KeralaNEWS

ജീവനക്കാര്‍ക്ക് സ്വകാര്യ ബസ്, ടൂറിസ്റ്റ് ബസ്, വാൻ, ടാക്സി എന്നിവ ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് സ്വകാര്യ ബസ്, ടൂറിസ്റ്റ് ബസ്, വാൻ, ടാക്സി എന്നിവ ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് കെഎസ്ആർടിസി സർക്കുലർ.

ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് സ്വകാര്യ ബസോ ടൂറിസ്റ്റ് ബസോ ടെംബോ, ടാക്സി വ്യവസായമോ ഉണ്ടെങ്കിലും വിവരം കൈമാറണം.

Signature-ad

15 ദിവസത്തിനകം ഇതു സംബന്ധിച്ച കാര്യങ്ങള്‍ അറിയിക്കണമെന്നാണ് സർക്കുലർ. വിവരം അറിയിക്കാതെ പിന്നീട് കണ്ടുപിടിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സർക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നു.

Back to top button
error: