KeralaNEWS

മൂന്നര കിലോമീറ്ററിന് വാങ്ങിയത് 120 രൂപ; യാത്രക്കാരന്റെ പരാതിയിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് 500 രൂപ പിഴ

മലപ്പുറം: മൂന്നര കിലോ മീറ്റര്‍ ദൂരം യാത്രയ്ക്ക് 120 രൂപ ചാര്‍ജ് ഈടാക്കിയെന്ന യാത്രക്കാരന്റെ പരാതിയില്‍ പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്.

അങ്ങാടിപ്പുറത്തെ ഓട്ടോറിക്ഷ ജീവനക്കാരനെതിരെയാണ് നടപടി സ്വീകരിച്ചത്.അമിത നിരക്ക് ഈടാക്കിയതിനെതിരെ നിലമ്ബൂര്‍ സ്വദേശി മങ്ങാട്ടുതൊടി സുരേഷ് ആണ് ഗതാഗത  മന്ത്രി ഗണേഷ്കുമാറിന് പരാതി നല്‍കിയത്.

 

Signature-ad

അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ഓട്ടോറിക്ഷക്ക് കൂടുതല്‍ നിരക്ക് ഈടാക്കിയെന്നായിരുന്നു സുരേഷിന്റെ പരാതി. മൂന്നര കിലോ മീറ്റര്‍ സര്‍വീസിന് നിര്‍ണയിക്കപ്പെട്ട ചാര്‍ജ് 86 രൂപയാണെന്നും 90 രൂപ വരെ യാത്രക്കാര്‍ നല്‍കാറുണ്ടെന്നും ഈ സ്ഥാനത്ത് 120 രൂപ ചോദിച്ചു വാങ്ങുകയാരുന്നെന്നും കാണിച്ചാണ് പരാതി നല്‍കിയത്.

 

മന്ത്രി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് ഓട്ടോറിക്ഷാ ഡ്രൈവിൽ നിന്നും 500 രൂപ പിഴ ഈടാക്കിയത്.

Back to top button
error: