KeralaNEWS

കേന്ദ്ര നേതൃത്വത്തിനു പോലും ഇല്ലാത്ത ബിജെപി സ്നേഹമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക്: ബിനോയ് വിശ്വം

ന്യൂഡൽഹി: കേന്ദ്ര നേതൃത്വത്തിനു പോലും ഇല്ലാത്ത ബിജെപി സ്നേഹമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം.

കേന്ദ്രസർക്കാരിൻ്റെ ഒന്നാം നമ്ബർ ശത്രുവാണ് കേരളമെന്നും കേന്ദ്രസർക്കാർ സംസ്ഥാനത്ത ധന പ്രതിസന്ധിയിലാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കും. നവകേരള യാത്രയിലും ഡല്‍ഹി സമരത്തിലും കണ്ട വിശ്വാസമതാണ്. ‌കേന്ദ്രസർക്കാർ സംസ്ഥാനത്ത ധനപ്രതിസന്ധിയിലാക്കുന്നു. അവരുടെ ഒന്നാം നമ്ബർ ശത്രുവാണ് കേരളം. ഇതു ജനങ്ങളെ ബോധ്യപ്പെടുത്താനായി.അതേസമയം കർണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും മനസിലാക്കാത്ത ബിജെപി സ്നേഹമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക്.

Signature-ad

വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ ചില പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസിന് മറുപടി നല്‍കേണ്ടി വരും. ഇന്ത്യാ സഖ്യത്തിൻ്റെ മത്സരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പ്രധാനമന്ത്രിയുടെ നാടകീയമായ വിരുന്നിൻ്റെ അർത്ഥം മനസിലാക്കാൻ ഒരു യു ഡി എഫ് എം.പിക്ക് കഴിഞ്ഞില്ല.തൂക്ക് പാർലമെൻ്റ് വന്നാല്‍ ഒരു എം.പിയും പോകില്ലെന്ന് പറയാൻ യുഡിഎഫിന് ഉറപ്പുണ്ടോ, എന്നും അദ്ദേഹം ചോദിച്ചു

Back to top button
error: