IndiaNEWS

നിങ്ങളുടെ പേരില്‍ ആരെങ്കിലും സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അറിയാൻ മാര്‍ഗമുണ്ട്!

സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തില്‍, സൈബർ തട്ടിപ്പുകളുടെ കേസുകളും അതിവേഗം വർധിച്ചുവരികയാണ്. സിം കാർഡ്, ആധാർ കാർഡ് എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു.
നിങ്ങളുടെ ആധാർ കാർഡ് അപരിചിതരുടെ കൈകളില്‍ അകപ്പെട്ടാല്‍, അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഏറെയാണ്.

നിങ്ങളുടെ രേഖകള്‍ ഉപയോഗിച്ച്‌ തട്ടിപ്പുകാർക്ക് സിം കാർഡുകള്‍ നേടാനാവും. അവ ഉപയോഗിച്ച്‌ ആ വ്യക്തി എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ വലിയ കുഴപ്പത്തില്‍ ചെന്നെത്താം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പേരില്‍ എത്ര മൊബൈല്‍ സിം കാർഡുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും സിം കാർഡ് ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം നിങ്ങള്‍ക്കുണ്ടെങ്കില്‍ എളുപ്പത്തില്‍ കണ്ടെത്താനാകും. ടെലികമ്മ്യൂണിക്കേഷൻ വകുപ്പാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനായി ഒരു പോർട്ടലും ആരംഭിച്ചിട്ടുണ്ട്. ചട്ടങ്ങള്‍ അനുസരിച്ച്‌, ഒരു പൗരന് തൻ്റെ ആധാർ കാർഡിലൂടെ ഒമ്ബത് വരെ സിം കാർഡുകള്‍ ലഭിക്കും.

Signature-ad

എങ്ങനെ പരിശോധിക്കാം

* ഔദ്യോഗിക വെബ്സൈറ്റ് https://tafcop(dot)dgtelecom(dot)gov(dot)in സന്ദർശിക്കുക

* നിങ്ങളുടെ മൊബൈല്‍ നമ്ബർ ഇവിടെ നല്‍കണം. ലഭിക്കുന്ന ഒ ടി പി നല്‍കി പരിശോധിച്ചുറപ്പിക്കുക.

* ഇതിന് ശേഷം നിങ്ങള്‍ സൈൻ-ഇൻ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്.

* തുടർന്ന് മറ്റൊരു പേജ് ദൃശ്യമാകും. ഇതില്‍ നിങ്ങളുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ മൊബൈല്‍ നമ്ബറുകളും കാണാൻ കഴിയും.

പരാതിപ്പെടാം

നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും മൊബൈല്‍ നമ്ബർ ഉപയോഗിക്കുന്നതായി തോന്നിയാല്‍ ഈ വെബ്സൈറ്റിലൂടെ പരാതിപ്പെടാം. തുടർന്ന് സർക്കാർ അന്വേഷിക്കും. അന്വേഷണം പൂർത്തിയായാല്‍ നമ്ബർ ബ്ലോക്ക് ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.

Back to top button
error: