Month: February 2024
-
Kerala
മക്കളെ സ്കൂളിലേക്ക് പറഞ്ഞയച്ചതിന് പിന്നാലെ യുവതിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: മക്കളെ സ്കൂളിലേക്ക് പറഞ്ഞയച്ചതിന് പിന്നാലെ യുവതിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവർ അമ്ബലത്തറ അയ്യങ്കാവ് വളവില്‍ ഹൗസില്‍ ബിജുവിന്റെ ഭാര്യ പി ശ്രീജ (35) ആണ് മരിച്ചത്. ശ്രീജയുടെ മക്കളെ സ്കൂള്‍ വാഹനം കയറ്റി വിടാനായി ഭർതൃമാതാവ് വീട്ടില്‍ നിന്നും അല്‍പം ദൂരെ പോയ സമയത്താണ് സംഭവം. ഇവർ തിരിച്ചു വരുമ്ബോഴേക്കും ശ്രീജയെ കാണാതായിരുന്നു. തോട്ടത്തിലേക്ക് പോയതാണെന്ന് സംശയിച്ച് അങ്ങോട്ട് ചെന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തിരിച്ച് വരുമ്ബോഴേക്കാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്ബലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Read More » -
Kerala
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ റിക്രൂട്ട്മെന്റ്; സന്ദേശം വ്യാജമെന്ന് റെയിൽവേ
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ (RPF) എസ്.ഐ., കോൺസ്റ്റബിൾ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്ന് റെയിൽവേ. ആർ.പി.എഫിൽ 4,208 കോൺസ്റ്റബിൾ, 452 സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന വ്യാജസന്ദേശം “RTUEXAM.NET’ എന്ന വെബ്സൈറ്റ് വഴിയാണ് പ്രചരിക്കുന്നത്. ആർ.പി.എഫോ റെയിൽവേ മന്ത്രാലയമോ ഇത്തരമൊരു അറിയിപ്പ് നൽകിയിട്ടില്ല. #keralapolice
Read More » -
Kerala
തിരുവനന്തപുരത്ത് ബിജെപി ജില്ല കമ്മിറ്റി അംഗം നെല്ലിനാട് ശശി പാര്‍ട്ടി വിട്ട് സിപിഎമ്മിൽ ചേര്‍ന്നു
തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ വന്ന് നില്‍ക്കേ തിരുവനന്തപുരത്ത് ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു.ബിജെപി ജില്ല കമ്മിറ്റി അംഗം നെല്ലിനാട് ശശി പാര്‍ട്ടി വിട്ട് സിപിഎമ്മിന് ഒപ്പം ചേര്‍ന്നു. ആറ്റിങ്ങല്‍ ഇടത് സ്ഥാനാര്‍ത്ഥി വി. ജോയിയുടെ സ്വീകരണത്തില്‍ പങ്കെടുത്തു കൊണ്ടാണ് കര്‍ഷകമോര്‍ച്ചയുടെ മുന്‍ ജില്ല സെക്രട്ടറി കൂടിയായ നെല്ലിനാട് ശശി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തിലെയും ജില്ലയിലെയും ബിജെപി നേതാക്കള്‍ പിന്തുടര്‍ന്ന് വരുന്ന സ്വജനപക്ഷപാതത്തിലും, ബിജെപി വെച്ച് പുലര്‍ത്തുന്ന രാജ്യവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് നെല്ലിനാട് ശശി പറഞ്ഞു. തന്നോടൊപ്പം കൂടുതല്‍ പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്ന് നെല്ലിനാട് ശശി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ പാലോടില്‍ നിന്നും കോണ്‍ഗ്രസിലെ നിരവധി പ്രവര്‍ത്തകര്‍ സിപിഎമ്മിന് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയില്‍ വിള്ളലുകള്‍ ഉണ്ടാകുന്നത്. ആറ്റിങ്ങലില്‍ വി. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി എത്താന്‍ ഇരിക്കെ, സ്വന്തം പാളയത്തില്‍ നിന്ന് തന്നെ കൊഴിഞ്ഞ് പോക്ക് ഉണ്ടാകുന്നത് ബിജെപിയ്ക്കും കടുത്ത ക്ഷീണമായിരിക്കുകയാണ്.
Read More » -
Kerala
മുണ്ടക്കയം പുഞ്ചവയലില്‍ ദമ്ബതികള്‍ക്ക് വെട്ടേറ്റു
മുണ്ടക്കയം പുഞ്ചവയലില്‍ ദമ്ബതികള്‍ക്ക് വെട്ടേറ്റു. പുഞ്ചവയല്‍ 504 കണ്ടംങ്കേരി തോമസ് (77) ഭാര്യ ഓമന (55) എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. തോമസും ഭാര്യ ഓമനയും കുളിക്കാനായി പോകും വഴിയാണ് സംഭവമുണ്ടായത്.ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തോമസിന്റെ തലയിലും, ഓമനയുടെ മുഖത്തുമാണ് വെട്ടേറ്റിരിക്കുന്നത്.ആദ്യം മുണ്ടക്കയത്തെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അയല്‍വാസിയായ പള്ളിത്തടത്തില്‍ കൊച്ചുമോനാണ് തങ്ങളെ അക്രമിച്ചതെന്ന് ഇരുവരും പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മാത്യുവും ഓമനയും തനിച്ചാണ് നിലവില്‍ താമസിക്കുന്നത്. അയല്‍വക്ക തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
Read More » -
Movie
നടൻ സൂര്യ നിർമ്മിക്കുന്ന കാർത്തിയുടെ ’27’-മത് ചിത്രം പൂർത്തിയായി: വീഡിയോ കാണാം
സി.കെ അജയ് കുമാർ നടൻ കാർത്തിയുടെ 27- മത്തെ സിനിമയുടെ ചിത്രീകരണം പൂത്തിയായി. ’96’ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് പുതിയ കാർത്തി ചിത്രത്തിൻ്റെ സംവിധായകൻ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. തമിഴകത്ത് വൻ വിജയം നേടിയ ‘വിരുമൻ’ എന്ന ചിത്രത്തിന് ശേഷം സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത് എന്ന സവിശേഷതയും ‘കാർത്തി 27’നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി ഉടൻ വെളിപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. അരവിന്ദ സാമി, ശ്രിദിവ്യ, രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നത് മാത്രമാണ് ഇപ്പോൾ ചിത്രത്തെ കുറിച്ച് പുറത്തു വിട്ടിട്ടുള്ള വാർത്ത.
Read More » -
Kerala
സാമ്ബത്തിക ബാധ്യത ; ഇടക്കൊച്ചിയില്‍ ദമ്ബതികള്‍ ജീവനൊടുക്കി
കൊച്ചി: സാമ്ബത്തിക ബാധ്യതയെ തുടർന്ന് ഇടക്കൊച്ചിയില്‍ ദമ്ബതികള്‍ ജീവനൊടുക്കി. ഇടക്കൊച്ചി പാലമറ്റം റോഡില്‍ കോയിമ്മപറമ്ബില്‍ ആന്റണി (64), ഭാര്യ സലോമി (59) എന്നിവരാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. രാവിലെ വീട്ടിലെത്തിയവർ ഇവരെ വിളിച്ചെങ്കിലും വീട്ടില്‍ നിന്ന് മറുപടി ഉണ്ടായില്ല. തുടർന്ന് ഇവർ താമസിക്കുന്ന ഇരുനില വീടിന്റെ മുകളിലത്തെ നിലയില്‍ താമസിക്കുന്ന മകൻ ആൻസനെ വിവരം അറിയിക്കുകയും ജനല്‍ വഴി വീട്ടിനുള്ളില്‍ നോക്കിയപ്പോള്‍ ഇരു മുറികളിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഇവർക്ക് സ്വന്തമായി വീടുണ്ടെങ്കിലും ആധാരം ബാങ്കില്‍ പണയത്തിലാണ്. ആദ്യ ഭാര്യ മരിച്ചതിനു ശേഷമാണ് ആന്റണി സലോമിയെ വിവാഹം കഴിച്ചത്. ഇവരുടെ ദാമ്ബത്യത്തില്‍ മക്കളില്ല. മരപ്പണിക്കാരനായ ആന്റണി രോഗബാധിതനുമാണ്. പലരില്‍ നിന്നും ആന്റണി പലിശയ്ക്ക് പണം വാങ്ങിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്
Read More » -
India
ഹിമാചല്‍ മുഖ്യമന്ത്രി രാജിവെച്ചു? നേതൃമാറ്റത്തിലൂടെ സര്‍ക്കാരിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ അവസാനശ്രമം
ഷിംല: ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു രാജിവെച്ചതായി റിപ്പോര്‍ട്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ നാടീകയതകള്‍ക്കൊടുവിലാണ് രാജി. ഒരു വിഭാഗം എംഎല്‍എമാര്‍ വിമത നീക്കം നടത്തിയതോടെ സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സുഖുവിന്റെ രാജിയെന്നാണ് സൂചന. പിസിസി അധ്യക്ഷന്‍ പ്രതിഭാ സിങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് സുഖു പടിയിറങ്ങുന്നത്. ഇന്ന് വൈകിട്ടോടെ കോണ്‍ഗ്രസ് പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. പിസിസി അധ്യക്ഷയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ ഭാര്യയുമായ പ്രതിഭാ സിങ് മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ പ്രതിഭ സിങ്ങും മുഖ്യമന്ത്രി പദത്തിനായി ശ്രമിച്ചെങ്കിലും ഹൈക്കമാന്‍ഡ് സുഖുവിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ള ഹിമാചലില്‍ പാര്‍ട്ടിയുടെ ആറ് എം.എല്‍.എമാരും പാര്‍ട്ടിയെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്രരും കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്തിരുന്നു. ഇതോടെ ജയമുറപ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്…
Read More » -
India
രാജ്യസഭയില്‍ എന്‍ഡിഎ ഭൂരിപക്ഷത്തിനരികെ; നാല് സീറ്റുകളുടെ കുറവ്
ന്യൂഡല്‍ഹി: ഒഴിവ് വന്ന 56 സീറ്റുകളില്‍ പ്രതിനിധികളെ തിരഞ്ഞെടുത്തതിന് പിന്നാലെ രാജ്യസഭയില്‍ എന്‍ഡിഎ ഭൂരിപക്ഷത്തനരികിലെത്തി. 56-ല്‍ 30 സീറ്റുകളിലാണ് ബിജെപിക്ക് ജയിക്കാനായത്. 20 സീറ്റുകളില്‍ എതിരില്ലാതെയും 10 സീറ്റുകളില്‍ തിരഞ്ഞെടുപ്പിലൂടെയും ബിജെപി പ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ 240 അംഗ രാജ്യസഭയില്‍ എന്‍ഡിഎ സഖ്യത്തിന് 117 എംപിമാരായി. 121 അംഗങ്ങളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. എന്‍ഡിഎയുടെ 117 എംപിമാരില്‍ 97 എംപിമാരും ബിജെപിയുടേതാണ്. ഇതില്‍ നാമനിര്‍ദേശങ്ങളിലൂടെ എത്തിയ അഞ്ച് എംപിമാരും ഉള്‍പ്പെടും. 29 എംപിമാരുള്ള കോണ്‍ഗ്രസാണ് രാജ്യസഭയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടി. നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ രണ്ട് സീറ്റ് അധികം ബിജെപിക്ക് ചൊവ്വാഴ്ചയിലെ തിരഞ്ഞെടുപ്പിലൂടെ ലഭിച്ചു. ഉത്തര്‍പ്രദേശില്‍ എസ്പി എംഎല്‍എമാരും ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരും കൂറുമാറി വോട്ട് ചെയ്തതോടെയാണ് ബിജെപിക്ക് രണ്ട് എംപിമാരെ കൂടുതലായി ലഭിച്ചത്. മോദി സര്‍ക്കാരിന് ലോക്സഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരന്നെങ്കിലും രാജ്യസഭയില്‍ എന്‍ഡിഎ ഇതര കക്ഷികളുടെ സഹായത്തോടെയാണ് ബിജെപി ബില്ലുകള്‍ പാസാക്കിവരുന്നത്.
Read More » -
LIFE
തണുപ്പുകാലത്തല്ല, വേനലില്‍ ഗോവ കണ്ടിട്ടുണ്ടോ? അത് വേറെ മൂഡാണ്..
ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ഒരിക്കലെങ്കിലും ഗോവയെ കൂടെക്കൂട്ടാത്തവര്‍ കാണില്ല. ഗോവ കണ്ടോ എന്നല്ല, പ്ലാനില്‍ ഉള്‍പ്പെടുത്തിയോ എന്നു നോക്കിയാല്‍ നമ്മുടെയൊക്കെ ബക്കറ്റ് ലിസ്റ്റില്‍ കിടക്കുന്ന ഗോവാ പ്ലാനുകള്‍ കണ്ടെത്താം. അങ്ങനെയെങ്കില്‍ ഒരു ഗോവ യാത്ര പ്ലാന്‍ ചെയ്താലോ.. തിരക്കും ബഹളവും ഒഴിഞ്ഞ് നില്‍ക്കുന്ന ഈ സമയം തന്നെയാണ് ഗോവ യാത്രയക്ക് അനുയോജ്യമായ നേരം. മാര്‍ച്ച് മാസമാണ് ഗോവ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. കടലിലിറങ്ങുവാനും ബീച്ചില്‍ അര്‍മ്മാജിക്കുവാനും മറ്റ് ആക്ടിവിറ്റികള്‍ക്കും ഗോവയിലെ ഓഫ് ബീറ്റ് ഇടങ്ങള്‍ സന്ദര്‍ശിക്കുവാനും ഒപ്പം മറ്റു കാഴ്ചകള്‍ക്കു കൂടി സമയം മാറ്റിവെക്കാനും മാര്‍ച്ചിനോളം പറ്റിയ നേരമില്ല. അതുകൊണ്ട് ഇനിയും ഗോവയിലേക്ക് പോയില്ലെങ്കില്‍ ഇതാണ് ഈ സമയം. തീര്‍ത്തും തണുപ്പും ചൂടുമല്ലാത്ത മിതമായ കാലാവസ്ഥ യാണ് മാര്‍ച്ചില്‍ ഗോവയുടെ പ്രത്യേകത. സാധാരണ ചൂടേ ഈ സമയത്ത് ഉണ്ടാകൂ എന്നതിനാല്‍ ബീച്ച് ആക്ടിവിറ്റികള്‍ എല്ലാം ആസ്വദിക്കാനും നിങ്ങളാഗ്രഹിച്ച പോലെ ഒരു യാത്ര നടത്തുവാനും ഈ സമയം തിരഞ്ഞെടുക്കാം. വൈകുന്നേരമാകുമ്പോഴേയ്ക്കും മടുത്ത്…
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി പീഡനം; മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റില്‍
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ എടക്കാട് പോലീസ് ബെംഗളൂരുവില്‍ പിടികൂടി. മാവിലായി സ്വദേശി സാൻലിത്തിനെ (29) ആണ് മൂന്ന് മാസത്തിനുശേഷം എടക്കാട് പോലീസ് പിടിച്ചത്. പെണ്‍കുട്ടിയെ സ്നേഹം നടിച്ച് വശത്താക്കിയാണ് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം പ്രതി നാടുവിട്ടു. മൊബൈല്‍ ഫോണ്‍ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിനൊടുവിലാണ് പിടിയിലായത്. കോടതി റിമാൻഡ് ചെയ്തു. എടക്കാട് എസ്.ഐ. ഖലീലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കസ്റ്റഡിയിലെടുത്തത്.
Read More »