Month: January 2024
-
India
തൃശൂർ എടുക്കും; മോദിക്ക് പിന്നാലെ യോഗിയും അമിത് ഷായും നിർമല സീതാരാമനും കേരളത്തിലേക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മുതിര്‍ന്ന ബിജെപി നേതാക്കളും പ്രചാരണം കൊഴുപ്പിക്കാൻ സംസ്ഥാനത്ത് എത്തും. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യ ഘട്ടം കേരളത്തിൽ നടത്തുകയെന്നതാണ് നേതാക്കൻമാരുടെ ലക്ഷ്യം. അമിത് ഷാ, യോഗി ആദിത്യനാഥ്, നിർമല സീതാരാമൻ എന്നിവർ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് അമിത് ഷായും പാലക്കാട് യോഗി ആദിത്യനാഥും തൃശൂരിൽ നിർമല സീതാരാമനും പങ്കെടുക്കും യാത്രയുടെ മുന്നൊരുക്കങ്ങള്‍ ദേശീയ നേതൃത്വം വിലയിരുത്തി. അതേസമയം നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന അഭ്യൂഹം ബിജെപി തള്ളി. മോദി കേരളത്തിൽ മത്സരിക്കുമെന്നത് വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ജന സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
Read More » -
Kerala
ചിത്ര രാജ്യത്തിന്റെ പൊതുസ്വത്ത്; വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്ന് എംവി ഗോവിന്ദന്‍
തിരുവനന്തപുരം: ഗായിക കെഎസ് ചിത്ര രാജ്യത്തിന്റെ പൊതുസ്വത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. അവരെ ഏതെങ്കിലും ഒരുവിഭാഗത്തിന്റെ കള്ളികളിലാക്കേണ്ടതില്ല. വിമര്‍ശാനത്മകമായി അവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിനോട് വിയോജിക്കാം. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ലോകം ശ്രദ്ധിക്കുന്ന പാട്ടുകള്‍ രാജ്യത്തിന് നല്‍കിയ പ്രതിഭയാണ് ചിത്ര. അവര്‍ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എതിര്‍ക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല. നേരത്തെ ബിജെപിയുടെ പരിപാടിയില്‍ നടിയും നര്‍ത്തകിയുമായ ശോഭന പങ്കെടുത്തിരുന്നു. ഇവരെല്ലാം നാടിന്റെ പൊതുസ്വത്താണ്. അവരെ ഏതെങ്കിലും ഒരു കളളിയില്‍ ആക്കേണ്ടതില്ല. അവരുടെ നിലപാടുമായി ബന്ധപ്പെട്ട് വിമര്‍ശനാത്മകമായി എല്ലാവര്‍ക്കും പറയാം. മോഹന്‍ലാലും മമ്മൂട്ടിയും സിനിമരംഗത്തെ അതികായരാണ്. അതുപോലെ സാഹിത്യരംഗത്ത് എംടി, ടി പത്മനാഭന്‍, മുകുന്ദന്‍ എന്നിവരെല്ലാം. ഏതെങ്കിലും പദപ്രയോഗത്തിന്റെ അടിസ്ഥാനത്തില്‍ അവരെ തള്ളിപ്പറയേണ്ടതില്ല. ചിത്രയുമായി ബന്ധപ്പെട്ട കാര്യത്തിലും അത് തന്നെയാണ് പാര്‍ട്ടി നിലപാട് എന്നും ഗോവിന്ദന്‍ പറഞ്ഞു.
Read More » -
Kerala
ഇന്ത്യയിൽ സർക്കാർ ആശുപത്രികളിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ് എറണാകുളം ജനറൽ ആശുപത്രിയിൽ
കൊച്ചി: ഇന്ത്യയിലെ സർക്കാർ ആശുപത്രികളിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ് ഇനി മുതൽ എറണാകുളം ജനറൽ ആശുപത്രിയിൽ. 54 ഡയാലിസിസ് മെഷീനുകളോടുകൂടിയ യൂണിറ്റ് ആണ് സജ്ജമായിരിക്കുന്നത്.ആദ്യഘട്ടത്തിൽ മൂന്ന് ഷിഫ്റ്റുകളായി 162 പേർക്ക് ഒരു ദിവസം ഹീമോഡയാലിസിസ് ചെയ്യാൻ സാധിക്കും. 90 ശതമാനം രോഗികൾക്കും കെഎഎസ്പി, കാരുണ്യ പദ്ധതിവഴി ചികിത്സ സൗജന്യമായി ലഭിക്കും. സീനിയർ നെഫ്രോളജിസ്‌റ്റിനെക്കൂടാതെ രണ്ട് ജൂനിയർ ഡോക്‌ടർമാരുടെ സേവനവും ബ്ലോക്കിൽ ഉണ്ടാകും.
Read More » -
Kerala
സിപിഐഎമ്മിനെ ഞെട്ടിച്ച കെ.മുരളീധരൻ വീണ്ടും വടകരയിൽ മത്സരിക്കുമ്പോൾ
വടകര: കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധയാർകർഷിച്ച കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. സി.പി.എമ്മിൻ്റെ കരുത്തൻ പി. ജയരാജൻ ഇവിടെ മത്സരിക്കാൻ എത്തിയതും വടകരയിലെ എം.പിയും അന്നത്തെ കെ.പി.സി.സി പ്രസിഡൻ്റുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയില്‍ നിന്ന് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതുമൊക്കെ വലിയ വാർത്തകളായിരുന്നു. മുല്ലപ്പള്ളിയ്ക്ക് പിൻഗാമിയെ തേടി യു.ഡി.എഫ് നേതൃത്വം ഓടി നടന്നു. പരാജയഭീതി മൂലം ഒരു കോണ്‍ഗ്രസ് നേതാവിനും വടകരയില്‍ മത്സരിക്കാൻ താല്പര്യമില്ലായിരുന്നു. ഒടുവില്‍ തിരുവനന്തപുരം വട്ടിയൂർക്കാവ് എം.എല്‍.എ ആയിരുന്ന കെ.മുരളീധരൻ വെല്ലുവിളി സ്വയം ഏറ്റെടുത്ത് വടകരയില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ എത്തുകയായിരുന്നു. യു.ഡി.എഫിൻ്റെ വിജയം അന്ന് വടകരയില്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, വടകരക്കാർ ലീഡറുടെ മകനെ മനസാ സ്വീകരിക്കുകയായിരുന്നു. പി.ജയരാജനെ മലർത്തിയടിച്ച് കെ.മുരളീധരൻ അവിടെ വൻ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വടകര പൊതുവേ ഒരു എല്‍.ഡി.എഫ് അനുകൂല മണ്ഡലമാണ്. മുൻ കാലങ്ങളില്‍ തുടർച്ചയായി എല്‍.ഡി.എഫ് ജയിച്ചു കൊണ്ടിരുന്ന മണ്ഡലമാണ് ഇത്. ഇക്കുറി വടകര സീറ്റ് നിലനിർനിർത്താൻ യു.ഡി.എഫും തിരിച്ചു പിടിക്കാൻ എല്‍.ഡി.എഫും ആഞ്ഞ്…
Read More » -
Kerala
ചിത്രം തെളിഞ്ഞു; കേരളത്തിലെ താരമണ്ഡലമായി തൃശൂർ; ആര് ജയിക്കും?
തൃശൂർ:പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ തൃശൂര്‍ സന്ദര്‍ശനങ്ങളും സുരേഷ് ഗോപിയുടെ മണ്ഡലത്തിലെ സജീവ സാന്നിധ്യവും തെരഞ്ഞെടുപ്പ് തീയതിപോലും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരളത്തിലെ താരമണ്ഡലമായി തൃശൂരിനെ ഉയര്‍ത്തുകയാണ്. തൃശൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സി.പി.ഐ. നേതാവും മുന്‍മന്ത്രിയുമായ വി.എസ്. സുനില്‍ കുമാര്‍ ആണെന്ന കാര്യത്തിൽ ഏതാണ്ട് തീരുമാനമായിട്ടുണ്ട്.കോൺഗ്രസാകട്ടെ ടി.എന്‍. പ്രതാപനുവേണ്ടിയുള്ള ചുമരെഴുത്തുകൾ ഇപ്പോൾത്തന്നെ ആരംഭിച്ചിട്ടുണ്ട്. ആദ്യദിനത്തില്‍തന്നെ പ്രതാപന്‍ ഇടപെട്ട് ഇത് മായ്ച്ചുകളഞ്ഞിരുന്നെങ്കിലും പ്രതാപന്റെ നിര്‍ദേശത്തെയും മറികടന്ന് വീണ്ടും ചിലയിടങ്ങളില്‍ ചുമരെഴുത്ത് തുടങ്ങിയിട്ടുണ്ട്. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തടഞ്ഞിട്ടുമില്ല. സുരേഷ് ഗോപിക്കുവേണ്ടിയാണ് മണ്ഡലത്തില്‍ ആദ്യം ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. ചതിക്കില്ല, സുരേഷ് ഗോപിയുടെ ഉറപ്പ് എന്നായിരുന്നു പ്രചാരണം. എന്നാലിപ്പോള്‍ പ്രത്യേകം ചുമരെഴുതേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് പല ബിജെപി പ്രവര്‍ത്തകരും കരുതുന്നത്. കരുവന്നൂര്‍ തട്ടിപ്പിനെതിരായ പദയാത്ര, പ്രധാനമന്ത്രിയുടെ തൃശൂര്‍, ഗുരുവായൂര്‍ സന്ദര്‍ശനങ്ങള്‍ വഴി സുരേഷ് ഗോപിയുടെ പ്രചാരണം ശക്തമായി എന്നാണ് നേതൃത്വത്തിന്റെയും വിലയിരുത്തല്‍. അതേസമയം ടി.എന്‍. പ്രതാപനോ സുരേഷ് ഗോപിയോ നിന്നാലും സുനില്‍കുമാറിനു മുന്നില്‍ ഒന്നുമല്ലെന്നാണ് എൽഡിഎഫ് പ്രചാരണം. സാധാരണക്കാരില്‍ സാധാരണക്കാരുമായിപോലും ഇഴുകിച്ചേരുന്ന…
Read More » -
India
താജ്മഹലിനേക്കാള്‍ പ്രൗഢിയോടെ, അയോധ്യയിൽ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദ്
ലകനൗ: അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം പ്രതിഷ്ഠയ്ക്ക് ഒരുങ്ങുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പള്ളിയും ഒരുങ്ങുന്നു. അയോധ്യയില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലെ ധനിപുരിലാണ് പള്ളി നിര്‍മിക്കുന്നത്. അഞ്ചേക്കര്‍ സ്ഥലത്ത് നിർമ്മിക്കുന്ന മസ്ജിഡിന് ഇന്‍ഡോ ഇസ്‌ലാമിക് കള്‍ച്ചര്‍ ഫൗണ്ടേഷനാണ് മേല്‍നോട്ടം വഹിക്കുന്നത്. മുഹമ്മദ് ബിന്‍ അബ്ദുല്ല മസ്ജിദ് എന്നാണ് പേര് താജ്മഹലിനേക്കാള്‍ പ്രൗഢമായി അഞ്ച് മിനാരങ്ങൾ ഉൾപ്പെടെ രാജ്യത്തെ ഏറ്റവും വലിയ പള്ളിയാണ് ഒരുങ്ങുന്നത്. പ്രാര്‍ഥാനാലയത്തിന് പുറമേ സമൂഹ അടുക്കളയും ആശുപത്രിയും ലൈബ്രറിയുമുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ ഇവിടെ സ്ഥാപിക്കും. വലിയ അക്വേറിയവുമുണ്ടാകും. വിശുദ്ധ സൂക്തങ്ങള്‍ ആലേഖനം ചെയ്ത ഇഷ്ടിക മദീനയിലും പ്രധാനദര്‍ഗകളിലും പ്രാര്‍ഥിച്ച ശേഷം നിര്‍മാണത്തിനായി കൊണ്ടുവരും. ഈ വര്‍ഷം പകുതിയോടെ നിര്‍മാണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More » -
NEWS
ഗള്‍ഫ് നാടുകളില്‍ സവാളക്ക് തീവില; നാട്ടിൽ നിന്നും സവാളയുമായി പ്രവാസി കുടുംബങ്ങൾ
അബുദാബി: ഗള്‍ഫ് നാടുകളില്‍ സവാളക്ക തീവില. വില കുത്തനെ ഉയര്‍ന്നതോടെ നാട്ടില്‍നിന്നും വരുന്ന കുടുംബങ്ങൾ തങ്ങളുടെ ബാഗേജില്‍ സാവാളയും കുത്തിനിറച്ചാണ് ഇപ്പോൾ വരുന്നത്.. നേരത്തെ ശരാശരി രണ്ടുദിര്‍ഹത്തില്‍താഴെയാണ് സവാളക്ക് കിലോ വിലയുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കിലോക്ക് ആറുദിര്‍ഹം വരെയാണ് ഈടാക്കുന്നത്. ഉയര്‍ന്ന വില നല്‍കിയിട്ടും മെച്ചപ്പെട്ട സവാള കിട്ടുന്നില്ലെന്നതാണ് നാട്ടില്‍നിന്ന് സവാളയും കെട്ടിക്കൊണ്ടുവരുവാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നതിനിടയാക്കിയത്. ഇന്ത്യയില്‍നിന്ന് സവാളയുടെ വരവ് കുറഞ്ഞതോടെയാണ് വില കുത്തനെ ഉയര്‍ന്നത്.പാകിസ്താനില്‍നിന്നുള്ള സവാള ഗുണനിലവാരം കുറഞ്ഞതാണെന്നതുകൊണ്ട് അവ വാങ്ങിക്കുവാന്‍ ആ രാജ്യക്കാര്‍പോലും താല്‍പര്യം കാണിക്കാറില്ല. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും സവാള യഥേഷ്ടം കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും എല്ലാവർക്കും ഇഷ്ടം ഇന്ത്യന്‍ സവാളയോടാണ്.
Read More » -
India
മാലിദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയാൽ ഭക്ഷണം ഫ്രീ; ഓഫറുമായി റസ്റ്റോറന്റ്
ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.കൂടാതെ ലക്ഷദ്വീപില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ് പല രാജ്യങ്ങളും. മാത്രമല്ല, ഓണ്‍ലൈൻ ട്രാവല്‍ കമ്ബനിയായ ഈസിമൈട്രിപ്പ് മാലിദ്വീപിലേക്കുള്ള എല്ലാ ഫ്ലൈറ്റ് ബുക്കിംഗുകളും താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു. ഇപ്പോഴിതാ, ഇന്ത്യയിലെ ഒരു റെസ്റ്റോറന്റ് രാജ്യത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള വിചിത്രമായ വഴി കണ്ടെത്തിയിരിക്കുകയാണ്. എന്താണെന്നല്ലേ.. നോയിഡയിലെയും ഗാസിയാബാദിലെയും റെസ്റ്റോറന്റ് ശൃംഖലയായ ‘മിസ്റ്റർ ബട്ടൂര ‘ ഉപഭോക്താക്കള്‍ക്ക് വിചിത്രമായ ഓഫർ ആണ് നല്‍കിയത്. മാലിദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയ ടിക്കറ്റിന്റെ തെളിവ് കാണിച്ചാല്‍ വയറുനിറയെ ‘ചോലെ ബട്ടൂര’ സൗജന്യമായി നല്‍കും. ശനിയാഴ്ച ആരംഭിച്ച് ഈ ഓഫർ ഇതുവരെ 10 പേർ പ്രയോജനപ്പെടുത്തിയതായി റെസ്റ്റോറന്റ് അറിയിച്ചു. ജനുവരി അവസാനം വരെ ഈ ഓഫർ ഉണ്ടാകുമെന്നും റെസ്റ്റോറന്റ് ഉടമ വിജയ് മിശ്ര പറഞ്ഞു. ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് മാലിദ്വീപ് നേതാക്കള്‍ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സംഘർഷം ഉടലെടുത്തത്
Read More » -
NEWS
അമേരിക്കയ്ക്ക് പിന്നാലെ പാക്കിസ്ഥാനോടും ചോദിച്ചു വാങ്ങി ഇറാൻ
പാക്കിസ്ഥാനിലെ ബലൂചിസ്‌ഥാനില്‍ ഇറാന്‍ മിസൈലുകള്‍ പതിക്കുന്നതിനു മണിക്കൂറുകള്‍ മുമ്ബായിരുന്നു ദാവോസിലെ ആ കൂടിക്കാഴ്‌ച. പരസ്‌പരം സൗഹാര്‍ദത്തോടെ സംസാരിച്ചശേഷമാണു പാകിസ്‌താന്‍ കാവല്‍ പ്രധാനമന്ത്രി അന്‍വാര്‍ഉല്‍ഹഖ് കാക്കറും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബെ്‌ദാല്ലഹിയാനും പിരിഞ്ഞത്. തൊട്ടുപിന്നാലെയുണ്ടായ ഇറാന്‍ ആക്രമണം ദാവോസിലെത്തിയ മറ്റു രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെയും ഞെട്ടിച്ചു. നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കുന്നതിലെത്തി നില്‍ക്കുകയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കമിപ്പോള്‍. ഈ മാസം 16ന് ഗള്‍ഫ്, ഹോര്‍മുസ് കടലിടുക്കില്‍ നടന്ന ഏകദിന നാവിക അഭ്യാസത്തിലും ഇരു രാജ്യങ്ങളും പങ്കെടുത്തിരുന്നു.ഇസ്രായേലിനെതിരെ നീങ്ങിയ ഇറാൻ പടക്കപ്പലുകളെ അമേരിക്ക പൂട്ടിയതോടെയായിരുന്നു ഇത്. 900 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇരു രാജ്യങ്ങളും പങ്കിടുന്നത്. സായുധ സംഘങ്ങള്‍ക്ക് അഭയം നല്‍കുന്നുവെന്ന് അവര്‍ പരസ്‌പരം ആരോപിക്കുന്നു. വിഭജനം ആവശ്യപ്പെടുന്ന ബലൂച് വിമതരുടെ പ്രക്ഷോഭത്തെ പതിറ്റാണ്ടുകളായി പാകിസ്‌താന്‍ നേരിടുന്നു. സുന്നി സായുധ ഗ്രൂപ്പായ ജെയ്‌ഷ് അല്‍ അദലാണു പാകിസ്‌താന്‍ കേന്ദ്രീകരിച്ച് ഇറാനെ ആക്രമിക്കുന്നത്. എന്നാല്‍, സാമ്ബത്തിക പ്രതിസന്ധിക്കിടയിലും ഇറാനെതിരായ പോരാട്ടം പാകിസ്‌താന് നഷ്‌ടക്കച്ചവടമല്ല. ഇറാനെതിരേ നീങ്ങാന്‍ യു.എസ്.…
Read More » -
India
കേരളത്തില്‍ നിന്നും കുറഞ്ഞ ചെലവില്‍ അയോധ്യാ യാത്ര; നിരക്ക് ഇങ്ങനെ
അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു.ഇതോടെ എല്ലാ കണ്ണുകളും അയോധ്യയിലേക്കാണ്.ജനുവരി 22 തിങ്കളാഴ്ച ക്ഷേത്രില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കും.ചൊവ്വാഴ്ച മുതല്‍ ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ അയോധ്യ രാമ ക്ഷേത്രം സന്ദർശിക്കാനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തില്‍ നിന്നും കുറഞ്ഞ ചെലവില്‍ എത്തിപ്പെടാവുന്ന ഇടമാണ് അയോധ്യ ശ്രീരാമ ക്ഷേത്രം. രാവിലെയും വൈകിട്ടുമായി രണ്ടു നേരമാണ് വിശ്വാസികള്‍ക്ക് അയോധ്യ രാമക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ദര്‍ശന സമയം രാവിലെ 7:00 മുതല്‍ 11:30 വരെയും തുടർന്ന് ഉച്ചകഴിഞ്ഞ് 02:00 മുതല്‍ 07:00 വരെയും ആണ്.രാവിലെ 6.30ന് ദർശനത്തിന് മുൻപായുള്ള ശൃംഗാർ ആരതിയും വൈകിട്ട് 7.30ന് സന്ധ്യാ ആരതിയും ആരംഭിക്കും. ശ്രീരാമ ക്ഷേത്രത്തിലേക്ക് നിശ്ചിത സമയത്തില്‍ മുൻകൂട്ടി പാസുകളില്ലാതെ വിശ്വാസികള്‍ക്ക് പ്രവേശിക്കാം. എന്നാല്‍ ആരതിയില്‍ പങ്കെടുക്കണമെങ്കില്‍ ആരസി പാസുകള്‍ ക്ഷേത്ര വെബ്സൈറ്റില്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കാനായി വരുമ്ബോള്‍ ആരതി സമയത്തിന് 30 മിനിറ്റ് മുൻപ് ക്ഷേത്രപരിസരത്തെ ക്യാംപ്…
Read More »