Month: January 2024
-
Crime
ജ്വല്ലറിയുടെ ഭിത്തി തുരന്ന് കള്ളന്‍മാര്‍ അടിച്ചത് 50 പവന്‍; ഡിവൈഎസ്പി ഓഫീസ് തൊട്ടടുത്ത്
കോഴിക്കോട്: താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് വന്‍ കവര്‍ച്ച. ലോക്കര്‍ പൊളിച്ച് കള്ളന്‍മാര്‍ 50 പവനോളം കവര്‍ന്നു. താമരശ്ശേരിയി ഡിവൈഎസ്പി ഓഫീസിന് സമീപമുളള ‘റന’ ഗോള്‍ഡ് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. സിസിടിവി കേന്ദ്രീകരിച്ചുളള പൊലീസ് അന്വേഷണത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൂന്ന് പേരടങ്ങിയ കവര്‍ച്ചാ സംഘമാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. കൊടുവള്ളി സ്വദേശി അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള റന ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജീവനക്കാര്‍ രാവിലെ കട തുറക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ജ്വല്ലറിക്ക് സൈഡിലൂടെ മുകളിലെ നിലയിലേക്ക് പോകാന്‍ ഗോവണിയിലേക്ക് കയറുന്ന ഭാഗത്തെ ഷട്ടര്‍ തകര്‍ത്ത ശേഷം ഭിത്തി കുത്തിപ്പൊളിച്ച് അകത്തു കടന്നായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാ ഷട്ടറിന്റെ ലോക്കര്‍ പൊളിക്കുകയായിരുന്നു. ജ്വല്ലറിയില്‍ നിന്നും 50 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായാണ് നിഗമനം. വിവരമറിഞ്ഞ് പൊലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സമീപത്തെ കടകളിലെ…
Read More » -
India
ലക്ഷങ്ങള്‍ വിലമതിക്കുന്ന 73 വാച്ചുകള്‍, കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും 84 ലക്ഷത്തിന്റെ കറന്‍സി; തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ്
ഹൈദരാബാദ്: കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും ആഡംബര വാച്ചുകള്‍…തെലങ്കാനയിലെ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി സെക്രട്ടറിയും എച്ച്എംഡിഎ മുന്‍ ഡയറക്ടറുമായ ശിവ ബാലകൃഷ്ണയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ശിവയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. ഏകദേശം 300 കോടി രൂപ വിപണി മൂല്യമുള്ള സ്വത്തുക്കള്‍ 24 മണിക്കൂര്‍ തിരച്ചിലില്‍ എസിബി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ബാലകൃഷ്ണയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. 84 ലക്ഷം രൂപയുടെ കറന്‍സി, 1.20 കോടി വിലമതിക്കുന്ന 2 കിലോ സ്വര്‍ണം, 4 ലക്ഷം രൂപയുടെ 5.5 കിലോ വെള്ളി, 32 ലക്ഷം രൂപ വിലമതിക്കുന്ന 73 ആഡംബര വാച്ചുകള്‍, മൊബൈല്‍ ഫോണുകള്‍, മൂന്നു വില്ലകള്‍, 90 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ എന്നിവയാണ് കണ്ടെടുത്തത്. ജങ്കാവിലെ 24 ഏക്കര്‍ ബിനാമിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാലകൃഷ്ണയെ ബിനാമിയോടൊപ്പം ചോദ്യം ചെയ്യുമെന്നും ഇവരുടെ സാമ്പത്തിക വിവരങ്ങള്‍ തിങ്കളാഴ്ച പരിശോധിക്കുമെന്നും എസിബി…
Read More » -
Kerala
‘ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു, സീത മൂന്ന് പേര്‍ക്കും വിളമ്പി’; തൃശൂര്‍ എംഎല്‍എയുടെ പോസ്റ്റ് വിവാദത്തില്‍, വിമര്‍ശനം
തൃശൂര്‍: രാമായണവുമായി ബന്ധപ്പെട്ട് തൃശൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ പി ബാലചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ പി ബാലചന്ദ്രന്‍ പോസ്റ്റ് പിന്‍വലിച്ചു. രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന ബാലചന്ദ്രന്റെ പോസ്റ്റ് ആണ് വിവാദമായത്. ‘രാമന്‍ ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേര്‍ക്കും വിളമ്പി, അപ്പോള്‍ ഒരു മാന്‍ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമന്‍ മാനിന്റെ പിറകേ ഓടി. മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ…
Read More » -
Crime
വിവാഹിതയായ അധ്യാപികയെ കൊന്ന് കുഴിച്ചുമൂടിയത് പ്രണയപ്പക മൂലം; അയല്‍വാസി അറസ്റ്റില്‍
ബംഗളൂരു: മണ്ഡ്യയിലെ മേലുക്കോട്ടെയില്‍ സ്വകാര്യ സ്‌കൂള്‍ ടീച്ചറുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ഡവപുര മാണിക്യഹള്ളിയില്‍ ദീപിക വി.ഗൗഡയുടെ(28) മൃതദേഹമാണു മേലുകോട്ടെ യോഗ നരസിംഹ ക്ഷേത്രവളപ്പില്‍ മറവു ചെയ്ത നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇവരുടെ അയല്‍വാസിയായ നിതീഷിനെ വിജയനഗരയിലെ ഹൊസ്‌പേട്ടില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. നിതീഷും ദീപികയും കഴിഞ്ഞ 2 വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. എന്നാല്‍, കുടുംബാംഗങ്ങള്‍ ശക്തമായ താക്കീത് നല്‍കിയതോടെ ദീപിക പിന്മാറി. ഇതില്‍ രോഷാകുലനായ നിതീഷ് കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിക്കാനെന്ന പേരില്‍ ദീപികയെ മേലുകോട്ടെ ഹില്‍സിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോയ ദീപിക മടങ്ങിയെത്താത്തതോടെ ഭര്‍ത്താവ് ലോകേഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Read More » -
Kerala
ഗവര്‍ണര്‍ ഇടഞ്ഞുതന്നെ; നയപ്രഖ്യാപനം നടത്തിയെന്നു വരുത്തി മടങ്ങി
തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ച് നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം പ്രസംഗം നടത്തി. അവസാന ഖണ്ഡിക മാത്രം വായിച്ച് ഒരുമിനിറ്റിനുള്ളില്‍ തന്റെ പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ മടങ്ങി. ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേര്‍ന്നാണ് സ്വീകരിച്ചത്. പൂച്ചെണ്ട് നല്‍കിയാണ് മുഖ്യമന്ത്രി വരവേറ്റതെങ്കിലും ഗവര്‍ണര്‍ മുഖത്ത് നോക്കി ചിരിക്കാനോ കൈ കൊടുക്കാനോ നിന്നില്ല. തുടര്‍ന്ന് വേഗത്തില്‍ സ്പീക്കറുടെ ഡയസിലേക്കെത്തി. ദേശീയ ഗാനം ആലപിച്ചതിന് പിന്നാലെ പ്രതിപക്ഷ നിരയില്‍നിന്ന് എല്ലാം ഒത്തുതീര്‍പ്പാക്കിയോ എന്നതടക്കമുള്ള ചോദ്യങ്ങളുയര്‍ന്നു. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ എണീറ്റപ്പോഴായിരുന്നു ഇത്. തുടര്‍ന്ന് ഗൗരവ ഭാവത്തോടെ പ്രതിപക്ഷ ഭാഗത്തേക്ക് നോക്കിയ ഗവര്‍ണര്‍ ആമുഖമായി കുറച്ച് വാചകങ്ങള്‍ പറയുകയും താന്‍ അവസാന ഖണ്ഡിക വായിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. അവസാന ഖണ്ഡിക വായിച്ച ഉടന്‍ തന്നെ ഗവര്‍ണര്‍ നിയമസഭ വിട്ടിറങ്ങുകയും ചെയ്തു. നയപ്രഖ്യാപനത്തില്‍ കേന്ദ്രവിവേചനത്തില്‍ രൂക്ഷവിമര്‍ശനമടക്കം ഉണ്ടായിരുന്നു. സര്‍ക്കാര്‍ അയച്ചുകൊടുത്ത പ്രസംഗം ഗവര്‍ണര്‍ അതേപടി അംഗീകരിക്കുകയും ചെയ്തിരുന്നു.
Read More » -
Kerala
ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികൻ അറസ്റ്റിൽ
കണ്ണൂർ:ആസാം തൊഴിലാളിയുടെ ആറുവയസുളള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികൻ അറസ്റ്റില്‍. പൊന്നാനി സ്വദേശിയും ആയിക്കരയിലെ മത്സ്യതൊഴിലാളിയുമായ വി.പി ഫൈസലിനെ(61)യാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച്ചരാവിലെയാണ് കേസിനാസ്പദമായ സംഭവം.കണ്ണൂര്‍ടൗണില്‍ ആക്രിസാധനങ്ങള്‍ പെറുക്കി ജീവിക്കുന്ന ആസാം സ്വദേശികളുടെ മകളെയാണ് ഫൈസല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആറുവയസുകാരിയെ മിഠായി നൽകി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.കുട്ടികരഞ്ഞു ബഹളംവെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ തടഞ്ഞുവെച്ച് പൊലിസിൽ ഏൽപ്പിച്ചത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.
Read More » -
India
44 കോടി മുടക്കി തമിഴ്‌നാട്ടിൽ കൂറ്റന്‍ ജെല്ലിക്കെട്ട് വേദി
ചെന്നൈ: സ്പെയിനിലെ കാളപ്പോര് അനുസ്മരിപ്പിക്കുന്ന രീതിയിലേക്ക് തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട്.ഇതിനായി 44 കോടി മുടക്കി നിർമ്മിച്ച കൂറ്റൻ സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി സ്റ്റാലിൻ നിർവഹിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധിയുടെ ജന്മശതാബ്ദി വാർഷികത്തോടനുബന്ധിച്ചാണ് കലൈഞ്ജർ കരുണാനിധി ജെല്ലിക്കെട്ട് അരീന നിർമ്മിച്ചിരിക്കുന്നത്. സ്പെയിനിലെ കാളപ്പോര് സ്റ്റേഡിയങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ 44 കോടി രൂപ ചെലവിലാണ് ഈ ജെല്ലിക്കെട്ട് അരീന നിർമ്മിച്ചിരിക്കുന്നത്. 5000 കാണികളെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് സ്റ്റേഡിയം. 66 ഏക്കര്‍ സ്ഥലത്താണ് നിർമ്മാണം. 2014ല്‍ സംസ്ഥാനത്ത് ജെല്ലിക്കെട്ട് നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും മൂന്ന് വര്‍ഷത്തിന് ശേഷം ചെന്നൈയിലെ മറീനയില്‍ ജല്ലിക്കെട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് വന്‍ ജനകീയ പ്രതിഷേധം നടത്തിയെന്നും എംകെ സ്റ്റാലിന്‍ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. 2014-ല്‍ മൃഗങ്ങളോടുള്ള ക്രൂരത ചൂണ്ടിക്കാട്ടി സുപ്രീം കോടതി പരമ്ബരാഗത കായികവിനോദമായ ജെല്ലിക്കെട്ട് നിരോധിച്ചതോടെയാണ് വിവാദങ്ങളുടെ കേന്ദ്രമായി മാറിയത്. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് 2017ല്‍ തമിഴ്നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ട് നിരോധനം നീക്കിക്കൊണ്ട് നിയമസഭയില്‍ ഭേദഗതി…
Read More » -
Kerala
സിപിഐഎം ഫെബ്രുവരി 8ന് ഡല്‍ഹിയില്‍ നടത്താനിരുന്ന സമരം മാറ്റി; സമ്മേളനം മാത്രം
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡല്‍ഹിയില്‍ നടത്താനിരുന്ന സമരം മാറ്റി. പകരം, ഫെബ്രുവരി 8ന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത് ‘ഭരണഘടനയുടെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുക’ എന്ന വിഷയത്തിലുള്ള പൊതുസമ്മേളനം മാത്രമായിരിക്കും. കേരളത്തിന്റെ പ്രശ്നങ്ങള്‍ മാത്രം പറഞ്ഞാല്‍ മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ ലഭിക്കില്ലെന്ന വിലയിരുത്തലിലാണ് പരിപാടിയുടെ സ്വഭാവം മാറ്റിയതെന്ന് സിപിഎം വൃത്തങ്ങള്‍ അറിയിച്ചു. കേരളത്തോടുള്ള കേന്ദ്ര അവഗണയ്ക്കെതിരെ മുഖ്യമന്ത്രിമാരും മന്ത്രിമാരും പ്രതിഷേധ സമരം നടത്തുമെന്നാണ് കഴിഞ്ഞ 17ന് എല്‍ഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ പ്രഖ്യാപിച്ചത്. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കും പ്രതികാര നടപടികള്‍ക്കുമെതിരെ നടത്തുന്ന ജനകീയ പ്രതിരോധത്തില്‍ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ക്ഷണിച്ചതായി വ്യവസായ മന്ത്രി പി.രാജീവിന്റെ ഓഫിസും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Read More » -
Kerala
കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തും, കെ സുരേന്ദ്രന്റെ പദയാത്രയ്ക്ക് 27ന് തുടക്കം
കാസർകോട്: ലോക്സഭാതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി എൻ.ഡി.എ സംസ്ഥാന ചെയർമാനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എ കേരള പദയാത്രയ്ക്ക് 27ന് കാസർകോട്ട് തുടക്കമാകും. കാസർകോട് താളിപ്പെടുപ്പ് മൈതാനത്ത് വൈകിട്ട് മൂന്നിന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. രാവിലെ മധുർ ക്ഷേത്രദർശനത്തോടെ കെ. സുരേന്ദ്രന്റെ കാസർകോട് ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാകും. 29ന് കണ്ണൂരിലും 30ന് വയനാട്ടിലും 31ന് വടകരയിലും പദയാത്ര കടന്നുപോകും.ഫെബ്രുവരി 3,5,6,7 തീയതികളില്‍ ആറ്റിങ്ങല്‍, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലാകും പര്യടനം. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളില്‍ 9,10,12 തീയതികളില്‍ യാത്ര നടത്തും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അമിത് ഷാ പദയാത്ര ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 14ന് ഇടുക്കിയിലും 15ന് ചാലക്കുടിയിലും പദായത്ര നടക്കും. 19,20,21 തീയതികളില്‍ മലപ്പുറം, കോഴിക്കോട്, ആലത്തൂർ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. പൊന്നാനിയില്‍ 23നും എറണാകുളത്ത് 24നും തൃശ്ശൂരില്‍ 26നും നടക്കുന്ന കേരളപദയാത്ര 27ന് പാലക്കാട് സമാപിക്കും.ഓരോ ദിവസവും വിവിധ കേന്ദ്രമന്ത്രിമാരും…
Read More »
