FoodLIFE

ക്യാൻസറിനെ പ്രതിരോധിക്കും, മലബന്ധം അകറ്റും;ഒരു ചുള ചക്കപോലും കളയരുത് 

പ്പോൾ ചക്ക സുലഭമായി ലഭിക്കുന്ന സമയമാണ്.അതിനാൽ തന്നെ വീടുകളിൽ ചക്ക വിഭവങ്ങള്‍ക്കും ഒട്ടും കുറവുണ്ടാവുകയില്ല. കാലറീസും കാര്‍ബ്‌സും ഫാറ്റും പ്രോട്ടീനും ഫൈബറുമെല്ലാം അടങ്ങിയിരിക്കുന്ന ചക്കയുടെ ചകിണി മുതല്‍ കുരുവരെ കഴിക്കുവാന്‍ സാധിക്കുന്നതാണ്.
അതിനാൽ തന്നെ ഓരോ വര്‍ഷവും പുതിയ പുതിയ വിഭവങ്ങള്‍ ആളുകള്‍ കണ്ടെത്തികൊണ്ടുമിരിക്കുന്നു. ചിലര്‍ ചക്ക വരട്ടി വയ്ക്കും, ചക്ക അട ഉണ്ടാക്കും, ചക്ക ഉപ്പേരി ഉണ്ടാക്കും. ചക്ക മെഴുക്ക് പെരട്ടി, ചക്ക പുഴുക്ക്, ചക്ക എരിശ്ശേരി, ചക്ക 65 ഫ്രൈ, ചക്കപ്പഴം ജ്യൂസ്, ഷേയ്ക്ക്, ഐസ്‌ക്രീം, ഹല്‍വ എന്നിങ്ങനെ നിരവധി വിഭവങ്ങളാണ് ഉള്ളത്. ഇവ കഴിക്കുന്നതിലൂടെ വൈറ്റമിന്‍സ്, മിനറല്‍സ്, പൊട്ടാസ്യം എന്നിവയെല്ലാം നമുക്ക് ലഭിക്കുകയും ചെയ്യും.
ആപ്പിള്‍, ആപ്രികോട്ട്, നേന്ത്രപ്പഴം, അവോകാഡോ എന്നിവ കഴിക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വൈറ്റമിന്‍സും മിനറല്‍സും ചക്കയില്‍ അടങ്ങിയിട്ടുണ്ട് . എന്നാല്‍, നമ്മള്‍ പലപ്പോഴും ചക്കയെല്ലാം മാറ്റി വിലകൊടുത്ത് ആപ്പിളും അവോകാഡയുമെല്ലാം വാങ്ങി കഴിക്കുകയാണ് ചെയ്യാറ്.  ഈ പഴങ്ങളെയെല്ലാം വെച്ച് നോക്കുമ്പോള്‍ ചക്കയില്‍ വൈറ്റമിന്‍ സിയും അതുപോലെ വൈറ്റമിന്‍ ബിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുപോലെ, ഇതില്‍ ഫോലേറ്റ്,നിയാസിന്‍, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ധാരാളമാണ്.
 കരോട്ടെനോയ്ഡ് അടങ്ങിയിരിക്കുന്നതിനാലാണ് ചക്കയ്ക്ക് മഞ്ഞ നിറം ലഭിക്കുന്നത്. കോശങ്ങള്‍ കേടുകൂടാതെ സംരക്ഷിക്കുന്നതിനും ശരീരം നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും കരോറ്റെനോയ്ഡ് സഹായിക്കുന്നുണ്ട്. ഇത് കാന്‍സര്‍ വരാതിരിക്കുന്നതിനും അതുപോലെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കുന്നതിനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കും.
ചക്കയില്‍ നല്ലരീതിയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍  ഇത് കഴിക്കുന്നത് ദഹനം നല്ലതാക്കുന്നതിനും അതുപോലെ വയറ്റില്‍ നിന്നും ബുദ്ധിമുട്ടില്ലാതെ പോകുന്നതിനും  സഹായിക്കും. മലബന്ധം പോലുള്ള പ്രശ്‌നം നേരിടുന്നവര്‍ അതുകൊണ്ടുതന്നെ ചക്ക കഴിക്കുന്നത് ഏറെ നല്ലതാണ്.

ഇതില്‍ വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് ചര്‍മ്മത്തെ സൂര്യാഘാതത്തില്‍ നിന്നും സംരക്ഷിക്കുകയും ചര്‍മ്മം നല്ലരീതിയില്‍, ആരോഗ്യത്തോടെ ഇരിക്കുവാനും സഹായിക്കും.

Back to top button
error: