ജനുവരി 30-ന് ആദ്യ സർവീസ് ആരംഭിക്കും. ഫെബ്രുവരി , മാർച്ച് മാസങ്ങളിലായാണ് മറ്റ് ട്രെയിനുകള്‍. 3,300 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഫെബ്രുവരി 2,9,14,19,24 ,29 തീയതികളില്‍ പാലക്കാട് നിന്ന് അയോദ്ധ്യയിലേക്ക് ട്രെയിൻ സർവീസ് ഉണ്ടാകും. കോയമ്ബത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലോർപേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. ഫെബ്രുവരി 2,8,13,18, 23,28, മാർച്ച് നാല് എന്നീ തീയതികളില്‍ അയോദ്ധ്യയില്‍ നിന്ന് തിരികെ ട്രെയിൻ സർവീസ് ഉണ്ടാകും.
യാത്ര ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ ട്രെയിൻ കടന്നുപോകുന്ന സ്റ്റേഷനുകളിലെ ഉന്നത റെയില്‍വേ -സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി ലഭ്യമാകും. ഐആർസിടിസി വഴിയാണ് ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്. ഓരോ ദിവസവും 10,000 യാത്രക്കാർ ട്രെയിൻ മാർഗം അയോദ്ധ്യയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.
രാജ്യമാകെ 66 ആസ്താ ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അയോദ്ധ്യ ദർശനത്തിന് ആഗ്രഹിക്കുന്ന എല്ലാവരെയും ഈ മാസങ്ങളില്‍ തന്നെ അയോദ്ധ്യയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.