KeralaNEWS

സംവിധായകന്‍ പ്രകാശ് കോളേരി വീട്ടില്‍ മരിച്ച നിലയില്‍

കല്‍പ്പറ്റ: മലയാള ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കോളേരിയെ വയനാട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസമായി പ്രകാശിനെ കാണാനില്ലായിരുന്നുവെന്നാണ് വിവരം. സംവിധായകനെ കണ്ടെത്താനായി നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

‘അവന്‍ അനന്തപത്മനാഭന്‍’, ‘വരും വരാതിരിക്കില്ല’, ‘മിഴിയിതളില്‍ കണ്ണീരുമായി’, ‘പാട്ടുപുസ്തകം’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയത് പ്രകാശ് കോളേരിയാണ്. 1987-ലാണ് ആദ്യ ചിത്രമായ ‘മിഴിയിതളില്‍ കണ്ണീരു’മായി പുറത്തിറങ്ങിയത്. 2013-ല്‍ പുറത്തിറങ്ങിയ ‘പാട്ടുപുസ്തക’മാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Back to top button
error: