തിരുവനന്തപുരം: സംസ്ഥാന ജലപാത കടന്നുപോകുന്ന പാർവതി പുത്തനാറിനു കുറുകേ സ്റ്റീൽനിർമിതമായ പുതിയ ലിഫ്റ്റ് പാലത്തിന്റെ നിർമാണം പൂർത്തിയായി.
കോവളം-ആക്കുളം റൂട്ടിൽ ആറിനു കുറുകേ കരിക്കകം ഭാഗത്താണ് പാലം നിർമിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ എ-ക്ലാസ് വിഭാഗത്തിലുളള ലോഡിങ് സ്റ്റീൽ ലിഫ്റ്റ് ബ്രിഡ്ജാണിതെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് ഡയറക്ടർ അരുൺ കെ.ജേക്കബ് പറഞ്ഞു.
ബോട്ട് കടന്നുപോകുമ്പോൾ ഉയർത്താനും താഴ്ത്താനും കഴിയുന്നതാണ് പാലം. മൂന്നരക്കോടി രൂപ ഉപയോഗിച്ചാണ് ഇതു നിർമിച്ചിട്ടുള്ളത്. 100 ടൺ ഭാരം വഹിക്കാനുള്ള ശേഷിയണ്ട്. നാലര മീറ്റർ വീതിയും ജലനിരപ്പിൽനിന്ന് അഞ്ചര മീറ്റർ വരെ ഉയർത്താനും സാധിക്കും. വൈദ്യുതിയിലാണ് ഇതു പ്രവർത്തിക്കുക. വിദൂരനിയന്ത്രണ സംവിധാനമുപയോഗിച്ചാണ് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത്.
#Kerala_INFRA
#pisitivevibesonly