ഇന്ത്യൻ റെയില്‍വേയുടെ 21 സോണുകളിലായി ഒഴിവുള്ള തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷിക്കാൻ താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. www.indianrailways.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈൻ അപേക്ഷകള്‍ സമർപ്പിക്കേണ്ടത്.
വിദ്യാഭ്യാസ യോഗ്യത: അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികള്‍ പത്താം ക്ലാസ് പാസായിരിക്കണം.
ബന്ധപ്പെട്ട ട്രേഡുകളില്‍ എൻ സി വി ടി/എസ് സി വി ടി യുടെ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റും കൈവശം വയ്ക്കണം. അല്ലെങ്കില്‍ ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടിയിരിക്കണം.
പ്രായപരിധി
അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി: 18 വയസ്സ്
അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി: 30 വയസ്സ്
അപേക്ഷിക്കേണ്ടവിധം
യോഗ്യരായ ഉദ്യോഗാർഥികള്‍ ആദ്യം റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ www.indianrailways.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ‘റിക്രൂട്ട്‌മെന്റ്’ വിഭാഗത്തില്‍, “ആർആർബി എഎല്‍പി റിക്രൂട്ട്‌മെന്റ് 2024” എന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
രജിസ്റ്റർ ചെയ്ത് നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകള്‍ നേടുക.
ആവശ്യമായ എല്ലാ വിശദാംശങ്ങളോടും കൂടി അപേക്ഷാ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകള്‍ നല്‍കി അപേക്ഷ സമർപ്പിക്കുക.