Month: February 2024
-
India
കൃത്യമായ വിവരങ്ങളില്ല; എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അവകാശികള്‍ക്ക് നല്‍കാനാതെ 28 ലക്ഷം കോടി രൂപ
കൊച്ചി: കൃത്യമായ വിവരങ്ങളില്ലാത്തതിനെ തുടർന്ന് എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അവകാശികള്‍ക്ക് നല്‍കാനാതെ 28 ലക്ഷം കോടി രൂപ കെട്ടിക്കിടക്കുന്നുണ്ടെന്ന് വിവരം. ഇതില്‍ നിന്ന് 35,000 കോടി വൻകിട കോർപറേറ്റുകള്‍ക്ക് കേന്ദ്രസർക്കാർ വായ്പ നല്‍കിയിട്ടുണ്ട്. ഇതില്‍ എത്ര തിരികെ കിട്ടിയെന്ന എം.പിമാരുടെ ചോദ്യത്തിന് പാർലമെന്റില്‍ നിന്ന് വ്യക്തമായ മറുപടി കിട്ടിയിട്ടില്ലെന്ന് പി.എഫ് പെൻഷൻകാർ ആരോപിക്കുന്നു. പത്ത് കൊല്ലം മുമ്ബുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങളാണ് പ്രധാനമായും നൂലാമാലകളില്‍ കുടുങ്ങിയിരിക്കുന്നത്. പെൻഷൻ പദ്ധതിയില്‍ ചേരുമ്ബോള്‍ പൂർണ വിവരങ്ങള്‍ നല്‍കാൻ കഴിയാത്തവരുണ്ട്. ഇവ ശരിയാക്കാൻ വേണ്ടത്ര അവസരങ്ങളുമുണ്ടായിട്ടില്ല. വിരമിച്ചതിനുശേഷം പെൻഷന് അപേക്ഷിക്കുമ്ബോഴാണ് കുരുക്കുകളെപ്പറ്റി അറിയുക. മതിയായ രേഖകള്‍ പിന്നീട് നല്‍കിയാലും അവചേർക്കുന്നതും ആനുകൂല്യം നല്‍കുന്നതും അനിശ്ചിതമായി നീളാറുണ്ട്. നിരവധിതവണ പി.എഫ് ഓഫീസില്‍ കയറിയിറങ്ങിയാലും കാര്യം നടക്കാത്ത സ്ഥിതിയുണ്ടെന്നും പെൻഷൻകാർ പറയുന്നു. അപ്പോളോ ടയേഴ്‌സില്‍ നിന്ന് വിരമിച്ച പേരാമ്ബ്ര സ്വദേശി ശിവരാമൻ ആനുകൂല്യം കിട്ടുന്നതിലുള്ള കാലതാമസത്തെ തുടർന്ന് ഈയിടെ ആത്മഹത്യ ചെയ്തിരുന്നു. മുൻപ് ജോലിയില്‍ പ്രവേശിച്ചവരില്‍ പലരുടെയും ജനനതീയതിയില്‍…
Read More » -
India
ട്രെയിനില്‍ തീപിടിച്ചുവെന്ന് കേട്ട് ട്രാക്കിലേക്ക് ചാടിയ യാത്രക്കാരെ മറ്റൊരു ട്രെയിന്‍ ഇടിച്ചു; ജാർഖണ്ഡിൽ നിരവധി മരണം
റാഞ്ചി: ജാര്‍ഖണ്ഡിലെ ജംതാരയ്ക്ക് സമീപം ട്രെയിന്‍ ഇടിച്ച് നിരവധി പേര്‍ മരിച്ചു. 12 മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് വൈകിട്ട് ജംതാര-കര്‍മതാന്ദ് റൂട്ടിലെ കല്‍ജാരിയയ്ക്ക് സമീപമാണ് അപകടമുണ്ടായത്. റെയില്‍വേ അധികൃതരും, റെയില്‍വേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന വിവരത്തെ തുടര്‍ന്ന് ഭഗല്‍പൂരിലേക്ക് പോകുകയായിരുന്ന അംഗ എക്‌സ്പ്രസിൽ നിന്നും യാത്രക്കാര്‍ തൊട്ടടുത്ത പാളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഇതേസമയം ആ ട്രാക്കിലൂടെ വന്ന ഝംഝാ-അസന്‍സോള്‍ ട്രെയിന്‍ ഇടിച്ചാണ് ദുരന്തമുണ്ടായത്. മെഡിക്കല്‍ ടീമുകളും ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് എത്തിയതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ജംതാര ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു
Read More » -
NEWS
ഡ്രൈവിംഗ് ലെെസൻസ് പരിഷ്കാരം: സമരത്തിനൊരുങ്ങി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ
കോഴിക്കോട്: മോട്ടാർ വാഹനവകുപ്പിന്റെ പുതിയ പരിഷ്ക്കാരങ്ങൾക്കെതിരെ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സംഘടന രംഗത്ത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ടെസ്റ്റ് പരിഷ്കരിക്കുന്നത് ഡ്രൈവിംഗ് സ്‌കൂളുകൾക്ക് വലിയ ബാദ്ധ്യതയാണുണ്ടാകുകയെന്നും ചെറിയ ഡ്രൈവിംഗ് സ്‌കൂളുകൾ പൂട്ടിപ്പോവുന്ന സാഹചര്യം ഉണ്ടാവുമെന്നും സംഘടന ആരോപിക്കുന്നു. ചെറുകിട ഡ്രൈവിംഗ് സ്‌കൂൾ മേഖലയെ ഒഴിവാക്കി വൻകിട കുത്തക കമ്പനികളെ സഹായിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് യാതൊരു പഠനവും നടത്താതെ പുതിയ ടെസ്റ്റ് രീതിയെന്ന് ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴസ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഡ്രൈവിംഗ് പരിശീലനച്ചെലവ് ഇരട്ടിയിലധികമാകും. സർക്കുലറിലുള്ള മോട്ടോർ സൈക്കിൾ പാർട്ട് 2 ടെസ്റ്റ് ഗതാഗതമുള്ള റോഡിൽ നടത്തണം എന്ന നിർദ്ദേശം റോഡപകടങ്ങൾ വർദ്ധിക്കാനും ഗതാഗതകുരുക്ക് ഉണ്ടാകാനും സാദ്ധ്യതയുണ്ടെന്ന് സംഘടന ആരോപിച്ചു. നിലവിൽ 120 ടെസ്റ്റ് നടക്കുന്നത് 30 ആയി കുറക്കുന്നത് ഗതാഗത നിയമലംഘനത്തിന് വഴിയൊരുക്കുകയാണ്. ഡ്രൈവിംഗ് സ്കൂളിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കിയതും…
Read More » -
India
പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ 4 വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, സംഭവം മംഗളൂരുവില്‍
മംഗളൂരു സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുഴയിലെ അണക്കെട്ടില്‍ കുളിക്കുന്നതിനിടെ കാണാതായ നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സൂറത്ത്കല്‍ സ്വദേശികളായ യശ്വിത്ത് (15), നിരുപ (15), തോക്കൂര്‍ സ്വദേശി രാഘവേന്ദ്ര (15), അന്‍വിത്ത് (15) എന്നിവരുടെ മൃതദേഹങ്ങളാണ് ഹാലിയങ്ങാടി കൊപ്പാള അണക്കെട്ടിലെ റെയില്‍വെ പാലത്തിന് സമീപം കണ്ടെത്തിയത്. ഇവർ 4 പേരും വിദ്യാദായിനി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. പരീക്ഷ എഴുതിയ ശേഷം വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് പോകാതെ അണക്കെട്ടിലേക്ക് കുളിക്കാന്‍ പോയെന്നാണ് സംശയിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ തിരിച്ചെത്താൻ വൈകിയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആശങ്കയിലായിരുന്നു. പിന്നീട് വീട്ടുകാര്‍ സൂറത്ത്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുട്ടികളെ കാണാതായ സംഭവത്തില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹാലിയങ്ങാടിയിലേക്കുള്ള ബസില്‍ വിദ്യാര്‍ത്ഥികള്‍ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊപ്പാള അണക്കെട്ടിന് സമീപം വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങളും പാദരക്ഷകളും കാണപ്പെട്ടു. കുട്ടികള്‍ അപകടത്തില്‍പ്പെട്ടതായി വ്യക്തമായതോടെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ…
Read More » -
India
തമിഴ്‌നാട് സര്‍ക്കാരിന്റെ പരസ്യത്തില്‍ ചൈനീസ് റോക്കറ്റ്; രൂക്ഷവിമര്‍ശവുമായി പ്രധാനമന്ത്രി
ചെന്നൈ: ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ ചിത്രം ഉള്‍പ്പെടുത്തി ഐ.എസ്.ആര്‍.ഒയുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ പരസ്യം പുറത്തുവിട്ട തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കുലശേഖരപട്ടണത്തില്‍ പുതുതായി തുടങ്ങുന്ന ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ തറകല്ലിടല്‍ ചടങ്ങിനു മുന്നോടിയായി ഫിഷറീസ് മന്ത്രി അനിതാ രാധാകൃഷ്ണനായിരുന്നു പരസ്യം പുറത്തുവിട്ടത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി മുന്‍ മുഖ്യമന്ത്രി കരുണാനിധിയും അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും നടത്തിയ ശ്രമങ്ങളെ പ്രകീര്‍ത്തിക്കുന്നതായിരുന്നു പരസ്യം. എന്നാല്‍, ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ പടമുള്ള പരസ്യം വെകാതെ വിവാദമായി. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയില്‍ തങ്ങളുടെ ശ്രമങ്ങളും ഉണ്ടെന്ന് കാണിച്ച് അംഗീകാരം തട്ടിയെടുക്കുവാന്‍ ഡി.എം.കെ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. പ്രദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈയും രംഗത്തെത്തി. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഡി.എം.കെ അനാദരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇസ്രോ പുതിയതായി രൂപകല്‍പന ചെയ്ത എസ്എസ്എല്‍വി വിക്ഷേപണങ്ങള്‍ക്ക് വേണ്ടിയാണ് കുലശേഖരപട്ടണത്തെ ബഹിരാകാശ കേന്ദ്രം നിര്‍മിക്കുന്നത്. ചെലവ്…
Read More » -
Crime
വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസ്; ഡി.വൈ.എഫ്.ഐ നേതാവിനെ കോളജില്‍നിന്ന് പുറത്താക്കി
പത്തനംതിട്ട: മൗണ്ട് സിയോണ്‍ ലോ കോളേജില്‍ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് ജയ്‌സണെ കോളജില്‍ നിന്ന് പുറത്താക്കി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന്റേതാണ് നടപടി. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും ജയ്‌സണെ അറസ്റ്റ് ചെയ്യാത്ത ആറന്മുള പോലീസിനെതിരെ സമരം ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായിട്ടും ഡിവൈഎഫ്‌ഐ നേതാവ് ജയ്‌സണ്‍ ജോസഫിനെ മാനേജ്‌മെന്റ് പുറത്താക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ സംരക്ഷണം കണക്കിലെടുത്ത് ജയ്‌സണെ ഉടനടി കോളേജില്‍ നിന്ന് പുറത്താക്കണം എന്ന ആവശ്യത്തില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ പൂട്ടിയിട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ ജയ്‌സണെ പുറത്താക്കുമെന്ന നിലപാടിലേക്ക് മാനേജ്‌മെന്റ് എത്തുകയായിരുന്നു.
Read More » -
Crime
മുഖ്യമന്ത്രിക്കെതിരായ ആരോപണം; സ്വപ്നയെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ വിദ്യാഭ്യാസ മന്ത്രിയും എംഎല്‍എ കെ ടി ജലീലിനുമെതിരെ പരസ്യമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്നുള്ള കേസിലാണ് സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നിലപാട് അറിയിച്ചതിനെത്തുടര്‍ന്ന് കോടതി ഹര്‍ജി തീര്‍പ്പാക്കി. ഈ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഉദ്ദേശ്യമില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി. ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് വിജു എബ്രഹാം ആണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത സാമ്പത്തിക ഇടപാടുകള്‍, നയതന്ത്ര മാര്‍ഗങ്ങളിലൂടെയുള്ള വന്‍തോതിലുള്ള സ്വര്‍ണക്കടത്ത് എന്നിവയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ അന്വേഷണത്തിന് ശേഷം 2020 ജൂലൈയിലാണ് സ്വപ്ന സുരേഷ് അറസ്റ്റിലായത്. ഒരു വര്‍ഷത്തിലധികം ജയിലില്‍ കിടന്ന ശേഷം 2021 നവംബറില്‍ സ്വപ്ന…
Read More » -
Crime
വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥിയുടെ മരണം; എസ്എഫ്‌ഐ നേതാക്കളടക്കം 12 പേര്‍ ഒളിവില്‍, 6 പേരെ പിടിയില്‍
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാംപസില്‍ രണ്ടാം വര്‍ഷ ബിവിഎസ്സി വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാര്‍ഥിനെ (20) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തേ ഉണ്ടായിരുന്ന 12 പേര്‍ക്കു പുറമേയാണു ആറുപേരെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. ആകെ 18 പ്രതികള്‍ ഉണ്ടെന്നു പൊലീസ് പറഞ്ഞു. എസ്എഫ്‌ഐ നേതാക്കള്‍ അടക്കം 12 പേര്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. ഈ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ സിദ്ധാര്‍ഥിനെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയന്‍ പ്രസിഡന്റും അടക്കം 12 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ഥി ക്രൂരമര്‍ദനത്തിനിരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകള്‍ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വടികൊണ്ട് അടിച്ചതിന്റെ പാടുകളുമുണ്ട്. കഴുത്തിലെ മുറിവില്‍ അസ്വാഭാവികതയുണ്ട്. കുരുക്കു മുറുകിയ ഭാഗത്ത് അസാധാരണ മുറിവാണ്. തൂങ്ങിയതാണു മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
Read More » -
India
ഹിമാചലില്‍ കോണ്‍ഗ്രസിന് താത്കാലികാശ്വാസം; അട്ടിമറി ഭീഷണിയൊഴിഞ്ഞു, ബജറ്റ് പാസായി
ഷിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ആശ്വാസം. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നിയമസഭ പാസാക്കി. പ്രതിപക്ഷനേതാവടക്കം സസ്പെന്‍ഡ് ചെയ്യപ്പെട്ട 15 ബി.ജെ.പി. എം.എല്‍.എമാരുടെ അസാന്നിധ്യത്തിലായിരുന്നു ബജറ്റ് പാസാക്കിയത്. ശേഷിക്കുന്ന പത്ത് ബി.ജെ.പി. എം.എല്‍.എമാര്‍ സഭ വിട്ടിറങ്ങിയിരുന്നു. ശബ്ദവോട്ടോടെയാണ് സഭ ബജറ്റ് പാസാക്കിയത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു അഭിപ്രായപ്പെട്ടു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടുചെയ്ത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ആയോഗ്യതാപ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. ബി.ജെ.പിക്ക് വോട്ടുചെയ്തവരില്‍ ഒരാള്‍ മാപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും സുഖ്വിന്ദര്‍ സിങ് സുഖു അവകാശപ്പെട്ടു. മറ്റുള്ളവര്‍ക്ക് ജനം മറുപടി നല്‍കും. വിക്രമാദിത്യ സിങ് സഹോദരനാണ്. അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാന്‍ യാതൊരു കാരണവുമില്ല. അദ്ദേഹത്തിന് ചില പരാതികളുണ്ട്. അത് പരിഹരിക്കും. അദ്ദേഹവുമായി സംസാരിച്ചെന്നും സുഖു കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍പ്രദേശില്‍ ജയമുറപ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഘ്വി അപ്രതീക്ഷിതമായി തോറ്റിരുന്നു. കോണ്‍ഗ്രസിന് ഉറച്ച ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് പാര്‍ട്ടിയുടെ…
Read More » -
Kerala
പട്ടാപ്പകല്‍ ബൈക്കിലെത്തി ക്ഷേത്രവഞ്ചികള്‍ കവര്‍ന്ന് യുവാവും യുവതിയും; സംഭവം കൊല്ലത്ത്
കൊല്ലം: ബൈക്കിലെത്തിയ യുവാവും യുവതിയും പട്ടാപ്പകല്‍ ക്ഷേത്രവഞ്ചികള്‍ മോഷ്ടിച്ചുകടന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പൂവറ്റൂർ പടിഞ്ഞാറ് മാവടി പുനരൂർകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. മൂന്നു വഞ്ചികളാണ് കൊണ്ടുപോയത്.കൊടിമരച്ചുവട്ടിലും രണ്ട് ഉപദേവാലയങ്ങള്‍ക്കു മുന്നിലും വെച്ചിരുന്ന കുടത്തിന്റെ ആകൃതിയിലുള്ള സ്റ്റീല്‍ വഞ്ചികളായിരുന്നു ഇവ. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. യുവാവ് സ്കൂട്ടർ കൊടിമരത്തിനുസമീപം നിർത്തുന്നതും തൊഴുന്നതുപോലെ നിന്നശേഷം യുവതി വഞ്ചിയെടുത്ത് ബാഗില്‍ വയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രണ്ടെണ്ണം യുവതിയുടെ ബാഗിലും ഒരെണ്ണം യുവാവിന്റെ പക്കലുമായിരുന്നു. പാന്റ്സും ടീഷർട്ടുമിട്ട യുവതി മാസ്ക് ധരിച്ചിരുന്നു. ക്യാമറയില്‍ പെടാതിരിക്കാൻ കൈകൊണ്ട് മുഖം മറച്ചായിരുന്നു മോഷണം 5000 രൂപയോളം വഞ്ചിയില്‍ ഉണ്ടാകാമെന്നാണ് ഭരണസമിതി പോലീസില്‍ നല്‍കിയ മൊഴി.പത്തനംതിട്ട ജില്ലയില്‍ സമാനമായ മോഷണങ്ങള്‍ നടന്നിട്ടുണ്ട്. ഇവർ തന്നെയാണോ അതോ ഇവരുടെ സംഘങ്ങളാണോ മോഷണത്തിനു പിന്നിലെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
Read More »