KeralaNEWS

പരുമലയിൽ മര്‍ദനമേറ്റ് ചികിത്സയിരുന്ന 60കാരൻ മരിച്ചു

തിരുവല്ല: പരുമലയില്‍ ചായക്കടക്കാരന്റെ മർദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 60കാരൻ മരിച്ചു.

വെണ്മണി പുന്തല റിയാസ് ഭവനില്‍ മുഹമ്മദ് റാവുത്തർ ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 21ന് രാത്രി ഒമ്ബത് മണിക്കായിരുന്നു മുഹമ്മദ് റാവുത്തർക്ക് മർദനമേറ്റത്.

Signature-ad

സംഭവത്തില്‍ പുളിക്കീഴ് പൊലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത പരുമല കോട്ടക്ക മാലി കോളനിയില്‍ വാലുപറമ്ബില്‍ വീട്ടില്‍ മാർട്ടിൻ (48) റിമാൻഡിലാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Back to top button
error: