CareersTRENDING

കോട്ടയത്തും കോഴിക്കോടും ലാബ് ടെക്നീഷ്യൻ ഒഴിവ്

കോട്ടയം: കറുകച്ചാല്‍ സാമൂഹിക ആരോഗ്യകേന്ദ്രം ലബോറട്ടറിയിലേക്ക് ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനോടുകൂടിയ ബി.എസ്.സി.എം. എല്‍.റ്റി/ഡി.എം.എല്‍.റ്റി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 20-40. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 23ന് വൈകിട്ട് അഞ്ചിനകം വാഴൂർ ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കണം. വിശദവിവരം വാഴൂർ ബ്ലോക്ക് പഞ്ചായത്തില്‍ ലഭിക്കും.

Signature-ad

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന് കീഴിലുള്ള റിജിയണല്‍ വിആർഡിഎല്ലിലേക്ക് ലാബ് ടെക്നിഷ്യൻ തസ്തികയില്‍ താത്കാലികാടിസ്ഥാനത്തില്‍ കരാർ നിയമനം  നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിന്റെ ഓഫീസില്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം ജനുവരി 30ന് രാവിലെ 10:30ന് ഹാജരാകണമെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. ഫോണ്‍: 0495 2350216

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: