Month: February 2024

  • Kerala

    തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ ബാബുവിന് തിരിച്ചടി; സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

    ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് തിരിച്ചടി. കെ ബാബു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതി നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി അറിയിച്ചു. മതചിഹ്നങ്ങളുപയോഗിച്ച് വോട്ടുപിടിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവിന് എതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കെ ബാബു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. ശബരിമല വിഷയത്തില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്‌തെന്ന ആരോപണങ്ങളടക്കം ഉയര്‍ത്തിയായിരുന്നു എം സ്വരാജിന്റെ ഹര്‍ജി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയില്‍ സമര്‍പ്പിച്ചതെന്നുമാണ് കെ ബാബുവിന്റെ വാദം. സംസ്ഥാനത്ത് തന്നെ ഏറ്റവും…

    Read More »
  • India

    മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് അമിത് ഷായുടെ വീഡിയോ

    പൗരത്വ നിയമം വന്നാല്‍ രാജ്യത്തെ എല്ലാ മുസ്ലീംങ്ങളെയും ക്രിസ്ത്യാനികളെയും പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതായി അവകാശപ്പെട്ട് ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ അമിത് ഷായുടെ ഔദ്യോഗിക എക്‌സ് പേജില്‍ ഇതേ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. 2019 മെയ് ഒന്ന് നോര്‍ത്ത് 24 പര്‍ഗനാസ്, വെസ്റ്റ് ബംഗാള്‍ എന്ന് വിഡിയോയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് 2019ലെ തിരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിലെ ദൃശ്യങ്ങളാണിതെന്ന് മനസ്സിലാക്കാൻ സാധിക്കും.മുഴുവൻ വി‍ഡിയോയും പരിശോധിക്കുമ്ബോള്‍ ക്രിസ്ത്യാനികളെയും മുസ്‍ലിംകളെയും പുറത്താക്കുമെന്ന് അമിത് ഷാ വിഡിയോയില്‍ എവിടെയും സൂചിപ്പിച്ചിട്ടില്ലെന്നതും വ്യക്തമാകും.   ആദ്യം ഞങ്ങള്‍ പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കും. എല്ലാ അഭയാർഥികള്‍ക്കും ഇന്ത്യൻ പൗരത്വം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അതിനുശേഷം എൻആർസി നടപ്പിലാക്കും. പിന്നീട് മാതൃരാജ്യത്ത് നിന്ന് എല്ലാ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി ഒഴുവാക്കും എന്നാണ് എക്‌സില്‍ പങ്കുവെച്ച പ്രസംഗത്തില്‍ അമിത് ഷാ വ്യക്തമാക്കുന്നത്.   ഇതില്‍നിന്ന് രാജ്യത്തെ…

    Read More »
  • Kerala

    വീട്ടമ്മ ഓട്ടോറിക്ഷയടിച്ചു മരിച്ചു

    കണ്ണൂർ: ചേമ്ബേരിയില്‍ വീട്ടമ്മ ഓട്ടോറിക്ഷയടിച്ചു മരിച്ചു.വളളിയാട്ടെ വലിയ വളപ്പില്‍ സജീവന്റെ ഭാര്യ ദിവ്യയാ(39)ണ് മരിച്ചത്.  അപകടത്തില്‍ ഗുരുതരമായി പ്‌രുക്കേറ്റ ദിവ്യയെ നാട്ടുകാരും പൊലിസും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്‌സയ്ക്കിടെ മരണമടയുകയായിരുന്നു. ഓട്ടോറിക്ഷയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പയ്യാവൂര്‍ പൊലിസ് നല്‍കുന്ന പ്രാഥമിക വിവരം.സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ട്.

    Read More »
  • India

    നിങ്ങളുടെ പേരില്‍ ആരെങ്കിലും സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അറിയാൻ മാര്‍ഗമുണ്ട്!

    സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തില്‍, സൈബർ തട്ടിപ്പുകളുടെ കേസുകളും അതിവേഗം വർധിച്ചുവരികയാണ്. സിം കാർഡ്, ആധാർ കാർഡ് എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു. നിങ്ങളുടെ ആധാർ കാർഡ് അപരിചിതരുടെ കൈകളില്‍ അകപ്പെട്ടാല്‍, അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഏറെയാണ്. നിങ്ങളുടെ രേഖകള്‍ ഉപയോഗിച്ച്‌ തട്ടിപ്പുകാർക്ക് സിം കാർഡുകള്‍ നേടാനാവും. അവ ഉപയോഗിച്ച്‌ ആ വ്യക്തി എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ വലിയ കുഴപ്പത്തില്‍ ചെന്നെത്താം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പേരില്‍ എത്ര മൊബൈല്‍ സിം കാർഡുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും സിം കാർഡ് ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം നിങ്ങള്‍ക്കുണ്ടെങ്കില്‍ എളുപ്പത്തില്‍ കണ്ടെത്താനാകും. ടെലികമ്മ്യൂണിക്കേഷൻ വകുപ്പാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനായി ഒരു പോർട്ടലും ആരംഭിച്ചിട്ടുണ്ട്. ചട്ടങ്ങള്‍ അനുസരിച്ച്‌, ഒരു പൗരന് തൻ്റെ ആധാർ കാർഡിലൂടെ ഒമ്ബത് വരെ സിം കാർഡുകള്‍ ലഭിക്കും. എങ്ങനെ പരിശോധിക്കാം * ഔദ്യോഗിക വെബ്സൈറ്റ് https://tafcop(dot)dgtelecom(dot)gov(dot)in സന്ദർശിക്കുക * നിങ്ങളുടെ മൊബൈല്‍…

    Read More »
  • India

    കേരളത്തിൽ രണ്ടു കേന്ദ്രമന്ത്രിമാരെ ഇറക്കാൻ ബിജെപി; മൂന്നു സീറ്റുകളിൽ വിജയപ്രതീക്ഷ 

    തിരുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ടു കേന്ദ്രമന്ത്രിമാരെ മത്സരിപ്പിക്കാൻ ബിജെപി.രാജീവ് ചന്ദ്രശേഖരനെ തിരുവനന്തപുരത്തും വി. മുരളീധരനെ ആറ്റിങ്ങലിലും മത്സരിപ്പിക്കാനാണ് നീക്കം. നേരത്തെ തിരുവനന്തപുരത്ത്  നിര്‍മ്മലാസീതാരാമനെ മത്സരിപ്പിക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും ഇതുവരെ ഒരിക്കല്‍ പോലും തുണച്ചിട്ടില്ലാത്ത കേരളത്തിൽ ഭാഗ്യപരീക്ഷണത്തിന് മുതിരേണ്ടതില്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബാംഗ്‌ളൂര്‍ സൗത്തില്‍ മത്സരിക്കാനുള്ള സാധ്യതകളാണ് നിലവിൽ ഉയരുന്നത്. കേരളത്തില്‍ ബിജെപി പരിഗണിക്കാനിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ രാജീവ് ചന്ദ്രശേഖരനും വി. മുരളീധരനുമായിരിക്കും. രാജീവ് ചന്ദ്രശേഖരനെ തിരുവനന്തപുരത്തും വി. മുരളീധരനെ ആറ്റിങ്ങലിലും മത്സരിപ്പിക്കാനാണ് നീക്കം. ബിജെപി കേരളത്തില്‍ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നായി കരുതിയിരിക്കുന്ന സീറ്റാണ് തിരുവനന്തപുരം. ഇത്തവണ ലോക്‌സഭാസീറ്റുകള്‍ 370 ലേക്ക് ഉയര്‍ത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള സീറ്റുകള്‍ കൂടി ഉണ്ടാകണമെന്നതാണ് പാര്‍ട്ടി കണക്കാക്കുന്നത്.തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ-സീറ്റുകളിലാണ് പാർട്ടിയുടെ വിജയപ്രതീക്ഷ.

    Read More »
  • Kerala

    കേരളത്തിന്‍റെ ഭക്ഷ്യോല്‍പന്ന കയറ്റുമതിയിൽ വൻ വർധന; ഈ‌ സീസണിൽ ഇതുവരെ നടന്നത് 2,874 കോടി രൂപയുടേത്

    കൊച്ചി:കേരളത്തിന്‍റെ ഭക്ഷ്യോല്‍പന്ന കയറ്റുമതി വർധിക്കുന്നതായി റിപ്പോർട്ട്.കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലെ അഗ്രികള്‍ചറല്‍ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്‌ട്സ് എക്സ്പോർട്ട് ഡെവലപ്മെന്‍റ് അതോറിറ്റി (അപേഡ) ആണ് ഇതുസംബന്ധിച്ച ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.  കൊച്ചി തുറമുഖവും കൊച്ചി, കരിപ്പൂർ, വിമാനത്താവളങ്ങളും വഴിയാണ് കേരളത്തില്‍നിന്ന് പ്രധാനമായും ഭക്ഷ്യോല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. 2021-22 സാമ്ബത്തിക വർഷം ഈ നാല് കേന്ദ്രങ്ങള്‍ വഴി 3,555.32 കോടിയുടെ 2,76,876.83 മെട്രിക് ടണ്‍ കയറ്റുമതിയാണ് നടന്നത്. 2022-23ല്‍ ഇത് 3,77,596.58 മെട്രിക് ടണായി ഉയർന്നു. 3860.30 കോടിയായിരുന്നു വരുമാനം.  എന്നാല്‍, നടപ്പ് സാമ്ബത്തികവർഷം ഏപ്രില്‍ മുതല്‍ നവംബർ വരെയുള്ള ആദ്യത്തെ എട്ട് മാസത്തില്‍ തന്നെ കയറ്റുമതി 3,56,494.64 മെട്രിക് ടണിലെത്തി. 2,874.07 കോടിയുടെ കയറ്റുമതിയാണ് ഈ കാലയളവില്‍ നടന്നത്. ശേഷിക്കുന്ന നാലു മാസത്തെ കണക്കുകള്‍ കൂടി പുറത്തുവരുമ്ബോള്‍ കയറ്റുമതിയില്‍ മുൻവർഷങ്ങളെ അപേക്ഷിച്ച്‌ ഗണ്യമായ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്.

    Read More »
  • Kerala

    കേന്ദ്ര നേതൃത്വത്തിനു പോലും ഇല്ലാത്ത ബിജെപി സ്നേഹമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക്: ബിനോയ് വിശ്വം

    ന്യൂഡൽഹി: കേന്ദ്ര നേതൃത്വത്തിനു പോലും ഇല്ലാത്ത ബിജെപി സ്നേഹമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രസർക്കാരിൻ്റെ ഒന്നാം നമ്ബർ ശത്രുവാണ് കേരളമെന്നും കേന്ദ്രസർക്കാർ സംസ്ഥാനത്ത ധന പ്രതിസന്ധിയിലാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കും. നവകേരള യാത്രയിലും ഡല്‍ഹി സമരത്തിലും കണ്ട വിശ്വാസമതാണ്. ‌കേന്ദ്രസർക്കാർ സംസ്ഥാനത്ത ധനപ്രതിസന്ധിയിലാക്കുന്നു. അവരുടെ ഒന്നാം നമ്ബർ ശത്രുവാണ് കേരളം. ഇതു ജനങ്ങളെ ബോധ്യപ്പെടുത്താനായി.അതേസമയം കർണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും മനസിലാക്കാത്ത ബിജെപി സ്നേഹമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ ചില പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസിന് മറുപടി നല്‍കേണ്ടി വരും. ഇന്ത്യാ സഖ്യത്തിൻ്റെ മത്സരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പ്രധാനമന്ത്രിയുടെ നാടകീയമായ വിരുന്നിൻ്റെ അർത്ഥം മനസിലാക്കാൻ ഒരു യു ഡി എഫ് എം.പിക്ക് കഴിഞ്ഞില്ല.തൂക്ക് പാർലമെൻ്റ് വന്നാല്‍ ഒരു എം.പിയും പോകില്ലെന്ന് പറയാൻ യുഡിഎഫിന് ഉറപ്പുണ്ടോ, എന്നും അദ്ദേഹം ചോദിച്ചു

    Read More »
  • Kerala

    കൊച്ചി മെട്രോ ടിക്കറ്റ് ഇനി റെഡ്ബസ് വഴിയും

    കൊച്ചി: ഓണ്‍ലൈന്‍ ബസ് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ റെഡ്ബസ് ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സുമായി ചേര്‍ന്നു കൊച്ചി മെട്രോ ടിക്കറ്റിംഗ് സൗകര്യങ്ങള്‍ നല്‍കിത്തുടങ്ങി. കൊച്ചിയിലെ ഏകദേശം 90,000 വരുന്ന പ്രതിദിന മെട്രോ ഉപഭോക്താക്കള്‍ക്കു സേവനം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി വഴി റെഡ്ബസ് ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് ആപ്പ് വഴി മെട്രോ ടിക്കറ്റുകള്‍ തടസമില്ലാതെ ബുക്ക് ചെയ്യാന്‍ കഴിയും. അതേസമയം ഐഎസ്‌എല്‍ മത്സരം നടക്കുന്ന സാഹചര്യത്തില്‍ ഇന്ന് അധികസർവീസുമായി കൊച്ചി മെട്രൊ.ജെഎല്‍എന്‍ സ്‌റ്റേഡിയം മെട്രൊ സ്‌റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേയ്ക്കും എസ്‌എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന സര്‍വീസ് രാത്രി 11.30 വരെയായിരിക്കും. രാത്രി പത്തുമണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും ലഭിക്കും. മത്സരം കാണാന്‍ മെട്രോയില്‍ വരുന്നവര്‍ക്ക് തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനുള്ള സൗകര്യവുമുണ്ട്.

    Read More »
  • Kerala

    സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ ഇനിമുതൽ പോക്സോ നിയമത്തെ കുറിച്ച്‌ പഠിക്കും

    തിരുവനന്തപുരം: പുതിയ അധ്യയന വർഷം മുതല്‍ സംസ്ഥാനത്തെ വിദ്യാർഥികള്‍ പോക്സോ നിയമത്തെ കുറിച്ച്‌ പഠിക്കും. അഞ്ച്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകത്തിലാണ് പോക്സോ നിയമം ഉള്‍പ്പെടുത്തിയത്. ഹൈക്കോടതി  നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ചരിത്രപരമായ തീരുമാനം. പോക്സോ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് വിദ്യാർഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പോക്സോ നിയമം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താമോ എന്ന ആശയം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് മുന്നോട്ട് വെച്ചത്. പിന്നാലെ ഇക്കാര്യം പരിശോധിക്കാൻ വിദഗ്ധ സമിതിയെയും തീരുമാനിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശയിലാണ് തീരുമാനം. വിദഗ്ധ സമിതിയിലെ അഭിഭാഷകരായ അഡ്വ. എ പാർവതി മേനോനും, അഡ്വക്കേറ്റ് ജെ സന്ധ്യയുമാണ് പോക്സോ നിയമവുമായി ബന്ധപ്പെട്ട് പാഠപുസ്തകം തയ്യാറാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിനെ സഹായിച്ചത് കഥപോലെ നിയമത്തെകുറിച്ച്‌ അവബോധം ഉണ്ടാക്കുന്ന രീതിയിലാക്കും പാഠങ്ങള്‍. പുതിയ അധ്യയന വർഷത്തിലേക്ക് തയ്യാറാക്കിയ പുസ്തകം ഫെബ്രുവരി 23ന് കോടതിയില്‍ ഹാജരാക്കും.

    Read More »
  • India

    കര്‍ഷക സമരം ; ഹരിയാനയില്‍ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം

    ഗുഡ്ഗാവ്: കർഷകരുടെ ‘ദില്ലി ചലോ മാര്‍ച്ചിനെ’ നേരിടാന്‍ വിപുലമായ മുന്നൊരുക്കങ്ങളുമായി ഹരിയാന സർക്കാർ. ഫെബ്രുവരി 13 വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, ബള്‍ക്ക് എസ്‌എംഎസ്, എല്ലാ ഡോംഗിള്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ തുടങ്ങിയ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പെടെ 200-ലധികം കര്‍ഷക യൂണിയനുകള്‍ ചേര്‍ന്നാണ് 13ന് മാര്‍ച്ച്‌ സംഘടിപ്പിക്കുന്നത്.വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് ജാഥയുടെ ലക്ഷ്യം. അതേസമയം, കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ചിന് മുന്നോടിയായി പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അംബാല, ജിന്ദ്, ഫത്തേഹാബാദ് ജില്ലകളിലെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരികയാണ്.

    Read More »
Back to top button
error: