SportsTRENDING

ഒരു റണ്‍പോലും എടുക്കുന്നതിന് മുൻപ്  രണ്ടു വിക്കറ്റുകള്‍ ; മുംബൈയെ എറിഞ്ഞിട്ട് കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ കേരളത്തിനെതിരെ മുംബൈക്ക് ബാറ്റിങ് തകര്‍ച്ച.ടോസ് നേടി മുംബൈ 78.4 ഓവറില്‍ 251 റണ്‍സിന് ഓള്‍ ഔട്ടായി.

തുമ്ബ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ കേരള ബൗളര്‍മാര്‍ അക്ഷരാർത്ഥത്തിൽ മുംബൈ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കുകയായിരുന്നു. ശ്രേയസ് ഗോപാല്‍ നാലുവിക്കറ്റ് നേടി.

Signature-ad

മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ജയ് ബിസ്തയെയും രണ്ടാം പന്തില്‍ നായകന്‍ അജിങ്ക്യ രഹാനെയെയും പുറത്താക്കി ബേസില്‍ തമ്ബിയാണ് ആദ്യം മുംബൈയെ ഞെട്ടിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍പോലും കൂട്ടിചേര്‍ക്കുന്നതിനു മുൻപേ മുംബൈയുടെ രണ്ടു വിക്കറ്റുകള്‍ വീണു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രഹാനെ ഗോള്‍ഡന്‍ ഡക്കാകുന്നത്.

ആന്ധ്രക്കെതിരെയും താരം ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. പിന്നാലെ 41 പന്തില്‍ 18 റണ്‍സെടുത്ത സുവേദ് പാര്‍ക്കറെ സുരേഷ് വിശ്വേഷര്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ചു.ഭൂപെന്‍ ലല്‍വാനി (50), ശിവം ദുബെ (51), തനുഷ് കൊട്ടിയാന്‍ (56) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് മുംബൈയെ 200 കടത്തിയത്. പ്രസാദ് പവാര്‍ (21), ഷംസ് മുലാനി (എട്ട്), മൊഹിത് അവസ്തി (16), ധവാല്‍ കുല്‍കര്‍ണി (8്) എന്നിവരാണ് പുറത്തായ മറ്റു ബാറ്റര്‍മാര്‍. ഒരു റണ്ണുമായി റോയ്സ്റ്റന്‍ ഡയസ് പുറത്താകാതെ നിന്നു.

 അഫ്ഗാനെതിരായ മത്സരത്തിന് ശേഷം മടങ്ങിയെത്തിയ സഞ്ജു സാംസണിന്റെ നേതൃത്വത്തിലാണ് കേരളം കളത്തിലിറങ്ങിയത്.ബേസില്‍ തമ്ബി, ജലജ് സക്‌സേന എന്നിവര്‍ രണ്ടു വീതം വിക്കറ്റും എംഡി നിധീഷ്, സുരേഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. രണ്ട് കളിയില്‍നിന്ന് നാല് പോയന്റുമായി ഗ്രൂപ് ബിയില്‍ അഞ്ചാംസ്ഥാനത്താണ് കേരളം. 14 പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്താണ് മുംബൈ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: