കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ എടക്കാട് പോലീസ് ബെംഗളൂരുവില്‍ പിടികൂടി.
മാവിലായി സ്വദേശി സാൻലിത്തിനെ (29) ആണ് മൂന്ന് മാസത്തിനുശേഷം എടക്കാട് പോലീസ് പിടിച്ചത്. പെണ്‍കുട്ടിയെ സ്നേഹം നടിച്ച് വശത്താക്കിയാണ് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചത്.
സംഭവത്തിന് ശേഷം പ്രതി നാടുവിട്ടു. മൊബൈല്‍ ഫോണ്‍ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിനൊടുവിലാണ് പിടിയിലായത്. കോടതി റിമാൻഡ് ചെയ്തു. എടക്കാട് എസ്.ഐ. ഖലീലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കസ്റ്റഡിയിലെടുത്തത്.