KeralaNEWS

കൊടകരയില്‍ കെഎസ്‌ആര്‍ടിസി ബസിന് പിന്നില്‍ ലോറിയിടിച്ച്‌ നിരവധിപ്പേര്‍ക്ക് പരിക്ക്

തൃശൂര്‍: കൊടകരയില്‍ കെഎസ്‌ആര്‍ടിസി ബസിന് പിന്നില്‍ ലോറിയിടിച്ച്‌ നിരവധിപ്പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.

ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. വേളാങ്കണ്ണിയില്‍ നിന്ന്  ചങ്ങനാശേരിയിലേക്ക് സര്‍വീസ് നടത്തുന്ന സൂപ്പര്‍ എക്‌സ്പ്രസ് ബസാണ് അപകടത്തില്‍പ്പെട്ടത്.

ദേശീയപാതയില്‍ കൊടകര ജംഗ്ഷനിലേക്ക്  തിരിയുന്നതിനിടെ മുന്നില്‍ പോയ ലോറിയ്ക്ക് പിന്നില്‍ ബസ് ആദ്യം ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബസിന് പിന്നില്‍ വന്നിരുന്ന മറ്റൊരു ലോറി നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ചുകയറുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Back to top button
error: