തിരുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ടു കേന്ദ്രമന്ത്രിമാരെ മത്സരിപ്പിക്കാൻ ബിജെപി.രാജീവ് ചന്ദ്രശേഖരനെ തിരുവനന്തപുരത്തും വി. മുരളീധരനെ ആറ്റിങ്ങലിലും മത്സരിപ്പിക്കാനാണ് നീക്കം.
നേരത്തെ തിരുവനന്തപുരത്ത് നിര്‍മ്മലാസീതാരാമനെ മത്സരിപ്പിക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും ഇതുവരെ ഒരിക്കല്‍ പോലും തുണച്ചിട്ടില്ലാത്ത കേരളത്തിൽ ഭാഗ്യപരീക്ഷണത്തിന് മുതിരേണ്ടതില്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബാംഗ്‌ളൂര്‍ സൗത്തില്‍ മത്സരിക്കാനുള്ള സാധ്യതകളാണ് നിലവിൽ ഉയരുന്നത്. കേരളത്തില്‍ ബിജെപി പരിഗണിക്കാനിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ രാജീവ് ചന്ദ്രശേഖരനും വി. മുരളീധരനുമായിരിക്കും. രാജീവ് ചന്ദ്രശേഖരനെ തിരുവനന്തപുരത്തും വി. മുരളീധരനെ ആറ്റിങ്ങലിലും മത്സരിപ്പിക്കാനാണ് നീക്കം. ബിജെപി കേരളത്തില്‍ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നായി കരുതിയിരിക്കുന്ന സീറ്റാണ് തിരുവനന്തപുരം.
ഇത്തവണ ലോക്‌സഭാസീറ്റുകള്‍ 370 ലേക്ക് ഉയര്‍ത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള സീറ്റുകള്‍ കൂടി ഉണ്ടാകണമെന്നതാണ് പാര്‍ട്ടി കണക്കാക്കുന്നത്.തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ-സീറ്റുകളിലാണ് പാർട്ടിയുടെ വിജയപ്രതീക്ഷ.