Month: February 2024
-
Kerala
സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത്; 20-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാന ജലപാത കടന്നുപോകുന്ന പാർവതി പുത്തനാറിനു കുറുകേ സ്റ്റീൽനിർമിതമായ പുതിയ ലിഫ്റ്റ് പാലത്തിന്റെ നിർമാണം പൂർത്തിയായി. കോവളം-ആക്കുളം റൂട്ടിൽ ആറിനു കുറുകേ കരിക്കകം ഭാഗത്താണ് പാലം നിർമിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ എ-ക്ലാസ് വിഭാഗത്തിലുളള ലോഡിങ് സ്റ്റീൽ ലിഫ്റ്റ് ബ്രിഡ്ജാണിതെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് ഡയറക്ടർ അരുൺ കെ.ജേക്കബ് പറഞ്ഞു. ബോട്ട് കടന്നുപോകുമ്പോൾ ഉയർത്താനും താഴ്ത്താനും കഴിയുന്നതാണ് പാലം. മൂന്നരക്കോടി രൂപ ഉപയോഗിച്ചാണ് ഇതു നിർമിച്ചിട്ടുള്ളത്. 100 ടൺ ഭാരം വഹിക്കാനുള്ള ശേഷിയണ്ട്. നാലര മീറ്റർ വീതിയും ജലനിരപ്പിൽനിന്ന് അഞ്ചര മീറ്റർ വരെ ഉയർത്താനും സാധിക്കും. വൈദ്യുതിയിലാണ് ഇതു പ്രവർത്തിക്കുക. വിദൂരനിയന്ത്രണ സംവിധാനമുപയോഗിച്ചാണ് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. #Kerala_INFRA #pisitivevibesonly
Read More » -
Kerala
പൊലീസ് സുരക്ഷ വേണം’, ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതിയില്‍
കൊച്ചി:കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്ത 7 അംഗങ്ങള്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സിപിഎം, എസ് എഫ്‌ഐ, ഡിവൈഎഫ് പ്രവർത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്നും ചുമതല നിർവഹിക്കാൻ പൊലീസ് സുരക്ഷ വേണെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. വെള്ളിയാഴ്ച സെനറ്റ് യോഗം ചേരാനിരിക്കെയാണ് സെനറ്റ് അംഗങ്ങളായ അഡ്വ. കെവി മഞ്ജു, പി.എസ് ഗോപകുമാർ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. ഭരണപരമായ ചുമതല നിർവഹിക്കാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും പൊലീസ് നിഷ്ക്രിയരാണെന്നും ഹർജിയില്‍ ആരോപിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഗവർണർ നാമനിർദ്ദേശം ചെയ്ത അംഗങ്ങള്‍ക്കെതിരായുണ്ടായ പ്രതിഷേധവും ഹർജിക്കാർ ചൂണ്ടികാട്ടിയിട്ടുണ്ട്. ഹർജിയില്‍ പൊലീസ് നിലപാട് തേടിയ കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും.
Read More » -
Kerala
മുഖ്യമന്ത്രിയെ രക്ഷിക്കാൻ സ്പീക്കർ ഇടപെട്ടു: മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.മുഖ്യമന്ത്രിയെ രക്ഷിക്കാൻ സ്പീക്കർ ഇടപെട്ടുവെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. സിഎംആര്‍എല്ലിന് ഖനനാനുമതി നല്‍കാന്‍ പിണറായി സര്‍ക്കാര്‍ വ്യവസായ നയം മാറ്റിയെന്ന് വിമര്‍ശിച്ച കുഴല്‍നാടന്‍ സ്പീക്കര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് പരിച തീര്‍ക്കുന്നതിന് സ്പീക്കര്‍ പരിധി വിട്ട് പെരുമാറിയെന്നായിരുന്നു വിമര്‍ശനം. നിയമസഭയില്‍ അംഗത്തിന്റെ അവകാശം നിഷേധിക്കുന്ന, ജനാധിപത്യം കശാപ്പ് ചെയ്യുന്ന നടപടിയാണ് സ്പീക്കറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ജനാധിപത്യം കശാപ്പ് ചെയ്ത് മുഖ്യമന്ത്രിക്ക് പരിച തീര്‍ക്കുന്നതിന് സ്പീക്കര്‍ പരിധി വിട്ട് പെരുമാറി. എഴുതിക്കൊടുത്ത അഴിമതി ആരോപണം ഉന്നയിക്കുന്നതിന് ഇതുവരെ തടസമുണ്ടായിട്ടില്ല. ആധികാരികമായിരിക്കണം എന്നതുകൊണ്ടാണ് സഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചത്. സഭയില്‍ പറയുന്നത് രേഖയാണ്. എഴുതി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ മറുപടി നല്‍കേണ്ടി വരും. തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാനാണ് സ്പീക്കര്‍ ഇടപെട്ടതെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
Read More » -
India
ബിജെപിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ നടി ഗൗതമി അണ്ണാ ഡിഎംകെയില്‍
ചെന്നൈ: നടി ഗൗതമി എഐഡിഎംകെയില്‍ ചേര്‍ന്നു. എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ബിജെപിയുമായുള്ള 27 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് ഗൗതമി എഐഡിഎംകെയില്‍ ചേര്‍ന്നത്. അളഗപ്പന്‍ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തര്‍ക്കങ്ങളാണ് പാര്‍ട്ടി വിടുന്നതിലേക്ക് വരെ നയിച്ചത്. ഗൗതമിയുടെ പേരിലുള്ള വസ്തുവകകള്‍ നോക്കി നടത്തുന്നതിനായി സി അളഗപ്പനേയാണ് താരം നിയോഗിച്ചത്. എന്നാല്‍ അളഗപ്പന്‍ ഗൗതമിയെ കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പാര്‍ട്ടി പിന്തുണച്ചില്ലെന്നാരോപിച്ചാണ് താരം ബിജെപി വിട്ടത്. ‘വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. എന്നാല്‍ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചു- ഗൗതമി ആരോപിച്ചു
Read More » -
Kerala
പരുമലയിൽ മര്‍ദനമേറ്റ് ചികിത്സയിരുന്ന 60കാരൻ മരിച്ചു
തിരുവല്ല: പരുമലയില്‍ ചായക്കടക്കാരന്റെ മർദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 60കാരൻ മരിച്ചു. വെണ്മണി പുന്തല റിയാസ് ഭവനില്‍ മുഹമ്മദ് റാവുത്തർ ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 21ന് രാത്രി ഒമ്ബത് മണിക്കായിരുന്നു മുഹമ്മദ് റാവുത്തർക്ക് മർദനമേറ്റത്. സംഭവത്തില്‍ പുളിക്കീഴ് പൊലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത പരുമല കോട്ടക്ക മാലി കോളനിയില്‍ വാലുപറമ്ബില്‍ വീട്ടില്‍ മാർട്ടിൻ (48) റിമാൻഡിലാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Read More » -
Kerala
പത്തനംതിട്ടയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം
പത്തനംതിട്ട:അമിതവേഗതയിലെത്തിയ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം.മല്ലശ്ശേരി മുക്കിലാണ് സംഭവം. മല്ലശ്ശേരി സ്വദേശി സുധീര്‍കുമാര്‍(56) ആണ് മരിച്ചത്.ഇന്നലെ രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ വകയാര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
India
പ്രശസ്തിക്കായി കോടിക്കണക്കിന് ഇന്ത്യക്കാരെ പറ്റിച്ചു, പൂനം പാണ്ഡെയ്‌ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്; ഭർത്താവ് സാമും കുടുങ്ങി
ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഫെബ്രുവരി 2 നു വന്ന ഒരു പോസ്റ്റ് എല്ലാവരെയും ഞെട്ടിച്ചു. ഗർഭാശയമുഖ കാൻസർ മൂലം നടി മരിച്ചുവെന്നാണ് പോസ്റ്റിൽ പറഞ്ഞിരുന്നത്. എന്നാൽ അടുത്ത ദിവസം ഇത് തെറ്റാണെന്ന് തെളിഞ്ഞു. പൂനം തന്നെ നേരിട്ടെത്തി താൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചു. ഗർഭാശയമുഖ കാൻസറിനെ കുറിച്ച് ബോധവൽക്കരണം നടത്താനാണ് താൻ ഇത് ചെയ്തതെന്നായിരുന്നു നടിയുടെ വിശദീകരണം. ഇപ്പോൾ ഈ വിഷയത്തിൽ നിയമപോരാട്ടത്തിൽ കുടുങ്ങിയിരിക്കുകയാണ് പൂനം പാണ്ഡെയും ഭർത്താവ് സാം ബോംബെയും. 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഇവർക്കെതിരെ ഫയൽ ചെയ്തിരിക്കുന്നത്. മുംബൈ സ്വദേശിയായ ഫൈസാൻ അൻസാരി എന്നയാളാണ് പരാതിക്കാരൻ. പൂനവും സാമും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് കാൺപൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കാൻസറിൻ്റെ ഗൗരവം നിസാരവൽക്കരിച്ച് പലരുടെയും വികാരങ്ങൾ വച്ചു കളിച്ച പൂനത്തെയും സാമിനെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നാണ് ഫൈസാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സിവിൽ ലൈൻസ് കാൺപൂർ…
Read More » -
India
വാലിഡിറ്റിയുടെ കാര്യത്തിൽ പിന്നോക്കം പോയി എയർടെൽ; ജിയോ മുന്നോട്ട് തന്നെ
റീച്ചാര്‍ജുകളില്‍ കിംഗ് ആരാണ്.ഒരു സംശയവുമില്ലാതെ തന്നെ പറയാം – ഇന്ത്യയിൽ അത് റിലയൻസ് ജിയോ ആണ്.ഇരുകമ്ബനികളും പുത്തനൊരു റീച്ചാര്‍ജ് പ്ലാന്‍ പുറത്തിറക്കിയിട്ടുണ്ട്. 666 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണിത്.ഒരേ തുകയാണ് മുടക്കേണ്ടതെങ്കിലും ഇതില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ വലിയ വ്യത്യാസമുണ്ട്. ജിയോയുടെ റീച്ചാര്‍ജില്‍ 666 രൂപയുടെ ഈ പ്ലാനിന് 84 ദിവസമാണ് കാലാവധി. നിങ്ങള്‍ക്ക് കോളുകളാണ് വേണ്ടതെങ്കില്‍ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാം. അണ്‍ലിമിറ്റഡാണ് കോള്‍. ഇനി ഡാറ്റയാണ് വേണ്ടതെങ്കില്‍ 84 ദിവസത്തേക്ക് 126 ജിബി ഡാറ്റയാണ് ലഭിക്കുക. നിത്യേന 1.5 ജിബി ഡാറ്റ ലഭിക്കും. പ്രതിദിനം നൂറ് എസ്‌എംഎസ്സുകളും ലഭിക്കും. അത് മാത്രമല്ല ജിയോ സര്‍വീസുകള്‍ വേറെയുമുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവന്‍ എന്നിവയുടെ സേവനങ്ങളും അധികമായി ഈ പ്ലാനിനൊപ്പം ലഭിക്കും. എയര്‍ടെല്ലിന്റെ 666 രൂപയുടെ പ്ലാനില്‍ 77 ദിവസം മാത്രമാണ് വാലിഡിറ്റി. മൊത്തം 115 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. നിത്യേന ഒന്നര ജിബി…
Read More » -
Kerala
കേരളത്തിലെ ആദ്യ സൗജന്യ വൈ ഫൈ പാര്‍ക്കായി മാനാഞ്ചിറ സ്‌ക്വയര്‍; വൈ – ഫൈ എങ്ങനെ ലഭിക്കും ?
കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാര്‍ക്കായി കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയര്‍.ഒരേ സമയം 500 പേര്‍ക്ക് വൈ ഫൈ സൗകര്യം ഉപയോഗിക്കാന്‍ കഴിയും. എളമരം കരീം എംപിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 35.89 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്. മൊബൈല്‍, ലാപ്‌ടോപ്പ്, ടാബ് ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഒരു ദിവസം ഒരു ജി ബി വരെ ഉപയോഗിക്കാന്‍ സാധിക്കും. മാനാഞ്ചിറ സ്‌ക്വയര്‍, ലൈബ്രറി, മിഠായിത്തെരുവ് എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ വൈഫൈ സേവനം ലഭ്യമാകും. വൈ – ഫൈ എങ്ങനെ ലഭിക്കും ? 1. മൈബൈല്‍ ഫോണിലെ വൈ ഫൈ സിഗ്നലുകളില്‍നിന്ന് മാനാഞ്ചിറ ഫ്രീ വൈ ഫൈ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക 2 . ലഭിക്കുന്ന വെബ് പേജില്‍ മൊബൈല്‍ നമ്ബര്‍ നല്‍കി get otp എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 3. മൊബൈല്‍ നമ്ബറും പേരും എന്‍റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ഒടിപി നമ്ബര്‍ ഉപയോഗിച്ച് സേവനം ആക്ടിവേറ്റ് ചെയ്യാം
Read More » -
Kerala
മൂന്നര കിലോമീറ്ററിന് വാങ്ങിയത് 120 രൂപ; യാത്രക്കാരന്റെ പരാതിയിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് 500 രൂപ പിഴ
മലപ്പുറം: മൂന്നര കിലോ മീറ്റര്‍ ദൂരം യാത്രയ്ക്ക് 120 രൂപ ചാര്‍ജ് ഈടാക്കിയെന്ന യാത്രക്കാരന്റെ പരാതിയില്‍ പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. അങ്ങാടിപ്പുറത്തെ ഓട്ടോറിക്ഷ ജീവനക്കാരനെതിരെയാണ് നടപടി സ്വീകരിച്ചത്.അമിത നിരക്ക് ഈടാക്കിയതിനെതിരെ നിലമ്ബൂര്‍ സ്വദേശി മങ്ങാട്ടുതൊടി സുരേഷ് ആണ് ഗതാഗത മന്ത്രി ഗണേഷ്കുമാറിന് പരാതി നല്‍കിയത്. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ഓട്ടോറിക്ഷക്ക് കൂടുതല്‍ നിരക്ക് ഈടാക്കിയെന്നായിരുന്നു സുരേഷിന്റെ പരാതി. മൂന്നര കിലോ മീറ്റര്‍ സര്‍വീസിന് നിര്‍ണയിക്കപ്പെട്ട ചാര്‍ജ് 86 രൂപയാണെന്നും 90 രൂപ വരെ യാത്രക്കാര്‍ നല്‍കാറുണ്ടെന്നും ഈ സ്ഥാനത്ത് 120 രൂപ ചോദിച്ചു വാങ്ങുകയാരുന്നെന്നും കാണിച്ചാണ് പരാതി നല്‍കിയത്. മന്ത്രി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് ഓട്ടോറിക്ഷാ ഡ്രൈവിൽ നിന്നും 500 രൂപ പിഴ ഈടാക്കിയത്.
Read More »