Month: January 2024

  • Crime

    ‘ഹൈറിച്ച്’ ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു; മുന്‍കൂര്‍ ജാമ്യം തേടി പ്രതാപനും ശ്രീനയും

    കൊച്ചി: ‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു. ‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പിയുടെ മറവില്‍ നടന്ന തട്ടിപ്പില്‍ ഇ.ഡി.യും അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി. ഹൈറിച്ച് കമ്പനി നടത്തിയത് വന്‍ തട്ടിപ്പാണെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. കമ്പനി സമാഹരിച്ച പണത്തില്‍ 482 കോടി രൂപ മാത്രം ശേഖരിച്ചത് ക്രിപ്റ്റോകറന്‍സി വഴിയാണെന്നാണ് ഇ.ഡി. പറയുന്നത്. അതേസമയം, ഇ.ഡി. കേസില്‍ അറസ്റ്റിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യത്തില്‍ ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീന പ്രതാപനും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്നാണ് ഇ.ഡി. അധികൃതര്‍ പറയുന്നത്. ഇവര്‍ക്കെതിരേ മുന്‍പും സമാന കേസുള്ള വിവരം കോടതിയെ അറിയിക്കും. ഓണ്‍ലൈന്‍ ഷോപ്പിങ് ഉള്‍പ്പെടെയുള്ള ബിസിനസുകളുടെ മറവില്‍ ‘ഹൈറിച്ച്’ കമ്പനി 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. കമ്പനി 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി ജി.എസ്.ടി. വകുപ്പും കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇ.ഡി.യും അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസം ഇ.ഡി. ഉദ്യോഗസ്ഥര്‍…

    Read More »
  • Kerala

    രാമായണ പരാമര്‍ശം വിവാദമായി; പിന്‍വലിച്ച് പി.ബാലചന്ദ്രന്‍ എംഎല്‍എ

    തൃശൂര്‍: രാമായണവുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ച് തൃശൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ പി.ബാലചന്ദ്രന്‍. ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നു വിമര്‍ശനം കടുത്തതോടെയാണു ഫെയ്‌സ്ബുക്കിലെ പോസ്റ്റ് ബാലചന്ദ്രന്‍ പിന്‍വലിച്ചത്. രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്നുള്ള കുറിപ്പാണു വിവാദമായത്. ബാലചന്ദ്രന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് വിമര്‍ശനവുമായി ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍ രംഗത്തെത്തി. ”കോടിക്കണക്കിനു ഹൈന്ദവ വിശ്വാസികളുടെ വിശ്വാസപ്രമാണങ്ങളെ ഇത്രയും നികൃഷ്ടവും നീചവുമായ പ്രയോഗങ്ങളിലൂടെ ചവിട്ടി മെതിക്കാന്‍ ഒരു കമ്യൂണിസ്റ്റുകാരനല്ലാതെ മറ്റാര്‍ക്കാണു കഴിയുക? മതഭീകരവാദികളുടെ വോട്ടിനു വേണ്ടി സ്വന്തം നാടിനെയും സംസ്‌കാരത്തെയും പിതൃശൂന്യരായ ഇക്കൂട്ടര്‍ വ്യഭിചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി! ഇതുപോലെ വൃത്തികെട്ട ജനപ്രതിനിധിയെയും അവന്റെ പാര്‍ട്ടിയെയും ചുമക്കാന്‍ അവസരമുണ്ടാക്കിയവര്‍ ആത്മാഭിമാനമുണ്ടെങ്കില്‍ ഇതുകണ്ട് ലജ്ജിച്ചു തല താഴ്ത്തട്ടെ” അനീഷ് സമൂഹമാധ്യമത്തില്‍ കുറിച്ചു.   ‘ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു, സീത മൂന്ന് പേര്‍ക്കും വിളമ്പി’; തൃശൂര്‍ എംഎല്‍എയുടെ പോസ്റ്റ് വിവാദത്തില്‍, വിമര്‍ശനം

    Read More »
  • India

    ആറ് നദികള്‍ക്ക് കുറുകെ പാലം;ചിത്രങ്ങള്‍ പുറത്തുവിട്ട് ഇന്ത്യൻ റെയില്‍വേ മന്ത്രാലയം

    ന്യൂഡൽഹി: ഗുജറാത്തിലെ ഔറംഗ റിവർ ബ്രിഡ്ജിന്റെ അതിമനോഹര ചിത്രങ്ങള്‍ പുറത്തുവിട്ട് ഇന്ത്യൻ റെയില്‍വേ മന്ത്രാലയം. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഒരുക്കിയ റിവർ ബ്രിഡ്ജിന്റെ ചിത്രങ്ങളാണ് റയിൽവെ മന്ത്രാലയം പങ്ക് വച്ചത്.പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച്‌ കൊണ്ടുള്ള മനോഹരമായ യാത്ര ഉടനെന്ന് വ്യക്തമാക്കിയാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.റിവർ ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ ഈ വർഷം ഓഗസ്റ്റ് മാസത്തോടെ പൂർത്തിയാകുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. 2021 നവംബർ മുതലാണ് റിവർ ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് റെയില്‍വേ തുടക്കമിട്ടത്. ഗുജറാത്തിലെ വാപിയിലെയും ബിലിമോറയിലെയും റെയില്‍വേ സ്റ്റേഷനുകളെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഔറംഗ, പാർ, പൂർണ, മിൻദോല, അംബിക, വെൻഗണിയ തുടങ്ങിയ 6 പുഴകളുടെ കുറുകെയാണ് ഈ പാലം നിർമ്മിച്ചിട്ടുള്ളത്. അതേസമയം, മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് കോറിഡോറിന് കീഴില്‍ പ്രധാനമായും 24 റിവർ ബ്രിഡ്ജുകളാണ് ഉള്ളത്. ഇതില്‍ 20 എണ്ണം ഗുജറാത്തിലും, ബാക്കിയുള്ളവ മഹാരാഷ്ട്രയിലുമാണ് സ്ഥിതി ചെയ്യുന്നത്.

    Read More »
  • Kerala

    കെ-സ്മാര്‍ട്ടുമായി കൈകോര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍; കേരളത്തിന് അഭിമാനവും അംഗീകാരവുമെന്ന് എം ബി രാജേഷ്

    തിരുവനന്തപുരം: കെ-സ്മാര്‍ട്ടുമായി കൈകോര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിലെ സഹകരണ വിഭാഗം മേധാവി ലെ ഡാനോയിസ് ലോറന്റ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷുമായി ചര്‍ച്ച നടത്തി. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെത്തി കെ-സ്മാര്‍ട്ട്, ഐ.എല്‍.ജി.എം.എസ്. പ്ലാറ്റ്ഫോമുകള്‍ മനസ്സിലാക്കിയ ശേഷമായിരുന്നു മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച. കേരളം ഇന്ത്യയ്ക്ക് വഴികാണിക്കുന്നുവെന്നത് വെറുതെ പൊങ്ങച്ചം പറയുന്നതല്ലെന്ന് തെളിയിക്കുന്നതാണ് ഈ സ്വീകാര്യതയെന്ന് പിന്നാലെ മന്ത്രി എം ബി രാജേഷ് പറഞ്ഞു. കൂടുതല്‍ സംസ്ഥാനങ്ങള്‍ വരുംദിവസങ്ങളില്‍ കെ-സ്മാര്‍ട്ടുമായി ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ-സ്മാര്‍ട്ടിന് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ലഭിക്കുന്ന സ്വീകാര്യത കേരളത്തിനാകെ അഭിമാനവും അംഗീകാരവുമാണെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നാഷണല്‍ അര്‍ബന്‍ ഡിജിറ്റല്‍ മിഷന്‍ ഐകെഎമ്മിനെ പങ്കാളിയായി അംഗീകരിച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ് (എന്‍.ഐ.യു.എ.) അര്‍ബന്‍ ഗവേണന്‍സ് പ്ലാറ്റ്ഫോം (എന്‍.യു.ജി.പി.) സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനുള്ള നിര്‍വഹണ പങ്കാളിയായും ഐകെഎമ്മിനെ എംപാനല്‍ ചെയ്തിട്ടുണ്ട്.ഇന്ത്യയില്‍ ഇങ്ങനെ എംപാനല്‍…

    Read More »
  • Kerala

    കെ.എസ്.ആര്‍.ടി.സിയെ വിടാതെ  റോബിൻ ബസ്; സമയത്തില്‍ മാറ്റം; പത്തനംതിട്ടയിൽ നിന്നും കെഎസ്ആർടിസിക്ക് തൊട്ടുമുൻപ് 

    അടൂർ: പത്തനംതിട്ട- കോയമ്ബത്തൂര്‍ റൂട്ടില്‍  സർവീസ് ആരംഭിച്ച റോബിൻ ബസ് അടൂരിലേക്ക്  നീട്ടുന്നു. സമയമാറ്റത്തോടെയാണ് സർവീസ് ദീർഘിപ്പിച്ചിരിക്കുന്നത്. നിലവില്‍ പത്തനംതിട്ടയില്‍ നിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ട് 12ന് കോയമ്ബത്തൂര്‍ എത്തുകയും വൈകീട്ട് അഞ്ചിന് കോയമ്ബത്തൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി പന്ത്രണ്ടിന് പത്തനംതിട്ടയിലെത്തുന്ന തരത്തിലാണ് ഷെഡ്യൂള്‍. പുതിയ ഷെഡ്യൂള്‍ പ്രകാരം ഇനി പുലര്‍ച്ചെ മൂന്നരയ്ക്ക് അടൂരില്‍ നിന്നു തുടങ്ങും. നാലിന് പത്തനംതിട്ടയെത്തും. കോയമ്ബത്തൂരില്‍ നിന്ന് തിരികെയുള്ള യാത്ര വൈകിട്ട് ആറിനാക്കും, ഫെബ്രുവരി ഒന്നു മുതലാണ് മാറ്റം. അതേസമയം  രാവിലെ 4.30ന് ആണ് കെ.എസ്.ആര്‍.ടിസിയുടെ കോയമ്ബത്തൂര്‍ സര്‍വീസ് പത്തനംതിട്ടയിൽ നിന്നും തുടങ്ങുന്നത്.പുതിയ സമയപ്രകാരം ഈ‌ വണ്ടിയുടെ തൊട്ടുമുൻപിലാകും റോബിന്റെ സർവീസ്.

    Read More »
  • NEWS

    ഇറാൻ ക്യാമ്പിന് നേരെ യു.എസ് വ്യോമാക്രമണം: 2 മരണം

    ബാഗ്ദാദ്: ഇറാക്കില്‍ കതൈബ് ഹിസ്ബുള്ള അടക്കം ഇറാൻ അനുകൂല ഗ്രൂപ്പുകളുടെ മൂന്ന് കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് മരണം. പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച ഇറാക്കിലെ അല്‍ – അസദ് എയർ ബേസിന് നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റിരുന്നു. ഇതിന് തിരിച്ചടിയായിട്ടായിരുന്നു യു.എസിന്റെ നീക്കം. അതേസമയം യമനിലെ ഹൂതികേന്ദ്രങ്ങൾക്ക് നേരെ ഇന്നലെയും യുഎസ്,യുകെ സൈന്യങ്ങളുടെ സംയുക്ത ആക്രമണം നടന്നു.നിരവധി ഹൂതി കേന്ദ്രങ്ങൾ തകർത്തതായി പെന്റഗൺ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.

    Read More »
  • Kerala

    രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു;  11 മലയാളികള്‍ക്ക് പുരസ്‌കാരം

    ഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സ്തുത്യർഹമായ സേവനത്തിനുള്ള അവാർഡിന് ഐജി എ അക്ബർ ഉള്‍പ്പടെ കേരളത്തില്‍ നിന്നുള്ള പതിനൊന്നുപേർ അർഹരായി. രാജ്യത്താകെ 1132 പേർക്കാണ് പുരസ്‌കാരം. എക്സൈസ് കമ്മിഷണർ മഹിപാല്‍ യാഥവ്, എഡിജിപി ഗോപോഷ് അഗർവാള്‍ ഹെഡ്ഗെ എന്നിവർ വിശിഷ്ട സേവനത്തിന്റെ പുരസ്‌കാരങ്ങള്‍ നേടി. അഗ്നിശമന സേനയില്‍ നിന്ന് വിജയകുമാർ എഫും വിശിഷ്ട സേവന പുരസ്‌കാരത്തിന് അർഹനായി.   സ്തുത്യർഹമായ സേവനത്തിനുള്ള അവാർഡ് കേരളത്തില്‍ നിന്ന് 11 പേരാണ്  നേടിയത്. എ അക്ബർ, IG ആർ ഡി അജിത്ത് SP NRI Cell സുനില്‍കുമാർ വി,,SP ഷീൻ തറയില്‍ ACP Traffic സുനില്‍ കുമാർ ചെർവിത്ര DSP സുഗതൻ വി, ASP സലീഷ് എൻ എസ് DSP ശ്രീ രാധാകൃഷ്ണപിള്ള കെ.കെ. ASI സുരേന്ദ്രൻ ബി ASI ജ്യോദീന്ദ്രകുമാർ പി inspector മിനി കെ അസി സ്തുത്യർഹ സേവനത്തിന് കേരളത്തില്‍ അഗ്നിശമന സേനയില്‍ നിന്ന് 4 പേർക്കാണ് അവാർഡ് ജിജി എൻ…

    Read More »
  • Local

    പ്രണയ നൈരാശ്യം: വിവാഹിതയായ മുൻ കാമുകിയെയും ഭര്‍ത്താവിനെയും ബന്ധുവിനെയും വീട്ടില്‍ കയറി അക്രമിച്ച യുവാവ് അറസ്റ്റില്‍

        പ്രണയ നൈരാശ്യത്താല്‍ കാമുകിയെ വിവാഹം കഴിച്ചയച്ച വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭര്‍ത്താവിനെയും ഭാര്യയെയും ബന്ധുവിനെയും കുത്തിപരുക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ പരിയാരം പൊലീസ് അറസ്റ്റു ചെയ്തു. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റബനീഷാണ്(22) അറസ്റ്റിലായത്. പിലാത്തറ അറത്തി പറമ്പിലെ സി കെ മധു(47), സി കെ സജിത്ത്(34), ഭാര്യ അഞ്ജന(19) എന്നിവരെയാണ് ഇയാള്‍ വീട്ടില്‍കയറി അക്രമിച്ചത്. അഞ്ജനയുടെ മുന്‍കാമുകനെന്ന് അവകാശപ്പെട്ടുകൊണ്ടാണ് വീട്ടിലെത്തി ബഹളംവെച്ചത്. ഇതു ചോദ്യം ചെയ്ത പ്രകോപനത്തിൽ സജിത്തിന്റെ പിതാവിന്റെ സഹോദരന്‍ മധുവിനെയും പിന്നീട് സജിത്തിനെയും ഭാര്യയെയും അക്രമിച്ചു. മൂന്ന് മാസം മുന്‍പാണ് സജിത്ത് അഞ്ജനയെ വിവാഹം ചെയ്തത്. റബനീഷ് ഏകപക്ഷീയമായി അഞ്ജനയെ പ്രണയിച്ചിരുന്നുവെന്നും എന്നാല്‍ വിവാഹം ചെയ്തുകൊടുക്കാന്‍ വീട്ടുകാര്‍ തയാറായിരുന്നില്ല എന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. വിവാഹശേഷം യുവതിക്കെതിരെ ഭീഷണി മുഴക്കിയ ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട റബനീഷിനെ പരിയാരം പൊലീസ് ബങ്കളത്തു നിന്നാണ് അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് കോടതിയില്‍…

    Read More »
  • India

    കേരളത്തില്‍ നിന്ന് അയോദ്ധ്യയിലേക്ക് 24 ‘ആസ്താ സ്പെഷ്യല്‍’ ട്രെയിനുകള്‍; ആദ്യ സര്‍വീസ് 30-ന്

    തിരുവനന്തപുരം: കേരളത്തില്‍ നിന്ന് 24 ആസ്താ സ്പെഷ്യല്‍ ട്രെയിനുകള്‍‌ അയോദ്ധ്യയിലേക്ക് സർവീസ് നടത്തും. നാഗർകോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് സർവീസ്. ജനുവരി 30-ന് ആദ്യ സർവീസ് ആരംഭിക്കും. ഫെബ്രുവരി , മാർച്ച്‌ മാസങ്ങളിലായാണ് മറ്റ് ട്രെയിനുകള്‍‌. 3,300 രൂപയാണ് ടിക്കറ്റ് നിരക്ക്. ഫെബ്രുവരി 2,9,14,19,24 ,29 തീയതികളില്‍ പാലക്കാട് നിന്ന് അയോദ്ധ്യയിലേക്ക് ട്രെയിൻ സർവീസ് ഉണ്ടാകും. കോയമ്ബത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലോർപേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. ഫെബ്രുവരി 2,8,13,18, 23,28, മാർച്ച്‌ നാല് എന്നീ തീയതികളില്‍ അയോദ്ധ്യയില്‍ നിന്ന് തിരികെ ട്രെയിൻ സർവീസ് ഉണ്ടാകും.   യാത്ര ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ ട്രെയിൻ കടന്നുപോകുന്ന സ്റ്റേഷനുകളിലെ ഉന്നത റെയില്‍വേ -സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി ലഭ്യമാകും. ഐആർസിടിസി വഴിയാണ് ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്. ഓരോ ദിവസവും 10,000 യാത്രക്കാർ ട്രെയിൻ മാർഗം അയോദ്ധ്യയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.   രാജ്യമാകെ 66 ആസ്താ ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അയോദ്ധ്യ ദർശനത്തിന് ആഗ്രഹിക്കുന്ന എല്ലാവരെയും…

    Read More »
  • Kerala

    ജീവനക്കാര്‍ക്ക് സ്വകാര്യ ബസ്, ടൂറിസ്റ്റ് ബസ്, വാൻ, ടാക്സി എന്നിവ ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് കെഎസ്ആർടിസി

    തിരുവനന്തപുരം: ജീവനക്കാര്‍ക്ക് സ്വകാര്യ ബസ്, ടൂറിസ്റ്റ് ബസ്, വാൻ, ടാക്സി എന്നിവ ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് കെഎസ്ആർടിസി സർക്കുലർ. ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് സ്വകാര്യ ബസോ ടൂറിസ്റ്റ് ബസോ ടെംബോ, ടാക്സി വ്യവസായമോ ഉണ്ടെങ്കിലും വിവരം കൈമാറണം. 15 ദിവസത്തിനകം ഇതു സംബന്ധിച്ച കാര്യങ്ങള്‍ അറിയിക്കണമെന്നാണ് സർക്കുലർ. വിവരം അറിയിക്കാതെ പിന്നീട് കണ്ടുപിടിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സർക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നു.

    Read More »
Back to top button
error: