Month: January 2024
-
Sports
ഒരു റണ്‍പോലും എടുക്കുന്നതിന് മുൻപ് രണ്ടു വിക്കറ്റുകള്‍ ; മുംബൈയെ എറിഞ്ഞിട്ട് കേരളം
തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ കേരളത്തിനെതിരെ മുംബൈക്ക് ബാറ്റിങ് തകര്‍ച്ച.ടോസ് നേടി മുംബൈ 78.4 ഓവറില്‍ 251 റണ്‍സിന് ഓള്‍ ഔട്ടായി. തുമ്ബ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ കേരള ബൗളര്‍മാര്‍ അക്ഷരാർത്ഥത്തിൽ മുംബൈ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കുകയായിരുന്നു. ശ്രേയസ് ഗോപാല്‍ നാലുവിക്കറ്റ് നേടി. മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ജയ് ബിസ്തയെയും രണ്ടാം പന്തില്‍ നായകന്‍ അജിങ്ക്യ രഹാനെയെയും പുറത്താക്കി ബേസില്‍ തമ്ബിയാണ് ആദ്യം മുംബൈയെ ഞെട്ടിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍പോലും കൂട്ടിചേര്‍ക്കുന്നതിനു മുൻപേ മുംബൈയുടെ രണ്ടു വിക്കറ്റുകള്‍ വീണു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രഹാനെ ഗോള്‍ഡന്‍ ഡക്കാകുന്നത്. ആന്ധ്രക്കെതിരെയും താരം ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. പിന്നാലെ 41 പന്തില്‍ 18 റണ്‍സെടുത്ത സുവേദ് പാര്‍ക്കറെ സുരേഷ് വിശ്വേഷര്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ചു.ഭൂപെന്‍ ലല്‍വാനി (50), ശിവം ദുബെ (51), തനുഷ് കൊട്ടിയാന്‍ (56) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് മുംബൈയെ 200 കടത്തിയത്. പ്രസാദ് പവാര്‍…
Read More » -
Careers
കോട്ടയത്തും കോഴിക്കോടും ലാബ് ടെക്നീഷ്യൻ ഒഴിവ്
കോട്ടയം: കറുകച്ചാല്‍ സാമൂഹിക ആരോഗ്യകേന്ദ്രം ലബോറട്ടറിയിലേക്ക് ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനോടുകൂടിയ ബി.എസ്.സി.എം. എല്‍.റ്റി/ഡി.എം.എല്‍.റ്റി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 20-40. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 23ന് വൈകിട്ട് അഞ്ചിനകം വാഴൂർ ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കണം. വിശദവിവരം വാഴൂർ ബ്ലോക്ക് പഞ്ചായത്തില്‍ ലഭിക്കും. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന് കീഴിലുള്ള റിജിയണല്‍ വിആർഡിഎല്ലിലേക്ക് ലാബ് ടെക്നിഷ്യൻ തസ്തികയില്‍ താത്കാലികാടിസ്ഥാനത്തില്‍ കരാർ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിന്റെ ഓഫീസില്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം ജനുവരി 30ന് രാവിലെ 10:30ന് ഹാജരാകണമെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. ഫോണ്‍: 0495 2350216
Read More » -
Careers
ഇന്ത്യൻ റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ; 5600 ഒഴിവുകള്‍
റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി) അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (എഎല്‍പി) തസ്തികയിലേക്കുള്ള 5600 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇന്ത്യൻ റെയില്‍വേയുടെ 21 സോണുകളിലായി ഒഴിവുള്ള തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷിക്കാൻ താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. www.indianrailways.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈൻ അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. വിദ്യാഭ്യാസ യോഗ്യത: അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികള്‍ പത്താം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡുകളില്‍ എൻ സി വി ടി/എസ് സി വി ടി യുടെ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റും കൈവശം വയ്ക്കണം. അല്ലെങ്കില്‍ ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടിയിരിക്കണം. പ്രായപരിധി അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി: 18 വയസ്സ് അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി: 30 വയസ്സ് അപേക്ഷിക്കേണ്ടവിധം യോഗ്യരായ ഉദ്യോഗാർഥികള്‍ ആദ്യം റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ www.indianrailways.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ‘റിക്രൂട്ട്‌മെന്റ്’ വിഭാഗത്തില്‍, “ആർആർബി എഎല്‍പി റിക്രൂട്ട്‌മെന്റ്…
Read More » -
Careers
കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ; ഇപ്പോൾ അപേക്ഷിക്കാം
പോലീസ് സബ് ഇൻസ്പെക്ടർ ജോലിയാണോ നിങ്ങളുടെ സ്വപ്നം ? ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 31-01-2024. വിശദവിവരങ്ങൾ ചുവടെ. https://www.keralapsc.gov.in/sites/default/files/2024-01/noti-572-574-23.pdf https://www.keralapsc.gov.in/sites/default/files/2024-01/noti-575-576-23.pdf വരൂ, ഞങ്ങളോടൊപ്പം ചേരൂ. #keralapolice
Read More » -
Kerala
കിട്ടാനില്ല; കേരളത്തിൽ ചക്ക വില കുതിക്കുന്നു
ആലപ്പുഴ: വരിക്ക-കൂഴ വ്യത്യാസമില്ലാതെ വിപണിയില്‍ ചക്ക വില കുതിച്ചുയരുന്നു.കിലോയ്ക്ക് 70 രൂപ മുതല്‍ 100 രൂപ വരെയാണ് നിലവിൽ ചക്കയുടെ വില. കഴിഞ്ഞ ദിവസം ചാരുംമൂട് പ്രദേശത്തുള്ള ഒരു പച്ചക്കറിക്കടയില്‍ നിന്നു പതിനഞ്ചരക്കിലോയുള്ള ചക്ക വിറ്റുപോയത് 1240 രൂപയ്ക്കാണ്. ചെറിയ ചക്ക എന്ന കൊത്ത് ചക്കയ്ക്ക് മാത്രം 45 രൂപ മുതല്‍ 60 രൂപ വരെ വിലയുണ്ട്. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 240 രൂപ വരെ വില വന്നതായി കച്ചവടക്കാര്‍ പറയുന്നു. എന്നാല്‍ ചക്ക സുലഭമായപ്പോള്‍ 10 രൂപ മുതല്‍ 20 രൂപ വരെയായി വില താഴ്ന്നിരുന്നു. തമിഴ്‌നാട്ടിലേക്ക് ഏറ്റവും കൂടുതല്‍ ചക്ക പോകുന്നത് ഓണാട്ടുകര മേഖലയില്‍ നിന്നാണ്. ചക്കയുടെ സീസണില്‍ കൂഴച്ചക്കയ്ക്ക് ആവശ്യക്കാര്‍ കുറവാണ്. ഉപ്പേരിക്ക് ഉപയോഗിക്കാമെന്നതിനാല്‍ തമിഴ്‌നാട്ടിലാണ് കൂഴച്ചക്കയ്ക്ക് ആവശ്യക്കാരുള്ളത്. തിരുവനന്തപുരത്തെ സ്ഥിതിയും മറിച്ചല്ല. ഒരു വരിക്ക ചക്കയ്ക്ക് 1200 രൂപ വരെയാണ് വില.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയില്‍ കാലങ്ങളായി ചക്കയും ചീരയും മാങ്ങയുമൊക്കെ വില്‍ക്കുന്നവര്‍ ഏറെയുണ്ട്. രാവിലെ ആറോടെ…
Read More » -
India
കേരളം ചുട്ടുപൊള്ളുമ്പോൾ അതിശൈത്യത്തില്‍ വിറങ്ങലിച്ച് നീലഗിരി
കോഴിക്കോട്: കടുത്ത വേനൽച്ചൂടിൽ കേരളം ചുട്ടുപൊള്ളുമ്പോൾ അതിശൈത്യത്താല്‍ തണുത്ത് വിറക്കുകയാണ് അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു പ്രദേശം. നീലഗിരി ജില്ലയില്‍ കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയിലേക്ക് കടക്കുകയാണ്. ഊട്ടിയിലെ കാന്തലിലും തലൈകുന്തയിലും ഒരു ഡിഗ്രി സെല്‍ഷ്യസും ബൊട്ടാണിക്കല്‍ ഗാർഡനില്‍ 2 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ഇന്നലത്തെ താപനില. സമീപകാലത്തൊന്നും ഇല്ലാത്ത രീതിയിലുള്ള തണുപ്പാണ് ഈ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നതെന്നാണ് റിപ്പോർട്ടുകള്‍. കൊടുംതണുപ്പില്‍ ജനജീവിതം ദുസഹമായിരിക്കുകയാണ്. മൈതാനങ്ങള്‍ മഞ്ഞ് മൂടിയ നിലയിലാണ്. കൃഷിയെയും മഞ്ഞുവീഴ്ച ബാധിച്ചിട്ടുണ്ട്. തേയിലകൃഷിയെയാണ് ഈ കാലാവസ്ഥ കൂടുതലായി ബാധിച്ചിരിക്കുന്നത്. തണുപ്പ് കാരണം ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ശ്വാസതടസം, തലവേദന, പനി ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വ്യാപകമായുണ്ട്. ഉദഗമണ്ഡലത്തിലും താപനില ഒരു ഡിഗ്രി വരെ രേഖപ്പെടുത്തി. കാലാവസ്ഥ വ്യതിയാനമാണ് ഈ അസാധാരണ ശൈത്യത്തിന് കാരണമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം. തണുപ്പ് കാരണം ജനങ്ങള്‍ക്ക് രാവിലെ ജോലിക്ക് പോകാൻ സാധിക്കുന്നില്ല. കവലകളിലെല്ലാം ആളുകള്‍ കൂട്ടംചേർന്ന് തീ കായുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. തേയില കൃഷിയും പച്ചക്കറി കൃഷിയും പ്രതിസന്ധിയിലായതോടെ…
Read More » -
Local
റാന്നിയിൽ റബർ തടികള്‍ മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ
റാന്നി:റബർ തടികള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേർ അറസ്റ്റിലായി.കൊല്ലമുള ചാത്തൻതറ സ്വദേശി അജാസ് (35), കൊല്ലമുള മണ്ണടിശാല പരുവ അഭിജിത് (26) എന്നിവരാണ് അറസ്റ്റിലായത്. വെച്ചൂച്ചിറയിൽ നിന്ന് കുറുമ്ബൻമൂഴി സ്വദേശി റെജി പോളിന്റെ ഏകദേശം 3.5 ടണ്‍ മുറിച്ച റബർ തടികളാണ് ഇവർ വാഹനത്തിൽ കടത്തിക്കൊണ്ടുപോയി പൊൻകുന്നത്തുള്ള വെയിംഗ് ബ്രിഡ്ജില്‍ കൊടുത്ത് കാശ് വാങ്ങിയത്. റാന്നി ഡി.വൈ.എസ് .പി ബിനുവിന്റെ മേല്‍നോട്ടത്തില്‍ വെച്ചൂച്ചിറ ഇൻസ്‌പെക്ടർ രാജഗോപാലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു .
Read More » -
Kerala
മലബാർ സിമൻറ്സ് അഴിമതിയെ എതിർത്ത ശശീന്ദ്രനും മക്കളും കൊല്ലപ്പെട്ടിട്ട് 13 വർഷം
മലബാർ സിമന്റ്സ് അഴിമതിയെ എതിർത്തതിന്റെ പേരിൽ മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രനനും മക്കളായ വിവേകും വ്യാസും ദുരൂഹ രീതിയിൽ കൊല്ലപെട്ടിട്ട് 13 വർഷങ്ങൾ! 2011 ജനുവരി 24-നാണ് ശശീന്ദ്രനും മക്കളും മരിച്ചത്.13 വർഷം കഴിഞ്ഞിട്ടും പൂർണ്ണ നീതി ലഭിക്കാതെ കഴിയുകയാണ് ശശീന്ദ്രന്റെ കുടുംബം. മലബാർ സിമന്റ്സ് അഴിമതികളാണ് ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണത്തിൽ കലാശിച്ചിട്ടുള്ളതിനാൽ അതിലേക്കു നയിച്ച അഴിമതികൾ കൂടി സി.ബി. ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബവും ആക്ഷൻ കൗൺസിലും 2011ലും2015 ലും കൊടുത്ത കേസ് ഫയലുകൾ കോടതിയിൽ നിന്നു പോലും ബോധപൂർവ്വം മോഷ്ടിച്ചു കടത്താൻ ശ്രമമുണ്ടായി. മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് 2010 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളില്‍ ശശീന്ദ്രന്‍ സാക്ഷിയായിരുന്നു. ആ കേസുകളില്‍പ്പോലും വിചാരണ ആരംഭിച്ചില്ല. പിന്നാലെ ശശീന്ദ്രന്റെ ഭാര്യ ടീനയും മരിച്ചു .ഇതിലെദുരൂഹതയും നിലനില്‍ക്കുകയാണ്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന ടീന പനി മൂര്‍ച്ഛിച്ചു ക്വാര്‍ട്ടേഴ്സില്‍ കുഴഞ്ഞുവീണപ്പോള്‍ എറണാകുളത്തെ ആശുപത്രിയിലല്ല കോയമ്പത്തൂരിലെ ആശുപത്രിയിലാണ് എത്തിച്ചത്. മലബാര്‍…
Read More » -
India
കേരളത്തിലേക്ക് ബംഗാളി തൊഴിലാളികളെ എത്തിക്കുന്നത് എസി ടിക്കറ്റില്‍; കൗതുകം പങ്ക് വച്ച് റെയില്‍വേ ഉദ്യോഗസ്ഥൻ
ബംഗാളിൽ നിന്നും കേരളത്തിലേക്കുള്ള തൊഴിലാളികളെ ട്രെയിനിൽ എത്തിക്കുന്നത് എസി ടിക്കറ്റിൽ. മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥനായ അനന്ത് രൂപനഗുഡിയാണ് ട്വിറ്ററിൽ ഇക്കാര്യം പങ്കുവച്ചത്. ഭുവനേശ്വറിൽ നിന്ന് കോറോമാണ്ടൽ എക്‌സ്‌പ്രസിൽ ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അനന്ത് രൂപനഗുഡി കൗതുകം തോന്നിയ ഇക്കാര്യം ശ്രദ്ധിക്കുന്നത്. തന്റെ ബോഗിയിലെ മൂന്ന് ബെർത്തുകളിലും ബംഗാളിൽ നിന്നുള്ള നിർമ്മാണ തൊഴിലാളികളായിരുന്നു ഇരുന്നത്. ബംഗാളിൽ നിന്ന് കാസർകോട്ടേക്ക് പോകുകയായിരുന്നു തൊഴിലാളികൾ. നിർമാണ തൊഴിലാളികൾക്ക് സെക്കന്റ് എ ക്ലാസിൽ ടിക്കറ്റ് ബുക്ക് ചെയ്ത സംഭവം തനിക്ക് അത്ഭുതകരമായിരുന്നെന്ന് അനന്ത് രൂപനഗുഡി ട്വീറ്റ് ചെയ്തു. എന്നാൽ ആലോചിച്ചപ്പോൾ അത്ഭുതപ്പെടാനൊന്നുമില്ലെന്നും പശ്ചിമ ബംഗാളില്‍ നിന്ന് അവിദഗ്ധ തൊഴിലാളികളെ ലഭിക്കുന്നത് അതിശയകരമാണെന്നും അദ്ദേഹം കുറിച്ചു. ഒരു മേസ്തിരിക്ക് പ്രതിദിനം1300 രൂപയും തൊഴിലാളിക്ക് പ്രതിദിനം 850 രൂപയുമാണ് കേരളത്തിൽ ലഭിക്കുന്നത്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ എവിടെയാണ് തൊഴിലില്ലായ്മയെന്നും അതോ തൊഴില്‍ വൈദഗ്ധ്യത്തിലെ അസന്തുലിതാവസ്ഥ കൂടുതലാണോ എന്നും അദ്ദേഹം ചോദിക്കുന്നു
Read More » -
Kerala
കെ സ്മാർട്ടും ഗുരുവായൂരും പിന്നെ മനോരമയും: മന്ത്രി എം ബി രാജേഷ് എഴുതുന്നു
കേരളത്തിൽ മുൻപ് തന്നെ ഒരു സ്മാർട്ട് നഗരസഭ ഉണ്ടായിരുന്നു എന്ന് നിങ്ങളിൽ എത്ര പേർക്കറിയാം? തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒരു സർട്ടിഫിക്കറ്റ് കിട്ടാൻ മാസങ്ങൾ കാത്തിരിക്കണമെന്ന് നിരന്തരം ലേഖന പരമ്പരകളെഴുതിക്കൊണ്ടിരുന്ന മനോരമ, സേവനങ്ങളെല്ലാം മുൻപ് തന്നെ വേഗത്തിൽ കിട്ടിയിരുന്നു എന്ന് സ്ഥാപിക്കാൻ ഇപ്പോൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. അഞ്ച് വർഷമായി ഗുരുവായൂരിലെ കല്യാണങ്ങൾക്ക് അതിവേഗം സർട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലാണ് മനോരമയ്ക്ക് മുൻകാല പ്രാബല്യത്തോടെ സ്ഥാപിക്കേണ്ടത്. ഇത് നഗരസഭയോടുള്ള എന്തെങ്കിലും സ്നേഹം കൊണ്ടല്ല, കെ സ്മാർട്ടിനെ എങ്ങനെയും എതിർക്കുക എന്ന ലക്ഷ്യം മുൻനിർത്തി മാത്രമാണ്. അല്ലെങ്കിൽ ഗുരുവായൂരിലെ ഈ സ്മാർട്ട് നഗരസഭയെക്കുറിച്ച് ഈ അഞ്ച് കൊല്ലവും മനോരമ പറഞ്ഞ് നിങ്ങളാരെങ്കിലും അറിഞ്ഞിട്ടുണ്ടോ? നമുക്ക് വസ്തുതകളിലേക്ക് വരാം എന്തായിരുന്നു ഗുരുവായൂരിൽ മുൻപ് ഉണ്ടായിരുന്ന സംവിധാനം? ഗുരുവായൂരിൽ വിവാഹ രജിസ്ട്രേഷന് ഉണ്ടായിരുന്ന ആ ‘സ്പെഷ്യൽ’ സോഫ്റ്റ് വെയറിന്റെ പേര് സേവന എന്നാണ്. ഇനി ഈ ഈ സ്പെഷ്യൽ സോഫ്റ്റ്വെയർ മനോരമ പറയും പോലെ ഗുരുവായൂരിൽ…
Read More »