KeralaNEWS

പൊലീസ് സുരക്ഷ വേണം’, ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതിയില്‍

കൊച്ചി:കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്ത 7 അംഗങ്ങള്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

സിപിഎം, എസ് എഫ്‌ഐ, ഡിവൈഎഫ് പ്രവർത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്നും ചുമതല നിർവഹിക്കാൻ പൊലീസ് സുരക്ഷ വേണെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. വെള്ളിയാഴ്ച സെനറ്റ് യോഗം ചേരാനിരിക്കെയാണ് സെനറ്റ് അംഗങ്ങളായ അഡ്വ. കെവി മ‌ഞ്ജു, പി.എസ് ഗോപകുമാർ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്.

 

Signature-ad

ഭരണപരമായ ചുമതല നിർവഹിക്കാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും പൊലീസ് നിഷ്ക്രിയരാണെന്നും ഹർജിയില്‍ ആരോപിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഗവർണർ നാമനിർദ്ദേശം ചെയ്ത അംഗങ്ങള്‍ക്കെതിരായുണ്ടായ പ്രതിഷേധവും ഹർജിക്കാർ ചൂണ്ടികാട്ടിയിട്ടുണ്ട്. ഹർജിയില്‍ പൊലീസ് നിലപാട് തേടിയ കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും.

Back to top button
error: