Month: January 2024
-
Crime
പോലീസിനുനേരെ തോക്കുചൂണ്ടി ‘കോടാലി’യും മകനും; കീഴടക്കിയത് കാറിന്റെ ചില്ല് തകര്‍ത്ത്
തൃശൂര്‍: അഞ്ച് സംസ്ഥാനങ്ങളിലായി നൂറോളം കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയും കുഴല്‍പ്പണക്കവര്‍ച്ചസംഘത്തലവനുമായ കോടാലി ശ്രീധരന്‍ (60) കൊരട്ടിയില്‍ പിടിയിലായി. കാറില്‍ സഞ്ചരിക്കവേ വളഞ്ഞ പോലീസില്‍നിന്ന് രക്ഷപ്പെടാനായി തോക്കെടുത്തെങ്കിലും കീഴടക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു ഇയാള്‍. കേരളത്തില്‍ മാത്രം ഇയാളുടെ പേരില്‍ 47 കേസുകള്‍ നിലവിലുണ്ട്. ശ്രീധരനെ പിടികൂടുമ്പോള്‍ മകന്‍ അരുണ്‍കുമാറും ഒപ്പമുണ്ടായിരുന്നു. ശ്രീധരനെ കണ്ടെത്താനുള്ള പ്രത്യേക സംഘത്തിന്റെ കഴിഞ്ഞ ഒന്നരവര്‍ഷത്തെ ശ്രമത്തിനാണ് ഫലം കണ്ടത്. ദേശീയപാത വഴി സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതോടെ പ്രത്യേക സംഘം പിന്‍തുടരുകയായിരുന്നു. പാലിയേക്കരയ്ക്കും കൊരട്ടിക്കും ഇടയില്‍ പലവട്ടം പിടികൂടാന്‍ ശ്രമിച്ചെങ്കിലും മുന്നോട്ടുപോയ കാര്‍ കൊരട്ടി സിഗ്‌നല്‍ ജങ്ഷനിലെ ബ്ലോക്കില്‍പ്പെടുകയായിരുന്നു. ഇതോടെ പ്രത്യേക സംഘം റോഡിനു കുറുകെ വാഹനം ഇട്ടു. മുന്നില്‍ കിടന്ന ഓട്ടോകളെ മറികടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാറിന്റെ ചില്ല് തകര്‍ത്താണ് പോലീസ് ഇയാളെ പിടിച്ചത്. ഇതിനിടെ ശ്രീധരന്‍ പോലീസിനു നേരെ തോക്കുചൂണ്ടി. കൊരട്ടിയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അരുണ്‍കുമാറിനെയും പ്രതിയാക്കിയിട്ടുണ്ട്. കോതമംഗലത്തേക്ക് പോകുകയായിരുന്നെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.…
Read More » -
Kerala
രേഖയില്ലാത്തവര്‍ കയ്യേറ്റക്കാര്‍ തന്നെ; ഇടുക്കിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ക്ക് പട്ടയം നല്‍കരുത്: ഹൈക്കോടതി
കൊച്ചി: ഇടുക്കി ജില്ലയില്‍ കൈവശ ഭൂമിയില്‍ ഉടമസ്ഥത, പാട്ടം തുടങ്ങിയ അവകാശങ്ങള്‍ക്കു രേഖകളില്ലാത്ത ആര്‍ക്കും ഇനിയൊരു ഉത്തരവു വരെ പട്ടയം നല്‍കരുതെന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇടുക്കി ജില്ലയ്ക്കു മാത്രമാണു വിധി നിലവില്‍ ബാധകമെങ്കിലും ബന്ധപ്പെട്ട ഭൂപതിവു ചട്ട വ്യവസ്ഥകള്‍ തന്നെ പരിശോധിക്കാന്‍ കോടതി തീരുമാനിച്ചതിനാല്‍ സംസ്ഥാനമൊട്ടാകെ കൈവശ ഭൂമിയിലെ പട്ടയ നടപടികള്‍ നിയമക്കുരുക്കിലായേക്കാം. കൈവശക്കാരെന്ന പേരില്‍ മൂന്നാര്‍ മേഖലയില്‍ കയ്യേറ്റക്കാര്‍ക്കു പട്ടയം നല്‍കുകയാണെന്ന് ആരോപിച്ച് ‘വണ്‍ എര്‍ത്ത് വണ്‍ ലൈഫ്’ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നിയമപരമായ അവകാശ രേഖകള്‍ ഇല്ലാത്തവരെ കയ്യേറ്റക്കാരായി കാണേണ്ടി വരുമെന്നാണ് കോടതിയുടെ നിലപാട്. 1964 ലെ കേരള ഭൂപതിവു ചട്ടപ്രകാരം കൈവശഭൂമിക്കു പട്ടയം നല്‍കുന്നതിനു മാത്രമാണ് ഉത്തരവു ബാധകം. ഇത്തരം പട്ടയ വിതരണം നിര്‍ത്തിവയ്ക്കാന്‍ ഇടുക്കി കലക്ടര്‍ക്കും അധികാരപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. അതേസമയം, ഭൂരഹിതര്‍, ആദിവാസികള്‍, വിമുക്തഭടന്മാര്‍ തുടങ്ങി…
Read More » -
Careers
ബഹ്റൈൻ, ഖത്തർ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് നോർക്ക-റൂട്ട്സ് വഴി ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ ക്ഷണിക്കുന്നു
തിരുവനന്തപുരം: ബഹ്റൈൻ, ഖത്തർ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് നോർക്ക-റൂട്ട്സ് വഴി ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ ക്ഷണിക്കുന്നു. അഭിഭാഷകനായി കേരളത്തില്‍ കുറഞ്ഞത് 2 വർഷവും വിദേശത്ത് (അപേക്ഷ നല്‍കുന്ന രാജ്യത്ത്) 7 വർഷവും പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. താല്‍പര്യമുളളവര്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേയ്‌ക്ക് 2024 ജനുവരി 27 നകം അപേക്ഷ നല്‍കേണ്ടതാണ്. വിദ്യാഭ്യാസ/പ്രവൃത്തിപരിചയ രേഖകളുടെ പകർപ്പുകളോടൊപ്പം “വിദേശമലയാളികള്‍ നേരിടുന്ന നിയമപ്രശ്നങ്ങളും അവയ്‌ക്കുള്ള പരിഹാര സാദ്ധ്യതകളും” എന്ന വിഷയത്തില്‍ 200 വാക്കില്‍ കുറയാത്ത ഒരു കുറിപ്പും മലയാളത്തില്‍ തയ്യാറാക്കി അപേക്ഷയോടൊപ്പം അനുബന്ധമായി അയക്കേണ്ടതാണ്. യോഗ്യത, പ്രവൃത്തി പരിചയം, ഫീസ് എന്നിവ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ അറിയുന്നിന് www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Read More » -
Kerala
ശബരി പാതയുടെ നിർമാണ ചെലവിന്റെ പകുതി വഹിക്കാം; വീണ്ടും കത്ത് നൽകി കേരളം
കൊച്ചി: രണ്ടര പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന അങ്കമാലി-എരുമേലി ശബരി പാതയുടെ നിർമാണ ചെലവിന്റെ പകുതി വഹിക്കാമെന്ന് വീണ്ടും കേരളം. ഇത് സംബന്ധിച്ച് സംസ്ഥാനം റെയിൽവേയ്ക്ക് വീണ്ടും കത്തുനൽകി. പദ്ധതി ചെലവ് പങ്കിടുമെന്ന് രേഖാമൂലമുള്ള ഉറപ്പോടെ എസ്റ്റിമേറ്റ് കൈമാറുകയായിരുന്നു. 3,810 കോടി രൂപയാണ് പദ്ധതി എസ്റ്റിമേറ്റ്. 2019-ൽ മരവിപ്പിച്ച പദ്ധതിക്കായി പലതവണ മുഖ്യമന്ത്രി പിണറായി വിജയൻ റയിൽവെ മിനിസ്റ്റർ അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.തുടർന്ന് കഴിഞ്ഞ കേന്ദ്ര ബജറ്റിൽ 100 കോടി രൂപ അനുവദിച്ചിരുന്നു. വീണ്ടുമൊരു കേന്ദ്രബജറ്റിന്റെ ഒരുക്കങ്ങൾക്കിടെയാണ് കേരളത്തിന്റെ പുതിയ നീക്കം. പദ്ധതിച്ചെലവ് പങ്കിടാൻ കേരളം നേരത്തേ തീരുമാനിച്ചതാണ്. 2021-ലെ സംസ്ഥാന ബജറ്റിൽ 2,000 കോടി രൂപ കിഫ്ബി വഴി നീക്കിവെച്ചിരുന്നു. 25 വർഷമായിട്ടും പണി പൂർത്തിയാകാത്ത പദ്ധതി സാക്ഷാത്കരിക്കാൻ രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ ആവശ്യപ്പെട്ടിട്ടിരുന്നു. 1998-ൽ ആരംഭിച്ച 111 കിലോമീറ്റർ വരുന്ന പദ്ധതിയിൽ 14 സ്റ്റേഷനുകളാണുള്ളത്. ഏഴു കിലോമീറ്റർ ട്രാക്കും കാലടി സ്റ്റേഷനും പെരിയാറിലെ റെയിൽ പാലവുമാണ്…
Read More » -
Kerala
കണ്ണൂരില്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പാളം തെറ്റി; അപകടം പുലര്‍ച്ചെ
കണ്ണൂര്‍: റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ 4.40ന് ട്രെയിന്‍ പുറപ്പെടാനായി പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇതേതുടര്‍ന്ന് ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാണ് കണ്ണൂരില്‍നിന്ന് പുറപ്പെട്ടത്. ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നതിനിടെ ട്രെയിന്റെ ഏറ്റവും പിന്നിലായുള്ള രണ്ടു ബോഗികളാണ് പാളം തെറ്റിയത്. അപകടം നടക്കുമ്പോള്‍ യാത്രക്കാരുണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബോഗികള്‍ പാളം തെറ്റിയപ്പോള്‍ സിഗ്‌നല്‍ ബോക്‌സ് ഉള്‍പ്പെടെ തകര്‍ന്നു. പ്രധാന പാതയ്ക്ക് സമാന്തരമായുള്ള പാളത്തിലാണ് സംഭവം നടന്നത്. അതിനാല്‍ തന്നെ ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചിട്ടില്ല. ഈ രണ്ട് ബോഗികളും വേര്‍പ്പെടുത്തിയശേഷമാണ് ട്രെയിന്‍ യാത്ര ആരംഭിച്ചത്. ബോഗികള്‍ മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍ പാളം തെറ്റിയ സംഭവത്തെക്കുറിച്ചുള്ള കാരണം പരിശോധിച്ചുവരുകയാണെന്ന് റെയില്‍വെ അറിയിച്ചു.
Read More » -
Kerala
കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യുട്ടീവ് ട്രെയിനിന്റെ കോച്ചുകൾ പാളംതെറ്റി
കണ്ണൂർ-ആലപ്പുഴ (16308) എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ കോച്ചുകള്‍ ഷണ്ടിങിനിടെ പാളംതെറ്റി. രാവിലെ സർവീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂർ യാർഡില്‍വെച്ചാണ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയത്. രാവിലെ 5.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ പിന്നീട് 6.45 ഓടെയാണ് സർവീസ് ആരംഭിച്ചത്. പാളം തെറ്റിയ കോച്ചുകള്‍ ഒഴിവാക്കിയാണ് ട്രെയിൻ പുറപ്പെട്ടത്.
Read More » -
Sports
മെസിയ്ക്ക് കളിക്കാൻ മഞ്ചേരിയില്‍ 60 കോടിയുടെ സ്റ്റേഡിയം
മലപ്പുറം: ഫുട്ബാള്‍ മിശിഹ ലയണല്‍ മെസിയും അർജന്റീന ടീമും കേരളത്തില്‍ പന്ത് തട്ടാനെത്തും മുമ്ബ് പൂർത്തിയാക്കേണ്ടത് അന്താരാഷ്ട്ര ഫുട്ബാള്‍ സ്റ്റേഡിയമെന്ന കടമ്ബ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തോട് ചേർന്ന് ഫിഫ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ ഫുട്ബാള്‍ സ്റ്റേഡിയം നിർമ്മിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതിനായി 60 കോടി രൂപ കായികവകുപ്പ് വകയിരുത്തിയിട്ടുണ്ട്. ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ കൈവശം പയ്യനാട് 25 ഏക്കർ ഭൂമിയുണ്ട്. സ്റ്റേഡിയത്തിന്റെ ഡിസൈൻ അവസാന ഘട്ടത്തിലാണ്. സർക്കാർ ഏജൻസികള്‍ക്ക് പുറമെ സ്വകാര്യ ഡിസൈനർമാരുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. മാർച്ചോടെ സ്റ്റേഡിയ നിർമ്മാണം തുടങ്ങി 18 മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പയ്യനാട്ടെ നിലവിലുള്ള സ്റ്റേഡിയം പ്രാക്ടീസ് ഗ്രൗണ്ടാക്കും. അർജന്റീന ടീം കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ച മന്ത്രി വി.അബ്ദുറഹ്മാൻ, മഞ്ചേരി പയ്യനാട്ടെ പുതിയ സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചനയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2025 ഒക്ടോബറിലാണ് മെസിയും ടീമും കേരളത്തിലെത്തുക. അർജന്റിന ഫുട്ബോള്‍ അസോസിയേഷൻ പ്രതിനിധികളുമായി ഇന്നലെ കായിക മന്ത്രി അബ്ദു റഹിമാന്റെ നേതൃത്വത്തില്‍ ഓണ്‍ലൈൻ…
Read More » -
Movie
ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം പാലക്കാട് തുടങ്ങി
ധ്യാന്‍ ശ്രീനിവാസന്‍, തന്‍വി റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റമീസ് നന്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് മാത്തൂരില്‍ ആരംഭിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു.നിര്‍മ്മാതാവ് സത്യജിത് പാലാഴി ആദ്യ ക്ലാപ്പടിച്ചു. ഹരീഷ് കണാരന്‍, ഭഗത് മാനുവല്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, മനോജ് കെ യു, അബിന്‍, സുനില്‍, ശ്രീപത്, സീമ ജി നായര്‍, അഞ്ജന അപ്പുക്കുട്ടന്‍, നിഷാ സാരംഗ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ലംബൂസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സത്യജിത്ത് പാലാഴി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിര്‍വഹിക്കുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു.എഡിറ്റര്‍-കണ്ണന്‍ മോഹന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍,കല-ശ്യാം കാര്‍ത്തികേയന്‍,മേക്കപ്പ്-രാജേഷ് അങ്കമാലി, വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍, സ്റ്റില്‍സ്-സന്തോഷ് പട്ടാമ്പി, ഡിസൈന്‍- മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മനേഷ് ബാലകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍-വിഷ്ണു ചന്ദ്രനു, സഫീന്‍ സുല്‍ഫിക്കര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-സിജോ മോന്‍ ടി…
Read More » -
Food
തൈരൊഴിച്ച അവിയലിന്റെ സ്വാദ് ഒന്ന് വേറെതന്നെയാണ്; വളരെപ്പെട്ടെന്ന് അവിയൽ ഉണ്ടാക്കാം
കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അവിയൽ.തനി മലയാളി. തൈരൊഴിച്ചും പച്ചമാങ്ങയിട്ടുമെല്ലാം കേരളത്തിൽ അവിയലുണ്ടാക്കുന്നു. നമുക്കു സുലഭമായ പച്ചക്കറികൾ ഉപയോഗിച്ചു തൈരൊഴിച്ച അവിയൽ ഉണ്ടാക്കാം ചേരുവകൾ 1. ചേന, പടവലം, ഇളവൻ, മുരിങ്ങക്കായ, കാരറ്റ്, പച്ചക്കായ – ഓരോ കപ്പ് വീതം (2 ഇഞ്ച് നീളത്തില്‍ മുറിച്ചത്) 2. പച്ചപ്പയർ, ബീൻസ് – 3-4 എണ്ണം വീതം (നീളത്തില്‍ അരിഞ്ഞത്) 3. മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍ 4. മുളകുപൊടി – 1/2 ടീസ്പൂണ്‍ 5. തേങ്ങ ചിരകിയത് – 2 കപ്പ് 6. ജീരകം – 1/2 ടീസ്പൂണ്‍ 7. പച്ചമുളക് – 7-8 എണ്ണം 8. ഇഞ്ചി – ഒരു കഷണം 9. കറിവേപ്പില – ഒരു പിടി 10. കട്ടത്തൈര് – 2 1/2 കപ്പ് 11. വെളിച്ചെണ്ണ – 1/4 കപ്പ് 12. ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം: അരിഞ്ഞുവെച്ച പച്ചക്കറികള്‍ അല്‍പം കറിവേപ്പിലയും വെളിച്ചെണ്ണയും…
Read More » -
Sports
മോഹൻ ബഗാനെ 3-1ന് വീഴ്ത്തി ഈസ്റ്റ് ബംഗാൾ സെമിയിൽ
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ മോഹൻ ബഗാനെ 3-1ന് വീഴ്ത്തി ചിരവൈരികളായ ഈസ്റ്റ് ബംഗാൾ സെമിയിൽ. ജാംഷഡ്പൂർ എഫ്.സിയാണ് സെമിയിലെ ഈസ്റ്റ് ബംഗാളിന്റെ എതിരാളികള്‍. മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഈസ്റ്റ്ബംഗാള്‍ അവസാന നാലില്‍ ഇടംപിടിച്ചത്. നേരത്തെ തുടർച്ചയായ രണ്ടാംജയത്തോടെ എഫ്‌സി ഗോവയും ഒഡിഷ എഫ്സിയും സെമിയിൽ കടന്നിരുന്നു. ഒരു ഗോളിനാണ് ഗോവ ബംഗളൂരു എഫ്‌സിയെ തോൽപ്പിച്ചത്. ഇന്റർ കാശിയെ മൂന്ന് ഗോളിനാണ് ഒഡിഷ തോൽപ്പിച്ചത്.നിലവിലെ ചാമ്പ്യൻമാരാണ് ഒഡിഷ എഫ്സി.
Read More »