LocalNEWS

റാന്നിയിൽ റബർ തടികള്‍ മോഷ്ടിച്ച  രണ്ട് പേർ അറസ്റ്റിൽ

റാന്നി:റബർ തടികള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേർ അറസ്റ്റിലായി.കൊല്ലമുള ചാത്തൻതറ സ്വദേശി അജാസ് (35), കൊല്ലമുള മണ്ണടിശാല പരുവ അഭിജിത് (26) എന്നിവരാണ് അറസ്റ്റിലായത്.
 വെച്ചൂച്ചിറയിൽ നിന്ന് കുറുമ്ബൻമൂഴി സ്വദേശി റെജി പോളിന്റെ ഏകദേശം 3.5 ടണ്‍ മുറിച്ച റബർ തടികളാണ് ഇവർ വാഹനത്തിൽ കടത്തിക്കൊണ്ടുപോയി പൊൻകുന്നത്തുള്ള വെയിംഗ് ബ്രിഡ്ജില്‍ കൊടുത്ത് കാശ് വാങ്ങിയത്.

റാന്നി ഡി.വൈ.എസ് .പി ബിനുവിന്റെ മേല്‍നോട്ടത്തില്‍ വെച്ചൂച്ചിറ ഇൻസ്‌പെക്ടർ രാജഗോപാലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: