ന്യൂഡൽഹി:യുവതിയെ ഒരാഴ്ചയോളം പൂട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ഡല്‍ഹിയിലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.യുവതിയുടെ സുഹൃത്ത് കൂടിയായ പരസ് (28) എന്നയാളെ അറസ്റ്റ് ചെയ്തു.
തെക്കൻ ഡല്‍ഹിയിലെ നെബ് സരായിലായിരുന്നു സംഭവം.പ്രതിക്കെതിരെ ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. യുവതിയുടെ ദേഹത്തേക്ക് ചൂടുള്ള പരിപ്പ് കറിയൊഴിച്ച് പൊള്ളിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.
ഉത്തരാഖണ്ഡ് സ്വദേശിയായ പരസ് ഡല്‍ഹിയിലെ ഒരു ഭക്ഷണശാലയില്‍ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.