ന്യൂഡല്‍ഹി: ഒഴിവ് വന്ന 56 സീറ്റുകളില്‍ പ്രതിനിധികളെ തിരഞ്ഞെടുത്തതിന് പിന്നാലെ രാജ്യസഭയില്‍ എന്‍ഡിഎ ഭൂരിപക്ഷത്തനരികിലെത്തി. 56-ല്‍ 30 സീറ്റുകളിലാണ് ബിജെപിക്ക് ജയിക്കാനായത്. 20 സീറ്റുകളില്‍ എതിരില്ലാതെയും 10 സീറ്റുകളില്‍ തിരഞ്ഞെടുപ്പിലൂടെയും ബിജെപി പ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ 240 അംഗ രാജ്യസഭയില്‍ എന്‍ഡിഎ സഖ്യത്തിന് 117 എംപിമാരായി. 121 അംഗങ്ങളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. എന്‍ഡിഎയുടെ 117 എംപിമാരില്‍ 97 എംപിമാരും ബിജെപിയുടേതാണ്. ഇതില്‍ നാമനിര്‍ദേശങ്ങളിലൂടെ എത്തിയ അഞ്ച് എംപിമാരും ഉള്‍പ്പെടും. 29 എംപിമാരുള്ള കോണ്‍ഗ്രസാണ് രാജ്യസഭയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടി.
നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ രണ്ട് സീറ്റ് അധികം ബിജെപിക്ക് ചൊവ്വാഴ്ചയിലെ തിരഞ്ഞെടുപ്പിലൂടെ ലഭിച്ചു. ഉത്തര്‍പ്രദേശില്‍ എസ്പി എംഎല്‍എമാരും ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരും കൂറുമാറി വോട്ട് ചെയ്തതോടെയാണ് ബിജെപിക്ക് രണ്ട് എംപിമാരെ കൂടുതലായി ലഭിച്ചത്.
മോദി സര്‍ക്കാരിന് ലോക്സഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരന്നെങ്കിലും രാജ്യസഭയില്‍ എന്‍ഡിഎ ഇതര കക്ഷികളുടെ സഹായത്തോടെയാണ് ബിജെപി ബില്ലുകള്‍ പാസാക്കിവരുന്നത്.