര്‍ എന്ന ബോര്‍ഡ് ദമ്പതികള്‍ സ്ഥാപിച്ചത്. അമ്മിണി വികലാംഗയാണ്. ഒരാഴ്ചയില്‍ ചികിത്സയ്ക്കും മരുന്നിനും മറ്റുമായി 3000 രൂപയോളം വേണം. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതോടെ മരുന്ന് വാങ്ങാന്‍ സാധിക്കുന്നില്ല എന്നതാണ് അമ്മിണിയുടെ പരാതി. കുളമാന്‍കുഴി ആദിവാസി കോളനിക്ക് സമീപം ഇവര്‍ക്ക് കൃഷിഭൂമി ഉണ്ടായിരുന്നു. കാട്ടാന ആക്രമണത്തില്‍ ഇവരുടെ കൃഷി പൂര്‍ണമായി നശിച്ചുപോയി. തുടര്‍ന്ന് അടിമാലി പഞ്ചായത്ത് ഇടപെട്ടാണ് ഉപജീവനത്തിനായി ഇവര്‍ക്ക് പെട്ടിക്കട തുറന്നുനല്‍കിയത്. നിലവില്‍ പെട്ടിക്കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോലും പണമില്ല. പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ചുമാസം; മറിയക്കുട്ടിക്ക് പിന്നാലെ റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച് തൊണ്ണൂറുകാരി പൊന്നമ്മ ഉപജീവനമാര്‍ഗം മുടങ്ങിയതോടെയാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. എത്രയും പെട്ടെന്ന് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കണം. അല്ലെങ്കില്‍ ജീവിക്കാന്‍ പോലും…
Read More » -
Crime
വളാഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവും മാതാവും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍
മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍. യുവതിയെ ഭര്‍ത്താവും മാതാവും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം . കഴിഞ്ഞ ജനുവരി 25 ന് പുലര്‍ച്ചെയാണ് പട്ടാമ്പി വിളയൂര്‍,പേരടിയൂര്‍ സ്വദേശിനിയായ ഷാനി എന്ന റംഷീനയെ മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂരിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍ നിലയില്‍ ജനലില്‍ ഷോളില്‍ തൂങ്ങി മരിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയിലെ അഞ്ചടിയോളം മാത്രമുള്ള ജനലിന്റെ കമ്പികളില്‍ ഷാള്‍ പലതവണ തിരിച്ചു കെട്ടി കഴുത്തില്‍ കുരുക്കി നിലത്ത് കാലുകുത്തിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുക്കള്‍ പറയുന്നു. മരണം കൊലപാതകമാണെന്നും ഭര്‍ത്താവും മാതാവും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും നേരത്തെയും വിവാഹസമയത്ത് നല്‍കിയ സ്വര്‍ണ്ണം കുറഞ്ഞു പോയി എന്നതുള്‍പ്പെടെ പറഞ്ഞു നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് ഫൈസലിനു മറ്റൊരു സ്ത്രീയുമായി…
Read More » -
Crime
കൊണ്ടോട്ടിയില്‍ വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; പൊലീസുകാരനും യുവാവും തമ്മില്‍ നടുറോഡില്‍ മല്‍പ്പിടിത്തം
മലപ്പുറം: കൊണ്ടോട്ടി പുളിക്കലില്‍ പൊലീസുകാരനും യുവാവും തമ്മില്‍ മല്‍പ്പിടിത്തം. വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മല്‍പ്പിടിത്തത്തില്‍ കലാശിച്ചത്. സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെതിരെ പരാതിയുമായി നൗഫലിന്റെ കുടുംബം രംഗത്തുവന്നു. കൊണ്ടോട്ടിയില്‍ നടുറോഡില്‍ വച്ചാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ നൗഫലും പൊലീസുകാരനും തമ്മിലുള്ള തര്‍ക്കം മല്‍പ്പിടിത്തത്തില്‍ കലാശിക്കുകയായിരുന്നു. ഓട്ടോറിക്ഷ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. വാക്കേറ്റത്തിനിടെ യുവാവിനെ സിവില്‍ പൊലീസ് ഓഫീസര്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ പിടിവലിയുടെയും മല്‍പ്പിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നാലെയാണ് നൗഫലിന്റെ കുടുംബം പൊലീസുകാരനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഓട്ടോറിക്ഷയില്‍ നൗഫലിന്റെ സഹോദരി ഉണ്ടായിരുന്നു. അവരും പൊലീസിനെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.
Read More » -
India
മദ്രസയും പള്ളിയും പൊളിച്ചു; ഉത്തരാഖണ്ഡില്‍ വര്‍ഗീയ സംഘര്‍ഷം പടരുന്നു, നാലു പേര്‍ മരിച്ചു, 250 പേര്‍ക്ക് പരിക്ക്: സ്കൂളുകള്‍ അടച്ചു
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിൽ മദ്രസ പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ നാലു പേര്‍ മരിച്ചു. വിവിധ പ്രദേശങ്ങളിലായി ഉണ്ടായ സംഘര്‍ഷത്തില്‍ 250ഓളം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാക്കാന്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ തന്നെ നൈനിതാൾ ജില്ലാ മജിസ്‌ററ്റ് ബൻഭൂൽപുരയിൽ ഷൂട്ട് അറ്റ് സൈറ്റ് പ്രഖ്യാപിച്ചിരുന്നു. സംഭവസ്ഥലത്ത് ഇന്റർനെറ്റ് വിച്ഛേദിക്കുകയും സ്കൂളുകൾ അടച്ചിടുകയും ചെയ്തു. നൈനിതാൾ ജില്ലയിലെ ഹൽദ്വാനിയിലെ ബൻഭൂൽപുരയിലാണ് സർക്കാർ ഭൂമിയിൽ അതിക്രമിച്ച് നിർമ്മിച്ച മദ്രസയും ഭൂഗർഭ പള്ളിയും മുൻസിപ്പൽ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് പൊളിച്ചു നീക്കിയത്. ഉദ്യോഗസ്ഥർക്കും പോലീസിനും നേരെ ഒരു സംഘം ആളുകൾ കല്ലെറിഞ്ഞതോടെ സംഘർഷം ആരംഭിക്കുകയായിരുന്നു. രാംനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ 50 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. 4 പേർ മരിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ നൂറിലധികം പേർക്ക് പരുക്കേറ്റുവെന്നും ചൂണ്ടിക്കാനിച്ചാണ് ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതും, ഇന്റർനെറ്റ് വിച്ഛേദിച്ചതും, സ്കൂളുകൾ അടച്ചിട്ടതെന്നും ജില്ലാ…
Read More » -
Crime
എഫ്.ബി ലൈവിനിടെ ശിവസേനാ നേതാവിന്റെ മകനെ വെടിവെച്ചുകൊന്നു; അക്രമി ജീവനൊടുക്കി
മുബൈ: ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവെച്ചുകൊന്നു. ഉദ്ദവ് വിഭാഗം മുന്‍ കൗണ്‍സിലറായിരുന്ന വിനോദ് ഗോസാല്‍ക്കറുടെ മകന്‍ അഭിഷേക് ഗോസാല്‍ക്കര്‍ ആണ് കൊല്ലപ്പെട്ടത്. അഭിഷേകിനൊപ്പം ഫെയ്സ് ബുക്ക് ലൈവ് ചെയ്തിരുന്നയാളാണ് വെടിയുതിര്‍ത്തത്. ഇയാള്‍ പിന്നീട് സ്വയംവെടിവെച്ചു ജീവനൊടുക്കി. മുംബൈ ദഹിസര്‍ ഏരിയയിലെ എംഎച്ച്ബി കോളനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മൗറിസ് ഭായ് എന്നറിയപ്പെടുന്ന മൗറിസ് നൊരോന്‍ഹ എന്നയാളുടെ ഓഫീസിനുള്ളിലാണ് സംഭവം. ഇയാള്‍ തന്നെയാണ് അഭിഷേകിനുനേരെ വെടിയുതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ നേരത്തെ ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും അടുത്തിടെ രമ്യതയിലാക്കിയിരുന്നു. തുടര്‍ന്ന് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫീലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല. ഉദ്ദവ് താക്കറെ വിഭാഗം മുന്‍ കൗണ്‍സിലറാണ് വിനോദ് ഗോസാല്‍ക്കര്‍. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം മുഴുവന്‍ ഫേസ്ബുക്കില്‍ ലൈവായി പോയിരുന്നു.
Read More »