തിരുവനന്തപുരം: പുതിയ അധ്യയന വർഷം മുതല്‍ സംസ്ഥാനത്തെ വിദ്യാർഥികള്‍ പോക്സോ നിയമത്തെ കുറിച്ച് പഠിക്കും. അഞ്ച്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകത്തിലാണ് പോക്സോ നിയമം ഉള്‍പ്പെടുത്തിയത്.
ഹൈക്കോടതി നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ചരിത്രപരമായ തീരുമാനം. പോക്സോ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് വിദ്യാർഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പോക്സോ നിയമം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താമോ എന്ന ആശയം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് മുന്നോട്ട് വെച്ചത്. പിന്നാലെ ഇക്കാര്യം പരിശോധിക്കാൻ വിദഗ്ധ സമിതിയെയും തീരുമാനിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശയിലാണ് തീരുമാനം.
വിദഗ്ധ സമിതിയിലെ അഭിഭാഷകരായ അഡ്വ. എ പാർവതി മേനോനും, അഡ്വക്കേറ്റ് ജെ സന്ധ്യയുമാണ് പോക്സോ നിയമവുമായി ബന്ധപ്പെട്ട് പാഠപുസ്തകം തയ്യാറാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിനെ സഹായിച്ചത് കഥപോലെ നിയമത്തെകുറിച്ച് അവബോധം ഉണ്ടാക്കുന്ന രീതിയിലാക്കും പാഠങ്ങള്‍.
പുതിയ അധ്യയന വർഷത്തിലേക്ക് തയ്യാറാക്കിയ പുസ്തകം ഫെബ്രുവരി 23ന് കോടതിയില്‍ ഹാജരാക്കും.