Month: February 2024
-
Kerala
സ്കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് ഒന്നു മുതല്‍
തിരുവനന്തപുരം: സ്കൂള്‍ വാർഷിക പരീക്ഷകള്‍ മാർച്ച് ഒന്നുമുതല്‍ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന ക്യു.ഐ.പി യോഗത്തില്‍ തീരുമാനം. പ്രൈമറി, ഹൈസ്കൂള്‍ എന്നിവ ഒന്നിച്ചുള്ള സ്കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകള്‍ക്ക് മാർച്ച് ഒന്ന് മുതല്‍ 27 വരെയായിരിക്കും പരീക്ഷ. എസ്.എസ്.എല്‍.സി പരീക്ഷ ദിവസങ്ങളില്‍ ഇവിടെ മറ്റ് ക്ലാസുകള്‍ക്ക് പരീക്ഷയുണ്ടാകില്ല. എന്നാല്‍ തനിച്ചുള്ള പ്രൈമറി സ്കൂളുകളില്‍ മാർച്ച് 18 മുതല്‍ 26 വരെയായിരിക്കും വാർഷിക പരീക്ഷ.
Read More » -
Kerala
ഐ.ടി.ഐ. പ്രവേശനം
ആറ്റിങ്ങല്‍ ഗവ. ഐ.ടി.ഐ.യില്‍ ഡ്രൈവർ കം മെക്കാനിക്ക് എന്ന എസ്.സി.വി.ടി. നോണ്‍ മെട്രിക് ട്രേഡില്‍ 2024 ബാച്ചിലേയ്ക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://det.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 100 രൂപ ഫീസ് ഒടുക്കി ഫെബ്രുവരി 16 നു മുമ്ബ് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഗവ. ഐ.ടി.ഐ കളമശേരി ക്യാംപസില്‍ പ്രവർത്തിക്കുന്ന ഗവ. അഡ്വാൻസ്ഡ് വൊക്കേഷണല്‍ ട്രെയിനിങ് സിസ്റ്റം (എ.വി.ടി.എസ്) കളമശേരി എന്ന സ്ഥാപനത്തില്‍ നടത്തുന്ന അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സായ ഓപ്പറേഷൻ ആൻഡ് മെയിന്‍റനൻസ് ഒഫ് മറൈൻ ഡീസല്‍ എൻജിൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ എ.വി.ടി.എസ് കളമശേരിയില്‍ നേരിട്ട് നല്‍കാം. മെക്കാനിക് ഡീസല്‍/മെക്കാനിക് മോട്ടോർ വെഹിക്കിള്‍ ഐ.ടി.ഐ ട്രേഡുകള്‍ (എൻ.ടി.സി) പാസായവർക്കോ / മൂന്ന് വർഷത്തെ പ്രാക്ടിക്കല്‍ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോണ്‍സർഷിപ്പോടുകൂടിയോ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2557275, 9847964698.
Read More » -
India
നാഗ്പുര്‍-ഗോവ; ആറുവരി അതിവേഗപാത നിര്‍മാണത്തിന് അനുമതി
മുംബൈ: നാഗ്പുർ-ഗോവ ശക്തിപീഠ് അതിവേഗപാത നിർമാണത്തിന് മഹാരാഷ്ട്രസർക്കാർ അനുമതി നല്‍കി. മഹാരാഷ്ട്രയിലെ 10 ജില്ലകളെയും നോർത്ത് ഗോവയിലെ പത്രാദേവി ജില്ലയെയും ബന്ധിപ്പിക്കുന്ന 760 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരിപ്പാതയാണിത്. പാത യാഥാർഥ്യമാകുന്നതോടെ നാഗ്പുർ-ഗോവ യാത്രാസമയം എട്ടുമണിക്കൂറായി ചുരുങ്ങും. നിലവില്‍ ഇത് 20 മണിക്കൂറാണ്. 83,600 കോടിരൂപയാണ് പ്രതീക്ഷിത ചെലവ്. ഭൂമിയേറ്റെടുക്കല്‍ വൈകാതെയാരംഭിക്കും. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡിവലപ്‌മെന്റ് കോർപ്പറേഷനാണ് (എം.എസ്.ആർ.ഡി.സി.) നിർമാണച്ചുമതല. 2029-ല്‍ പൂർത്തീകരിക്കും. വിനോദസഞ്ചാരമേഖലയ്ക്കും അതിവേഗപ്പാത പുത്തനുണർവാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കോലാപുർ ജില്ലയിലെ പ്രധാന പുണ്യസ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് പാതയുടെ നിർമാണം. ഇക്കോ ടൂറിസം, ജംഗിള്‍ ടൂറിസം എന്നിവയും പദ്ധതിയുടെ ഭാഗമാകും. നാഗ്പുർ-മുംബൈ സമൃദ്ധി മഹാമാർഗ് അതിവേഗപാതയില്‍ ഉള്‍പ്പെടാത്ത വിദർഭ, മറാത്ത്‌വാഡ, പടിഞ്ഞാറൻ മഹാരാഷ്ട്ര ഭാഗങ്ങള്‍ എന്നിവ പുതിയ പാതയുടെ ഭാഗമാകും.
Read More » -
Kerala
നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ 21ന് ചെങ്ങന്നൂരില്‍
പത്തനംതിട്ട: ചെങ്ങന്നൂരില്‍ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിച്ച റീജണല്‍ സബ് സെന്‍ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാമ്ബ് സംഘടിപ്പിക്കും. 21ന് രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ നടക്കുന്ന അറ്റസ്റ്റേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം. www.norkaroots.org എന്ന വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം പങ്കെടുക്കാം. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്ബില്‍ സ്വീകരിക്കും. അന്നേദിവസം നോര്‍ക്ക റൂട്ട്സിന്‍റെ തിരുവനന്തപുരം സെന്‍ററില്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല. നോര്‍ക്ക റൂട്ട്സ് റീജണല്‍ സബ് സെന്‍റര്‍ വിലാസം: ഒന്നാം നില, ചിറ്റൂര്‍ ചേംബേഴ്സ് ബില്‍ഡിംഗ് റെയില്‍വേ സ്റ്റേഷന് സമീപം, ചെങ്ങന്നൂര്‍, ആലപ്പുഴ ജില്ല. ഫോണ്‍: 0479 208 0428, 9188492339 (ചെങ്ങന്നൂര്‍),0471-2770557, 2329950 (തിരുവനന്തപുരം). ടോള്‍ ഫ്രീ നമ്ബര്‍: 18004253939.
Read More » -
Kerala
കെഎസ്‌ആര്‍ടിസി എം.ഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി വീണ്ടും ബിജു പ്രഭാകര്‍
തിരുവനന്തപുരം: കെഎസ്‌ആർടിസി എം.ഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി വീണ്ടും ബിജു പ്രഭാകർ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറി വി.വേണുവിന് കത്തുനല്‍കി. ഗതാഗത സെക്രട്ടറി സ്ഥാനവും ബിജു പ്രഭാകർ ഒഴിഞ്ഞേക്കുമെന്നാണ് സൂചന. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് സ്ഥാനമൊഴിയുന്നതെന്നാണ് സൂചന. കെഎസ്‌ആർടിസിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഗതാഗതമന്ത്രി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. മാനേജ്‌മെന്റിന്റെ പിടിപ്പുകേടായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്. ഇക്കാരണത്താല്‍ തന്നെ എംഡി സ്ഥാനത്ത് നിന്ന് മാറ്റണം എന്ന നിലപാടാണ് ബിജു പ്രഭാകറിന് ആദ്യം മുതല്‍ ഉണ്ടായിരുന്നത്. ലാഭത്തിലോടുന്ന ഇലക്‌ട്രിക് ബസുകള്‍ നഷ്ടത്തിലാണെന്ന ഗതാഗതമന്ത്രിയുടെ പരാമർശവും ഭിന്നത രൂക്ഷമാക്കി. നയപരമായ വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കിലും കാരണം വ്യക്തമാക്കാതെയാണ് എംഡി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയിരിക്കുന്നത്.
Read More » -
India
ബിജെപി സര്‍ക്കരിന് പിന്തുണ പ്രഖ്യാപിച്ച് ആസാമില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍
ഗുവാഹത്തി: രാഹുല്‍ഗാന്ധിയുടെ ന്യായ് യാത്രയ്ക്ക് പിന്നാലെ ആസാമില്‍ ബിജെപി സർക്കാരിന് പിന്തുണയുമായി കോണ്‍ഗ്രസ് എംഎല്‍എമാർ. കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് കമലാഖ്യദേ പുർകയസ്ത, ബസന്തദാസും എന്നീ രണ്ട് എംഎല്‍എമാരാണ് ബിജെപിക്ക് പിന്തുണയറിയിച്ചത്. പാർട്ടിയിലെ സ്ഥാനങ്ങള്‍ രാജിവച്ചതായും ഇവർ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. എംഎല്‍എമാരുടെ തീരുമാനത്തെ സ്വാഗതംചെയ്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയും രംഗത്തെത്തി.
Read More » -
Kerala
നിങ്ങൾക്ക് എന്തെങ്കിലും കാര്യം പോലീസിനെ രഹസ്യമായി അറിയിക്കാനുണ്ടോ?
നിങ്ങൾക്ക് എന്തെങ്കിലും കാര്യം പോലീസിനെ രഹസ്യമായി അറിയിക്കാനുണ്ടോ? എങ്കിൽ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ Pol – App ഇൻസ്റ്റാൾ ചെയ്തശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും പോലീസിനെ രഹസ്യമായി അറിയിക്കാം. ഇക്കാര്യത്തിൽ നിങ്ങളുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. #keralapolice
Read More » -
Kerala
നടരാജ് പെൻസിലിന്റെ പേരിൽ ജോലി; തട്ടിപ്പിൽ കുടുങ്ങരുതെന്ന് പോലീസ്
പ്രമുഖ പെൻസിൽ കമ്പനികളിൽ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങൾ നേടാമെന്ന് വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളില്‍ വരുന്ന പരസ്യം തട്ടിപ്പാണെന്ന് പോലീസ് ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിൽ വിളിക്കേണ്ട മൊബൈല്‍ നമ്പര്‍ വരെ നല്‍കിയാണ് തട്ടിപ്പ്. പല പോസ്റ്റുകളിലും പല നമ്പറുകൾ ആണ് കോൺടാക്റ്റ് നമ്പറായി കൊടുത്തിരിക്കുന്നത്. ഉയര്‍ന്ന ശമ്പളം പ്രതീക്ഷിച്ച് ജോലിക്ക് വേണ്ടി വാട്സാപ് നമ്പറില്‍ ബന്ധപ്പെടുന്നവരോട് ഗൂഗിള്‍ പേ വഴിയോ ഫോണ്‍പേ വഴിയോ രജിസ്ട്രേഷന്‍ ഫീസ് ആവശ്യപ്പെടും. അടുത്ത പടി ഫോട്ടോ വാങ്ങി കമ്പനിയുടെതെന്ന രീതിയിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അയച്ചുകൊടുക്കും. മേല്‍വിലാസം വെരിഫൈ ചെയ്യാനും കൊറിയർ ചാര്‍ജ്ജായി പണം ആവശ്യപ്പെട്ടാണ് മറ്റൊരു തട്ടിപ്പ് നടത്തുന്നത്. നടരാജ് പെൻസിലിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ തട്ടിപ്പാണ് എന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക്…
Read More » -
Kerala
സൗരോർജ്ജത്തില്‍ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായി കൊച്ചി
കൊച്ചി: പൂർണമായും സൗരോർജ്ജത്തില്‍ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍), ഹരിതോർജ പദ്ധതികള്‍ കൂടുതൽ വിപുലീകരിക്കുന്നു. ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സിയാല്‍ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബി.പി.സി.എല്‍) ധാരണാപത്രം ഒപ്പുവച്ചു.ലോകത്തില്‍ ആദ്യമായാണ് ഒരു വിമാനത്താവളത്തില്‍, ഇത്തരമൊരു സംരംഭം. ബി.പി.സി.എല്ലിന്റെ സാങ്കേതിക പിന്തുണയോടെ കൊച്ചി വിമാനത്താവള പരിസരത്താണ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. പുനരുപയോഗയോഗ്യമായ സ്രോതസുകളില്‍ നിന്ന് ലഭിക്കുന്ന ഊർജമുപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ. സിയാലിന്റെ സൗരോർജ പ്ലാന്റുകളില്‍ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ച് ‘ ഭാവിയുടെ ഇന്ധന’മായ ഗ്രീൻ ഹൈഡ്രജനാണ് ബി.പി.സി.എല്ലിന്റെ സാങ്കേതിക സഹായത്തോടെ ഉത്പാദിപ്പിക്കുന്നത്. കാർബണ്‍ വിമുക്ത (സീറോ കാർബണ്‍) സ്ഥാപനമായ സിയാലിന്റെ ഊർജോദ്പാദന സംരംഭങ്ങള്‍ക്ക് ഇത് കരുത്ത് പകരും. തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും സിയാല്‍ ചെയർമാനുമായ പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് കരാർ കൈമാറ്റം നടന്നത്. കരാർ പ്രകാരം ബി.പി.സി.എല്‍ പ്ലാന്റ് സ്ഥാപിക്കുകയും, വേണ്ട സാങ്കേതികസഹായം ലഭ്യമാക്കുകയും ചെയ്യും.…
Read More » -
Kerala
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ സ്ട്രിപ്പ് വീതി കൂട്ടി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ സ്ട്രിപ്പ് വീതി കൂട്ടുന്നതിന്റെ ആദ്യഘട്ടം പൂർത്തിയായി. റൺവേയുടെ ഇരുവശത്തുമുള്ള സ്ട്രിപ്പിന്റെ വീതി 75 മീറ്ററിൽ നിന്ന് 110 മീറ്ററായാണ് കൂട്ടിയത്. ലാൻഡിംഗ്, ടേക്ക് ഓഫ് സമയങ്ങളിൽ റൺവേയിൽ നിന്ന് ഓവർഷൂട്ട് സംഭവിച്ചാൽ വിമാനം സുരക്ഷിതമാക്കാനുള്ള വ്യോമയാന സുരക്ഷാ നടപടികളുടെ ഭാഗമായാണ് വീതി കൂട്ടിയത്. ഡയറക്ടർ ജനറൽ സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നിർമാണം. വീതി കൂട്ടുന്നതിനൊപ്പം റൺവേയുടെ ഇരുവശങ്ങളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രേഡിംഗ് ഉറപ്പാക്കിയിട്ടുണ്ട്. കോഡ് ഇ വിഭാഗത്തിൽപ്പെട്ട റൺവേയുടെ ആകെ നീളം 3374 മീറ്ററും വീതി 45 മീറ്ററുമാണ്. ഈ വിഭാഗത്തിലുള്ള റൺവേയിൽ ബോയിംഗ് 777/787, എയർബസ് 330/350 ഉൾപ്പെടെയുള്ള വലിയ വിമാനങ്ങൾക്കു ഇറങ്ങാൻ കഴിയും. റെക്കോർഡ് സമയ പരിധിക്കുള്ളിലാണ് സ്ട്രിപ്പ് നവീകരണം പൂർത്തിയാക്കിയത്.
Read More »