കൊച്ചി: സാമ്ബത്തിക ബാധ്യതയെ തുടർന്ന് ഇടക്കൊച്ചിയില്‍ ദമ്ബതികള്‍ ജീവനൊടുക്കി. ഇടക്കൊച്ചി പാലമറ്റം റോഡില്‍ കോയിമ്മപറമ്ബില്‍ ആന്റണി (64), ഭാര്യ സലോമി (59) എന്നിവരാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
രാവിലെ വീട്ടിലെത്തിയവർ ഇവരെ വിളിച്ചെങ്കിലും വീട്ടില്‍ നിന്ന് മറുപടി ഉണ്ടായില്ല. തുടർന്ന് ഇവർ താമസിക്കുന്ന ഇരുനില വീടിന്റെ മുകളിലത്തെ നിലയില്‍ താമസിക്കുന്ന മകൻ ആൻസനെ വിവരം അറിയിക്കുകയും ജനല്‍ വഴി വീട്ടിനുള്ളില്‍ നോക്കിയപ്പോള്‍ ഇരു മുറികളിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
ഇവർക്ക് സ്വന്തമായി വീടുണ്ടെങ്കിലും ആധാരം ബാങ്കില്‍ പണയത്തിലാണ്. ആദ്യ ഭാര്യ മരിച്ചതിനു ശേഷമാണ് ആന്റണി സലോമിയെ വിവാഹം കഴിച്ചത്. ഇവരുടെ ദാമ്ബത്യത്തില്‍ മക്കളില്ല. മരപ്പണിക്കാരനായ ആന്റണി രോഗബാധിതനുമാണ്. പലരില്‍ നിന്നും ആന്റണി പലിശയ്ക്ക് പണം വാങ്ങിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്