വീഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ അമിത് ഷായുടെ ഔദ്യോഗിക എക്‌സ് പേജില്‍ ഇതേ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി.
2019 മെയ് ഒന്ന് നോര്‍ത്ത് 24 പര്‍ഗനാസ്, വെസ്റ്റ് ബംഗാള്‍ എന്ന് വിഡിയോയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് 2019ലെ തിരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിലെ ദൃശ്യങ്ങളാണിതെന്ന് മനസ്സിലാക്കാൻ സാധിക്കും.മുഴുവൻ വിഡിയോയും പരിശോധിക്കുമ്ബോള്‍ ക്രിസ്ത്യാനികളെയും മുസ്‍ലിംകളെയും പുറത്താക്കുമെന്ന് അമിത് ഷാ വിഡിയോയില്‍ എവിടെയും സൂചിപ്പിച്ചിട്ടില്ലെന്നതും വ്യക്തമാകും.
ആദ്യം ഞങ്ങള്‍ പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കും. എല്ലാ അഭയാർഥികള്‍ക്കും ഇന്ത്യൻ പൗരത്വം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അതിനുശേഷം എൻആർസി നടപ്പിലാക്കും. പിന്നീട് മാതൃരാജ്യത്ത് നിന്ന് എല്ലാ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി ഒഴുവാക്കും എന്നാണ് എക്‌സില്‍ പങ്കുവെച്ച പ്രസംഗത്തില്‍ അമിത് ഷാ വ്യക്തമാക്കുന്നത്.
ഇതില്‍നിന്ന് രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നാണ് അമിത് ഷാ പറയുന്നതെന്നും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്നല്ല പറയുന്നതെന്നും വ്യക്തമാണ്.